നടൻ കൃഷ്ണ കുമാറും കുടുംബവും പ്രേക്ഷകർക്ക് സുപരിചിതമായ കുടുംബമാണ്. വില്ലനായും നായകനായും സഹനടനയുമെല്ലാം കൃഷ്ണ കുമാർ വർഷങ്ങളായി മലയാള സിനിമയിൽ സജീവമായി നിൽക്കുകയാണ്. ഇപ്പോൾ കുടുംബം ഒന്നടങ്കം സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. കൂടാതെ മക്കളിൽ മൂത്തവളായ അഹാന കൃഷ്ണകുമാർ സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ചിരുന്നു.
ഞാൻ സ്റ്റീവ് ലോപ്സായിരുന്നു അഹാനയുടെ ആദ്യ സിനിമ. പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക തുടങ്ങിയ സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയിൽ പിടിച്ച് നിൽക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.
അഹാനയ്ക്ക് താഴെ മൂന്ന് സഹോദരിമാരാണുള്ളത്. അതിൽ താരത്തിന്റെ രണ്ടാമത്തെ അനിയത്തി ഇഷാനി വൺ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയിരുന്നു. ചെറിയ കഥാപാത്രമാണെങ്കിലും ഇഷാനിയുടെ പ്രകടനം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. അഹാനയുടെ ഏറ്റവും ഇളയ സഹോദരി ഹൻസിക അഹാന നായികയായ ലൂക്കയിലൂടെയാണ് ബാലതാരമായി അരങ്ങേറിയത്.
ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലമാണ് ഹൻസിക അവതരിപ്പിച്ചത്. അടുത്തിടെ അഹാനയും അനുജത്തിമാരും അമ്മ സിന്ധുവിനൊപ്പം സിംഗപ്പൂരിൽ അവധി ആഘോഷിക്കാൻ പോയതിന്റെ ചിത്രങ്ങളും ഫോട്ടോകളും വീഡിയോകളും മറ്റും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. അഹാനയും സഹോദരങ്ങളും അമ്മ സിന്ധുവും അച്ഛൻ കൃഷ്ണ കുമാറിനുമെല്ലാം യുട്യൂബ് ചാനലുണ്ട്.
സിംഗപ്പൂരിൽ അവധി ആഘോഷിക്കാൻ പോയപ്പോൾ ഒരു ഹിന്ദി ഗാനത്തിന് സഹോദരിമാർക്കൊപ്പം ഡാൻസ് ചെയ്യുന്നതിന്റെ റീൽ അഹാന കൃഷ്ണ പങ്കുവെച്ചത് വൈറലായിരുന്നു. അഹാനയും സഹോദരിമാരും നല്ല നർത്തകർ കൂടിയാണ്. റീൽസിന് നിരവധി പേർ കമന്റുമായി എത്തിയിരുന്നു. അതിൽ ഒരാൾ തന്റെ ഇളയ സഹോദരിയെ അപമാനിച്ച് എഴുതിയ കമന്റിന് കുറിക്കുകൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് അഹാന ഇപ്പോൾ.
താരത്തിന്റെ ഇളയ സഹോദരിയുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തിയായിരുന്നു നടിയുടെ കമന്റ്. ‘ഇളയവൾക്ക് കുറച്ച് ഡ്രെസ്സിങ് സെൻസാവാം, എന്തിനാണ് എല്ലാം കാണിച്ച് ആ കുട്ടി വസ്ത്രം ധരിക്കുന്നത്’ എന്നായിരുന്നു ഒരു പ്രേക്ഷകൻ കമന്റ് ചെയ്തത്. അതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് അഹാന കുറിച്ചത് ഇങ്ങനെയാണ്. ‘നിങ്ങളൊരു ഡിസപ്പോയിൻമെന്റാണ്. ‘നിങ്ങളുടെ സ്നേഹം എനിക്ക് ആവശ്യമില്ല. നിങ്ങൾക്ക് ഞാനൊരു ഫ്രീ അഡൈ്വസ് തരാം.
മനസ് ശുദ്ദീകരിക്കാൻ നിങ്ങൾ ഒന്ന് ശ്രമിച്ച് നോക്കൂ… അങ്ങനെ ചെയ്താൽ ചിലപ്പോൾ നിങ്ങൾക്ക് നല്ലൊരു മനുഷ്യനായി മാറാൻ സാധിച്ചേക്കുമെന്നാണ്’ അഹാന മറുപടിയായി കുറിച്ചത്. വസ്ത്രധാരണത്തിന്റെ പേരിൽ സെലിബ്രിറ്റികളെ കമന്റുകളിലൂടെ അധിക്ഷേപിക്കുന്ന രീതി പതിവായി സോഷ്യൽമീഡിയ ഉപഭോക്താക്കളിൽ കണ്ടുവരുന്നതാണ്. അതിന്റെ മറ്റൊരു പുതിയ ഉദാഹരണമാണ് അഹാനയുടെ സഹോദരിക്ക് സംഭവിച്ചത്.
അഹാന കൃഷ്ണ നായികയായി അഭിലാഷ് സുധീഷ് സംവിധാനം ചെയ്ത മൈക്രോ വെബ് സീരിസ് മീ മൈ സെൽഫ് ആൻഡ് ഐ എ മികച്ച പ്രതികരണമാണ് യുട്യൂബിൽ നേടുന്നത്. ആകെ ഏഴ് എപ്പിസോഡുകളാണുള്ളത് ഈ സീരിസിന്. എല്ലാ രാത്രിയും ഒരു കോഫി ഷോപ്പിൽ കണ്ടുമുട്ടുന്ന മൂന്നുപേരുടെ കഥയാണ് സീരിസ് പറയുന്നത്.