നടൻ കൃഷ്ണകുമാറും ഭാര്യയും നാല് പെൺമക്കളുമെല്ലാം സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളിൽ നായികയായി തിളങ്ങുകയുമാണ്. ഞാൻ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.
പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, അടി തുടങ്ങിയ സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയിൽ പിടിച്ച് നിൽക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന നടിന്മാരിൽ ഒരാളേ കൂടിയാണ് ണ് അഹാന കൃഷ്ണ. അഹാന നായികയായ ഒരുപിടി ചിത്രങ്ങൾ പുറത്തിറങ്ങി. ഇതിൽ പലതും ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ സംവിധാന രംഗത്തും അഹാന എത്തിയിരുന്നു നടി സംവിധാനം ചെയ്ത തോന്നൽ എന്ന ആൽബം ശ്രദ്ധിക്കപ്പെട്ടു.
ഇപ്പോഴിതാ അമ്മ സിന്ധു കൃഷ്ണയെ കുറിച്ച് സംസാരിക്കുകയാണ് അഹാന. തന്റെ വിവാഹത്തെ കുറിച്ച് വീട്ടിൽ ഇതുവരം ഒരു സംഭാഷണമേ ഉണ്ടായിട്ടില്ല എന്നാണ് അഹാന പറയുന്നത്. അമ്മ മോഡേൺ മൈൻഡുള്ള ആളാണെന്നും അമ്മ ഇക്കാര്യം ചോദിച്ചിട്ടില്ലെന്നുമാണ് അഹാന പറയുന്നത്.
‘എനിക്കിപ്പോൾ 27 വയസ്സായി. അമ്മ എന്നോട് ഇതുവരെ വിവാഹത്തെ കുറിച്ച് പറഞ്ഞിട്ടില്ല. അമ്മ ഒരു മോഡേൺ മൈൻഡുള്ള അമ്മയാണ്. അങ്ങനെയൊരു സംഭാഷണമേ വീട്ടിൽ ഉണ്ടായിട്ടില്ല. അങ്ങനെ വളരെ മോഡേൺ മൈൻഡഡ് ആയ അമ്മയാണ്.’- എന്നാണ് അഹാന പറയുന്നത്.
‘ചെറുപ്പത്തിൽ ആൺകുട്ടികളോട് സംസാരിച്ചു എന്ന് പറഞ്ഞോ, ട്യൂഷൻ ക്ലാസ്സിൽ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കിയെന്ന് പറഞ്ഞോ ഒന്നും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. അതൊക്കെ അവർ വളരെ നല്ല രീതിയിലാണ് കൈകാര്യം ചെയ്തിട്ടുള്ളത്,’- എന്നും താരം വെളിപ്പെടുത്തുന്നു.
അതേസമയം, പരീക്ഷക്ക് തോറ്റാൽ പോലും അതിനെ സാധാരണ രീതിയിലെ അമ്മ എടുക്കാറുള്ളൂ എന്നും അത് ഒരുപാട് സമ്പത്ത് ഉള്ളത് കൊണ്ട് ഒന്നുമല്ല. തനിക്ക് ഒരിക്കലും മാർക്ക് കുറഞ്ഞതിന്റെ പേരിൽ ടെൻഷൻ അടിക്കേണ്ടി വന്നിട്ടില്ലെന്നും താരം പറയുന്നു.
താൻ ആദ്യം എഞ്ചിനീയറിംഗ് എന്ന് പറഞ്ഞ് കുറെ നാൾ നടന്നിട്ട് ഒറ്റ സുപ്രഭാതത്തിൽ വിഷ്വൽ കമ്യുണിക്കേഷൻ എടുത്തതാണ്. അപ്പോൾ പോലും ഒന്നും പറഞ്ഞിട്ടില്ല. നമ്മൾ അത്രയധികം മനസിലാക്കുന്ന, നമുക്ക് എന്തും പറയാവുന്ന അമ്മയാണ് സിന്ധു കൃഷ്ണ എന്നാണ് അഹാന വീണ മുകുന്ദനുമായുള്ള അഭിമുഖത്തിൽ പറയുന്നത്.
കൂടാതെ അമ്മ തന്നെയാണ് സ്വന്തമായി യൂട്യൂബ് ചാനൽ മാനേജ് ചെയ്യാറുള്ളതെന്നും സ്വന്തം വീഡിയോകൾ ഷൂട്ട് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതുമെല്ലാം സിന്ധു തന്നെയാണെന്നും അഹാന പറയുകയാണ്.
എല്ലാ മക്കൾക്കും അവരുടെ യൂട്യൂബ് ചാനലിലേക്കുള്ള വീഡിയോകൾ ഷൂട്ട് ചെയ്യാൻ സഹായിക്കുന്നതും അമ്മ തന്നെയാണ്. ഒപ്പം ജിഎസ്ടി ഫയലിങ്ങിന്റെ കാര്യങ്ങൾ നോക്കുന്നതുമൊക്കെ അമ്മയാണെന്നും അഹാന പറയുന്നുണ്ട്.