അമ്മ ഭയങ്കര സുന്ദരി, പിള്ളാര്‍ക്കൊന്നും അമ്മയുടെ ഭംഗി കിട്ടിയിട്ടില്ലെന്നാണ് എല്ലാവരും പറയുന്നത്, തുറന്നുപറഞ്ഞ് അഹാന

868

നടന്‍ കൃഷ്ണകുമാറും ഭാര്യയും നാല് പെണ്‍മക്കളുമെല്ലാം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളില്‍ നായികയായി തിളങ്ങുകയുമാണ്. ഞാന്‍ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.

Advertisements

പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക തുടങ്ങിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയില്‍ പിടിച്ച് നില്‍ക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.

Also Read: ബിഗ് ബോസ് ഹൗസില്‍ വെച്ച് കൂടുതല്‍ വഴക്കിട്ടത് ദേവുചേച്ചിയോട്, മനീഷ ചേച്ചി എന്നെ പറയാന്‍ പാടില്ലാത്ത പലതും പറഞ്ഞു, തുറന്നുപറഞ്ഞ് എയ്ഞ്ചലിന്‍

സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് അഹാന. തന്റെ വിശേഷങ്ങളും പുത്തന്‍ ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അഹാനയെ പോലെ തന്നെ അഹാനയുടെ സഹോദരിമാരും അമ്മയും ഇന്ന് സോഷ്യല്‍മീഡിയയില്‍ ആക്ടിവാണ്.

ഇപ്പോഴിതാ അമ്മയുടെ 25 വര്‍ഷം പഴക്കമുള്ള സല്‍വാര്‍ ധരിച്ചുകൊണ്ടുള്ള അഹാനയുടെ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതേപ്പറ്റി സംസാരിക്കുകയാണ് താരം. അമ്മയ്ക്ക് തന്റെ ഫോട്ടോകള്‍ ഒത്തിരി ഇഷ്ടമായെന്നും ദിയയെ പ്രഗ്നന്റായിരിക്കുമ്പോഴുള്ള സല്‍വാറായിരുന്നു അതെന്നും അപ്പോള്‍ അമ്മ ഇത്തിരി തടിച്ചിട്ടായിരുന്നുവെന്നും അഹാന പറയുന്നു.

Also Read:10 രൂപ സമ്പാദിച്ചാല്‍ 100 കൂടെ കടം വാങ്ങി പാവപ്പെട്ടവര്‍ക്ക് കൊടുക്കുന്നയാളാണ് അച്ഛന്‍, ആ നല്ലമനുഷ്യനെയാണ് കള്ളന്‍ എന്ന് വിളിച്ചത്, അദ്ദേഹത്തെ ഈ സമൂഹം അര്‍ഹിക്കുന്നില്ല, തുറന്നടിച്ച് ഗോകുല്‍ സുരേഷ്

താന്‍ ആ സല്‍വാര്‍ അമ്മയുടെ അടുത്ത് നിന്നും കടം വാങ്ങിയതൊന്നുമല്ലെന്നും താന്‍ എടുത്ത് കൊണ്ട് പോയി ഇട്ടതാണെന്നും അമ്മ ഭയങ്കര സുന്ദരിയാണെന്നും അമ്മയുടെ സൗന്ദര്യമൊന്നും പിള്ളാര്‍ക്ക് കിട്ടിയിട്ടില്ലെന്നാണ് എല്ലാവരും പറയുന്നതെന്നും അഹാന പറഞ്ഞു.

Advertisement