പഴയകാല സൂപ്പർ നായിക നടി ലക്ഷ്മിയുടെ മകളായ ഐശ്വര്യ ഭാസ്‌കരൻ തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. ഒരു കാലത്ത് തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെ എല്ലാം നായികയായി അഭിനയിച്ച് ഐശ്വര്യ ഇപ്പോൾ സീരിയലുകളിൽ സജീവമാണ്.
മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായി എത്തിയ് ബട്ടർഫ്ളൈസ്, നരസിംഹം എന്നീ ചിത്രങ്ങളിൽ കൂടി മലയാളികൾക്കും പ്രിയങ്കരിയായ താരമാണ് ഐശ്വര്യ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും താരം വേഷമിട്ടുണ്ട്.
സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങുന്ന താരം ഇപ്പോൾ അമ്മ വേഷങ്ങളിലാണ് കൂടുതലും സജീവമാകുന്നത്. 1989 ൽ ഇറങ്ങിയ ഒളിയമ്പുകൾ എന്ന ചിത്രത്തിൽ കൂടിയാണ് ഐശ്വര്യ മലയാള സിനിമയിൽ അരങ്ങേറുന്നത്. ഫിലിപ്സ് ആൻഡ് തി മങ്കി പെൻ എന്ന ചിത്രത്തിലാണ് മലയാളത്തിൽ താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്. മലയാള സിനിമയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന താരം തിരിച്ചു വരവിനുള്ള തയാറെടുപ്പിലാണ്.
ഇതിനിടെ ഐശ്വര്യ താൻ ഉപജീവനത്തിനായി സോപ്പ് വിൽക്കുന്നതിനെ കുറിച്ചും തുറന്നുപറഞ്ഞിരുന്നു. മകളുടെ വിവാഹ ശേഷം തനിച്ചായ താൻ ജീവിക്കാനായി സോപ്പ് കച്ചവടം ആരംഭിക്കുകയായിരുന്നു എന്ന് താരം അറിയിച്ചിരുന്നു. ഇപ്പോഴിതാ വിവാഹജീവിതത്തെ കുറിച്ചും ആദ്യ ഭർത്താവുമായുള്ള ബന്ധത്തെ കുറിച്ചും സംസാരിക്കുകയാണ് ഐശ്വര്യ.
തനിക്ക് ജീവിതത്തിൽ വലിയ വലിയ ആഗ്രഹങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് ഐശ്വര്യ പറയുന്നത്. കുറേ സ്വർണവും വസ്ത്രവും എല്ലാമായി എന്നും സജീവമായി നിൽക്കണം എന്നായിരുന്നില്ല ആഗ്രഹം. തനിക്കൊരു വീട് വേണം, ഒരു കാറ് വേണം. ഭർത്താവിനും കുഞ്ഞുങ്ങൾക്കുമൊപ്പം ആ വീട്ടിൽ താമസിക്കണമെന്ന മൂന്ന് ആഗ്രഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രായമായി കുഞ്ഞുങ്ങൾ എല്ലാം വിവാഹം ചെയ്ത് പോയതിന് ശേഷം വാർധക്യത്തിലും പരസ്പരം സ്നേഹിച്ചും വഴക്കിട്ടും ജീവിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ.
പക്ഷെ, ജീവിതത്തിൽ സംഭവിയ്ക്കുന്നത് പ്രതീക്ഷിയ്ക്കുന്നത് പോലെ ആയിരിക്കില്ല. ഇഷ്ടപ്പെടുകയാണെങ്കിൽ ഹണ്ട്രഡ് പേഴ്സന്റ്, വെറുക്കുകയാണെങ്കിൽ അതിലും ഹണ്ട്രഡ് പേഴ്സന്റ് എന്നാണ് നിലപാട്. നടുവിൽ നിൽക്കുന്ന ശീലം തനിക്കില്ലെന്നും ഐശ്വര്യ പറയുന്നു.
താൻ ഭർത്താവിനെ സ്നേഹിച്ചതും പരിഗണിച്ചതും അങ്ങിനെയായിരുന്നു. കാല് തടവിയും ചോറ് വാരിക്കൊടുത്തും സ്നേഹിക്കുന്നവരെ താൻ വല്ലാതെ പരിഗണിക്കും. പക്ഷെ അത് മുതലെടുക്കുകയാണ് എന്ന് മനസ്സിലാക്കിയാൽ അത് മാറുമെന്നും ഐശ്വര്യ വിശദീകരിച്ചു. അതേസമയം, വിവാഹ മോചനത്തിന് ശേഷം മറ്റൊരു ബന്ധം വേണം എന്ന് തോന്നിയിട്ടില്ല. ഒരു പക്ഷെ നല്ല ഒരു കൂട്ട് ഉണ്ടായിരുന്നെങ്കിൽ ഈ സമയങ്ങളിൽ നല്ലതായിരുന്നു. പക്ഷെ വരുന്നത് നെഗറ്റീവ് ആയിട്ടുള്ള ആളാണെങ്കിൽ എല്ലാം തീർന്നു. അതുകൊണ്ട് താത്പര്യമില്ല. മക്കളായി കഴിഞ്ഞാൽ പിന്നെ അവരുടെ കാര്യങ്ങൾ നോക്കുന്നതാണ് ഏറ്റവും വലിയ ഉത്തരവാദിത്വം. ഇപ്പോൾ അവർക്കാണ് ഏറ്റവും പ്രാധാന്യം നൽകുന്നതെന്നും ഐശ്വര്യ വിശദീകരിക്കുന്നു.
കൂടാതെ, ഭാര്യ – ഭർത്താക്കന്മാർ വേർപിരിയുന്നത് തെറ്റല്ലെന്നും പക്ഷെ തെറ്റി പിരിഞ്ഞതിന് ശേഷവും പരസ്പരം കുറ്റം പറഞ്ഞ് ആ വിഷം മക്കളിലേക്കും കൊണ്ടു ചെല്ലുന്നത് തെറ്റാണെന്നും താരം പറയുന്നു.
ഒരിക്കുലും അച്ഛന്റെ കുറ്റം അമ്മയോ, അമ്മയുടെ കുറ്റം അച്ഛനോ മക്കളോട് പറയരുത്. അക്കാര്യത്തിൽ താൻ തന്റെ ആദ്യ ഭർത്താവിന് നന്ദി പറയുന്നു. തനിക്ക് ഭയങ്കര ബഹുമാനവും ഉണ്ടെന്നാണ് ഐശ്വര്യ പറയുന്നു.
‘ഞങ്ങൾ ബെസ്റ്റ് മാരീഡ് കപ്പിൾ ആയിരുന്നില്ല, പക്ഷെ ബെസ്റ്റ് ഡിവോഴ്സ്ഡ് കപ്പിൾ ആയിരുന്നു, മകളുടെ കല്യാണം ഞാനും എന്റെ ആദ്യ ഭർത്താവും അവരുടെ ഭാര്യയും എല്ലാം ചേർന്നാണ് നടത്തിയത്’- ഐശ്വര്യ ഭാസ്‌കരൻ പറയുന്നു.