ആരെ വേണമെങ്കിലും വിവാഹം കഴിച്ചോ എന്ന മൈൻഡ് സെറ്റാണ് വീട്ടിൽ; പ്രണയം വീട്ടിൽ അവതരിപ്പിക്കേണ്ട ആവശ്യം ഇല്ല: അഹാന കൃഷ്ണ

877

നടൻ കൃഷ്ണകുമാറും ഭാര്യയും നാല് പെൺമക്കളുമെല്ലാം സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളിൽ നായികയായി തിളങ്ങുകയുമാണ്. ഞാൻ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.

പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക തുടങ്ങിയ സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയിൽ പിടിച്ച് നിൽക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.

Advertisements

സോഷ്യൽമീഡിയയിൽ ഒത്തിരി സജീവമാണ് അഹാന. തന്റെ വിശേഷങ്ങളും പുത്തൻ ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം കുടുംബത്തോടൊപ്പം വിദേശത്ത് അവധിക്കാലം ആഘോഷിക്കുകയാണ്.

ALSO READ- വീടിന്റെ വാടക കൊടക്കാൻ പണം ഇല്ലാത്തതിനാൽ അച്ഛനും അമ്മയ്ക്കും ഒപ്പം എനിക്ക് താമസിക്കാൻ കഴിഞ്ഞിരുന്നില്ല: ബാല്യകാലത്തെ ദാരിദ്ര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഹൃത്വിക് റോഷൻ

ഇതിനിടെ താരത്തിന്റെ ‘അടി’ എന്ന സിനിമ് റിലീസിന് ഒരുങ്ങുകയാണ്. ഏപ്രിൽ 14ന് ആണ് ചിത്രം റിലീസിന് എത്തുന്നത്. ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയനാണ്.’ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശോഭ് വിജയന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രമാണിത്. ചിത്രത്തിൽ ധ്രുവൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും വേഷമിടുന്നുണ്ട്.

സിനിമയുടെ പ്രമോഷനിടെ താരം നേരിട്ട ഒരു ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. പാർട്ണറെ കുറിച്ചുള്ള സങ്കൽപ്പം എന്താണെന്ന ചോദ്യത്തോടാണ് അഹാന പ്രതികരിച്ചിരിക്കുന്നത്.

ALSO READ- സുചിത്രയുടെ ആ വാക്കുകൾ അന്ന് തന്നെ ഭയങ്കരമായി സങ്കടപ്പെടുത്തി, പിന്നീട് അത് മറന്നിട്ടില്ല, തുറന്നു പറഞ്ഞ് മോഹൻലാൽ

താൻ റിയൽ ആയ ആളാണെന്നും അതുകൊണ്ട് തന്നെ തന്റെ പാർട്ണറും റിയൽ ആയിരിക്കണമെന്ന് നിർബന്ധമാണെന്നും താരം പറയുന്നു. തന്റെ വിവാഹത്തെ കുറിച്ച് വീട്ടിൽ യാതൊരു സംസാരവും ഇല്ല. ആരെ വിവാഹം കഴിക്കണോ അവരെ വിവാഹം കഴിച്ചോ എന്ന മൈൻഡ് സെറ്റ് ആണ് വീട്ടിലെന്നും നടി വ്യക്തമാക്കി.

അതുകൊണ്ട് തന്നെ പ്രണയം വീട്ടിൽ അവതരിപ്പിക്കേണ്ട ഒരു ആവശ്യവും വരില്ലെന്നാണ് എന്നാണ് അഹാന പറയുന്നത്.

Advertisement