ഭര്‍ത്താവ് അഭിഷേകുമായി പിണക്കത്തിലാണോ? പിണങ്ങിയാല്‍ ആരാണ് ആദ്യം സോറി പറയാറുള്ളത്; ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി ഐശ്വര്യ റായി

129

വര്‍ഷങ്ങളായി ബോളിവുഡില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ലോക സുന്ദരി കൂടിയായ നടി ഐശ്വര്യ റായി ബച്ചന്‍. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായിട്ടുള്ള ഐശ്വര്യക്ക് ആരാധകരും ഏറെയാണ്.

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ നായികയായി ഇരുവര്‍ എന്ന തമിഴ്ചിത്രത്തിലൂടെ ആയിരുന്നു നടിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ബോളിവുഡിലെ സൂപ്പര്‍ നടി ആയി മാറിയെങ്കിലും താരം ഇടക്കിടെ തെന്നിന്ത്യന്‍ സിനിമകളിലും അഭിനയിച്ചിരുന്നു.

Advertisements

താരത്തിന്റെ ആദ്യ ചിത്രം ഒരുക്കിയ സംവിധായകന്‍ മണിരത്നത്തിന്റെ തന്നെ പൊന്നിയന്‍ സെല്‍വന്‍ സീരിസ് 2 ആണ് നടിയുടെ പുതിയ റീലീസ്. ഐശ്വര്യയുടെ ജീവിത പങ്കാളിയായ അഭിഷേക് ബച്ചനെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ALSO READ-കിടിലന്‍ ലുക്കില്‍ സുല്‍ഫത്തിന് ഒപ്പമെത്തി; ഒതുക്കി വെട്ടിയ പുത്തന്‍ ഹെയര്‍ സ്‌റ്റൈല്‍ ബിലാലിന് വേണ്ടിയാണോ എന്ന് പ്രേക്ഷകര്‍; വൈറല്‍ ചിത്രങ്ങള്‍

താരം ബോളിവുഡില്‍ തിളങ്ങി നില്‍ക്കവെയാണ് അഭിഷേക് ബച്ചനെ പ്രണയിച്ച് വിവാഹം ചെയ്തത്. അന്ന് ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസത്തെ കുറിച്ച് പറഞ്ഞ് നിരവധി ട്രോളുകളും വിമര്‍ശനങ്ങളും വന്നിരുന്നു. 2007 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. 2011 ല്‍ ആണ് ഇരുവര്‍ക്കും ആരാധ്യയെന്ന മകള്‍ പിറന്നത്.

അതേസമയം, ഇരുവരുടേയും വിവാഹജീവിതത്തില്‍ അസ്വാരസ്യങ്ങളുണ്ടെന്നാണ് പാപ്പരാസികള്‍ പറയുന്നത്. പാരീസ് ഫാഷന്‍ വീക്കില്‍ ഐശ്വര്യ റാംപ് വാക്ക് നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍, ഈ ഷോയില്‍ പങ്കെടുക്കുന്ന ഐശ്വര്യയ്ക്കൊപ്പം അഭിഷേക് ബച്ചന്‍ എത്തിയിരുന്നില്ല. അതിനെ ചൊല്ലിയാണ് പല ഗോസിപ്പുകളും വന്നത്.

ALSO READ-കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഓര്‍മ്മിപ്പിച്ച് ‘പൊറാട്ട് നാടകം’ സിനിമയുടെ ടീസര്‍; മുന്‍നിരയില്‍ രമേഷ് പിഷാരടിയും സൈജു കുറുപ്പും

ഈ സാഹചര്യത്തിലാണ് പഴയ ഒരു അഭിമുഖത്തില്‍ ഭര്‍ത്താവുമായുള്ള സ്നേഹ ബന്ധത്തെ കുറിച്ച് ഐശ്വര്യ പറഞ്ഞ കാര്യം വൈറലാവുന്നത്. അഭിഷേക് ബച്ചനുമായുള്ള സൗന്ദര്യ പിണക്കങ്ങളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഐശ്വര്യയുടെ പ്രതികരണം.

തങ്ങളിരുവരും വ ഴ ക്കിട്ടു കഴിഞ്ഞാല്‍ എപ്പോഴും ആദ്യം സോറി പറയുന്നത് ഞാന്‍ തന്നെയാണെന്നും, സോറി പറഞ്ഞ് ആ വിഷയം അവസാനിപ്പിക്കുകയാണ് ചെയ്യാറുള്ളത് എന്നും ഐശ്വര്യ റായി പറയുകയാണ്. ഈ വീഡിയോയാണ് വൈറലാകുന്നത്.

Advertisement