നടന്‍ കൃഷ്ണകുമാറും ഭാര്യയും നാല് പെണ്‍മക്കളുമെല്ലാം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളില്‍ നായികയായി തിളങ്ങുകയുമാണ്. ഞാന്‍ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.
പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, അടി തുടങ്ങിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയില്‍ പിടിച്ച് നില്‍ക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.
സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് അഹാന. തന്റെ വിശേഷങ്ങളും പുത്തന്‍ ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ ഇളയ സഹോദരി ഹന്‍സികയെ കുറിച്ച് അഹാന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
തന്റെ പത്താമത്തെ വയസ്സിലാണ് ഹന്‍സിക ജനിക്കുന്നത്. ഹന്‍സു തനിക്ക് തന്റെ മകളെ പോലെയാണെന്നും എന്നാല്‍ അവള്‍ക്ക് താന്‍ അമ്മയെ പോലെയല്ല, അവള്‍ തന്നെ ചേച്ചിയായിട്ട് തന്നെയാണ് കാണുന്നതെന്നും ഇടക്ക് താന്‍ അവളോട് സ്ട്രിക്ടായിട്ടൊക്കെ സംസാരിക്കാറുണ്ടെന്നും അഹാന പറയുന്നു.
അപ്പോള്‍ ഹന്‍സു തന്നോട് പറയുന്നത് നീയെന്റെ അമ്മയൊന്നുമല്ലെന്നാണ്. എന്നാല്‍ തനിക്ക് ഹന്‍സു എപ്പോഴും മകളെ പോലെ തന്നെയാണ്. ഹന്‍സുവിന് കൊറിയന്‍ ഡ്രാമയൊക്കെ വലിയ ഇഷ്ടമാണെന്നും അവരുടെ ഹെയര്‍ സ്റ്റൈലൊക്കെ നോക്കാറുണ്ടെന്നും അവളുടെ ചുരുണ്ട മുടി വെട്ടിയാല്‍ അതൊക്കെ പോലെയാവുമെന്നാണ് കരുതുന്നതെന്നും അഹാന പറയുന്നു.
അവള്‍ക്ക് മുടി വെട്ടി കളറൊക്കെ ചെയ്ത് നടക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ തനിക്ക് അതൊന്നും ഇഷ്ടമല്ലെന്നും അവളുടെ ചുരുണ്ട മുടി തനിക്ക് ഒത്തിരി ഇഷ്ടമാണെന്നും മുടിവെട്ടണമെന്നൊക്കെ അവള്‍ പറയുമ്പോള്‍ താന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നും അഹാന പറയുന്നു.