ആ വേഷം ഗംഭീരമാക്കാനായി എന്നെ കൂടുതൽ സഹായിച്ചത് സൂര്യയുടെ അമ്മയാണ് ; ജ്യോതികയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

113

തമിഴകത്തിന്റെ മാത്രമല്ല മലയാളികളുടേയും സ്വന്തം താരങ്ങളിലൊരാളാണ് ജ്യോതിക. സൂര്യ- ജ്യോതിക താര ദമ്പതികളെ നെഞ്ചിലേറ്റത്തവരില്ല എന്ന് പറയാം. സ്‌ക്രീനിൽ പ്രണയ ജോഡികളായി കൈയ്യടി നേടിയ ഇരുവരും ജീവിതത്തിലേക്ക് ആ പ്രണയം പകർത്തുകയായിരുന്നു. ഇവരുടെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം എപ്പോഴും വൈറലാകാറുണ്ട്.

മക്കളായ ദിയയും ദേവുമെല്ലാം പ്രേക്ഷകർക്ക് സുപരിചിതരാണ്. അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത ജ്യോതിക അടുത്തിടെയായിരുന്നു തിരിച്ചെത്തിയത്. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു ജ്യോതികയ്ക്ക് ലഭിച്ചത്. ജ്യോയുടെ വരവിനെ സ്വാഗതം ചെയ്ത് സൂര്യയും കുടുംബവും എത്തിയിരുന്നു. ജ്യോതികയുടെ സിനിമ നിർമ്മിച്ചത് സൂര്യയായിരുന്നു.

Advertisements

പുതിയ ചിത്രമായ ഉടൻപിറപ്പിന്റെ വിശേഷങ്ങൾ പങ്കിട്ട് താരമെത്തിയിരുന്നു. ഡും ഡും ഡുമിന് ശേഷം വീണ്ടും ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ജ്യോതിക. ആമസോൺ പ്രൈമും 2ഡി എന്റർടൈൻമെൻസും ചേർന്നാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിക്കുന്നത്. ഇറ ശരവണന്റെ ചിത്രത്തിൽ ശശികുമാർ, സമുദ്രക്കനി, കലൈശരൺ, സൂരി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. തന്റെ ജീവിതത്തിൽ നേരിട്ട് പരിചയമുള്ള സ്ത്രീകളാണ് ഈ കഥാപാത്രത്ത അവതരിപ്പിക്കാൻ പ്രചോദനമേകിയതെന്ന് ജ്യോതിക പറയുന്നുണ്ട്.

സൂര്യയുടെ അമ്മ ഉൾപ്പടെ നിരവധി വനിതകളാണ് തന്നെ ആ വേഷം ഗംഭീരമാക്കാനായി സഹായിച്ചത്. 15 വർഷത്തിലധികമായി സൂര്യയുടെ അമ്മയെ അറിയാം. കോയമ്പത്തൂരിനടുത്തുള്ള ചെറിയൊരു ഗ്രാമത്തിലാണ് സൂര്യയുടെ കുടുംബക്കാർ താമസിക്കുന്നത്. അവിടെയുള്ളവരും തനിക്ക് ഇൻസ്പിരേഷനായിട്ടുണ്ട്. മുൻപൊരിക്കലും അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമായതിനാലാണ് താൻ ഈ ചിത്രം തിരഞ്ഞെടുത്തതെന്നും ജ്യോതിക പറയുന്നുണ്ട്.

വ്യത്യസ്ത ഏജ് ഗ്രൂപ്പിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയുന്നത് കരിയറിലെ തന്നെ വലിയൊരു ഭാഗ്യമായാണ് കാണുന്നത്. ശക്തമായ വനിതാ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് ജ്യോതിക നേരത്തെ തെളിയിച്ചിരുന്നു. 90 ശതമാനം സ്ത്രീകളും പൊതുവെ നിശബ്ദരായിരിക്കും, എന്നാൽ നല്ല ശക്തരും. കരിയറിലെ മനോഹരമായ കഥാപാത്രങ്ങളിലൊന്നാണ് ഉടൻപിറപ്പിലേതെന്നും ജ്യോതിക പറയുന്നു.

ജ്യോതികയുടെ സിനിമാജീവിതത്തിനും വ്യക്തി ജീവിതത്തിനും ശക്തമായ പിന്തുണയാണ് ഇരുകുടുംങ്ങളും നൽകുന്നത്. എല്ലാത്തിലും പെർഫെക്റ്റാണ് സൂര്യയെന്നാണ് ജ്യോതിക പറയാറുള്ളത്.

തിരിച്ചുവരവിനായി തന്നെ പ്രേരിപ്പിച്ചത് അദ്ദേഹമാണെന്നും ജ്യോതിക പറഞ്ഞിട്ടുണ്ട്. താൻ ലൊക്കേഷനിലേക്ക് പോവുമ്പോൾ മക്കളുടെ കാര്യങ്ങളെല്ലാം ചെയ്ത് അവരുടെ കൂടെ തന്നെയുണ്ടാവാറുണ്ട് അദ്ദേഹമെന്നും ജ്യോതിക പറഞ്ഞിരുന്നു.

 

Advertisement