നടന് കൃഷ്ണകുമാറും ഭാര്യയും നാല് പെണ്‍മക്കളുമെല്ലാം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളില്‍ നായികയായി തിളങ്ങുകയുമാണ്. ഞാന്‍ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.
പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, അടി തുടങ്ങിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയില്‍ പിടിച്ച് നില്‍ക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു
സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന നടിന്മാരില്‍ ഒരാളേ കൂടിയാണ് ണ് അഹാന കൃഷ്ണ. അഹാന നായികയായ ഒരുപിടി ചിത്രങ്ങള്‍ പുറത്തിറങ്ങി. ഇതില്‍ പലതും ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ സംവിധാന രംഗത്തും അഹാന എത്തിയിരുന്നു നടി സംവിധാനം ചെയ്ത തോന്നല്‍ എന്ന ആല്‍ബം ശ്രദ്ധിക്കപ്പെട്ടു.
ഇപ്പോഴിതാ ബിഗ് ബോസ് താരം റിയാസിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഹാന. തന്റെ ഇളയസഹോദരി ഹന്‍സിയെ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ചതിനായിരുന്നു റിയാസിനെതിരെ പ്രതികരിച്ച് അഹാന എത്തിയത്.
വെറും 18 വയസ്സ് മാത്രമുള്ള പെണ്‍കുട്ടിയെയും അവളുടെ നിഷ്കളങ്കരായ സുഹൃത്തുക്കളെയും സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ചത് ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണെന്നും അറപ്പുളവാക്കുന്ന ഇത്തരം പ്രവൃത്തികള്‍ ഇനി സഹിക്കാനാവില്ലെന്നും അഹാന ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു.
അതേസമയം ദിയ കൃഷ്ണയും സംഭവത്തില്‍ പ്രതികരിച്ച് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ഇട്ടിരുന്നു. താന്‍ ഇന്ന് ഉറക്കമുണര്‍ന്നത് തന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ അനാവശ്യമായി കുരച്ചുകൊണ്ടിരിക്കുന്ന ഒരു പട്ടിയുടെ വാല് മുറിക്കപ്പെട്ടുവെന്ന് കേട്ടുകൊണ്ടായിരുന്നുവെന്നായിരുന്നു ദിയയുടെ സ്റ്റോറി.