എനിക്ക് രാഷ്ട്രീയത്തിൽ നിലപാടൊന്നുമില്ല; അച്ഛൻ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു, എന്ത് വിശ്വസിക്കുന്നു എന്നുള്ളത് എന്നെ ബാധിക്കേണ്ട കാര്യമില്ല: അഹാന

138

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ കുമാർ. പ്രമുഖ സിനിമാ സീരിയൽ നടനും ബിജെപി നേതാവും ആയ കൃഷ്ണ കുമാറിന്റെ മകളായ അഹാന ഇതിനോടകം ഒരു പിടി മികച്ച സിനിമകളിൽ വേഷമിട്ടു കഴിഞ്ഞു. ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിൽ എത്തുന്ന അടി ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.

ഇപ്പോഴിതാ താരം തന്റെ രാഷ്ട്രീയ നിലപാടുകളും അച്ഛന്റെ രാഷ്ട്രീയത്തോടുള്ള തന്റെ കാഴ്ചപ്പാടുകളും തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് രാജ്യത്ത് അടിസ്ഥാനപരമായി നടക്കുന്ന കാര്യങ്ങളെ പറ്റി അറിയുക എന്നതല്ലാതെ ആഴത്തിലുള്ള രാഷ്ട്രീയത്തെ പറ്റി അവബോധമില്ലെന്നാണ് അഹാന പറയുന്നത്.

Advertisements

തനിക്കുൾപ്പടെ മറ്റ് വിഷയങ്ങളിലാണ് താൽപര്യമെന്നും വീട്ടിലും രാഷ്ട്രീയം സംസാരിക്കാറില്ലെന്നും അഹാന റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അച്ഛൻ തങ്ങളുടെ മണ്ഡലത്തിലല്ലായിരുന്നു തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഞങ്ങൾ രാഷ്ട്രീയത്തിൽ വലിയ അവബോധമുള്ളവരൊന്നും അല്ല. വളരെ ഒപ്പീനിയനേറ്റഡായ വ്യക്തികളല്ല ഞങ്ങൾ. ഞങ്ങളുടെ ഇഷ്ട വിഷയങ്ങൾ പലതുമാണ്. ഒരു വിഷയത്തിൽ നല്ല ധാരണയുണ്ടെങ്കിലല്ലേ സംഭാഷണം നടക്കൂ. രാഷ്ട്രീയം വീട്ടിൽ അധികം സംസാരിക്കാറില്ലെന്നും അഹാന വെളിപ്പെടുത്തി.

ALSO READ- വെള്ളിയാഴ്ചയെയും ചൊവ്വാദോഷത്തെയും പേടിക്കുന്ന, കറിവേപ്പില പറിക്കാൻ ആർത്തവം തീരാൻ നോക്കുന്നവരാണ് മുസ്ലിം സ്ത്രീകളെ നോക്കി പല്ലിളിക്കുന്നത്: നിഖിലയോട് മൃദുല ദേവി

‘എനിക്ക് രാഷ്ട്രീയത്തിൽ ശക്തമായ നിലപാടൊന്നുമില്ല. യുക്തിപരമായ തീരുമാനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാൻ. സമത്വത്തിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്നു. ഇതൊക്കെയാണ് എന്റെ രാഷ്ട്രീയം’- എന്നാണ് അഹനായുടെ വാക്കുകൾ.

അച്ഛന്റെ രാഷ്ട്രീയം അദ്ദേഹത്തിന്റെ ചോയ്സാണെന്നും അതിന്റെ അടിസ്ഥാനത്തിൽ തന്നെ ജഡ്ജ് ചെയ്യേണ്ടതില്ലെന്നും അഹാന പറഞ്ഞു. അച്ഛന്റെ രാഷ്ട്രീയം തന്നെ നെഗറ്റീവായി സ്വാധീനിക്കുന്നില്ലെന്നുംഅങ്ങനെ ഉണ്ടെങ്കിൽ പോലും അതില്ല എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും താരം പറയുന്നു.
ALSO READ- ആ നടനായിരുന്നു ചെറുപ്പം മുതലേ എന്റെ ഡ്രീം ബോയി, ശങ്കറുമായുള്ള വിവാഹ വാര്‍ത്തകളില്‍ സത്യമില്ല, വെളിപ്പെടുത്തലുമായി നടി അംബിക
കൃഷ്ണ കുമാർ ഒരു വ്യക്തിയും അഹാന മറ്റൊരു വ്യക്തിയുമാണ്. നമ്മൾ ഒരു വീട്ടിലാണ് ജീവിക്കുന്നത് എന്ന് വെച്ച് ഒരാൾ പറയുന്ന കാര്യം മറ്റൊരാളുടെ ജീവിതത്തിന്റെ ഒരു ഭാഗത്തും വരാൻ പാടില്ല എന്നും അഹാന വിശദീകരിച്ചു.

അച്ഛൻ പൊളിറ്റിക്കലി ആക്ടീവാണെങ്കിൽ അത് അദ്ദേഹത്തിന്റെ ജീവിതവും അദ്ദേഹത്തിന്റെ കരിയറും അദ്ദേഹത്തിന്റെ ചോയ്‌സുമാണ്. ഇത് എന്റെ ജീവിതം. അത് അച്ഛന്റെ ജീവിതം. അച്ഛൻ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു, എന്തിൽ വിശ്വസിക്കുന്നു എന്നുള്ളത് എന്നെ ബാധിക്കേണ്ട കാര്യമില്ല. അച്ഛൻ വളരെ സന്തോഷത്തോടെ ഒരു കാര്യം ചെയ്യുന്നു. അച്ഛനെ വെച്ച് എന്നെ ആരും ജഡ്ജ് ചെയ്യില്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. എന്നെ അവിടെ ജഡ്ജ് ചെയ്യേണ്ട ആവശ്യമില്ല.- എന്നും അഹാന പ്രതികരിച്ചു.

Advertisement