ബോളിവുഡിന്റെ ഡ്രീം ഗേളിനെ അങ്ങനെ ആർക്കും മറക്കാൻ പറ്റില്ല. അതെ സാക്ഷാൽ ഹേമമാലിനി. നടി, എഴുത്തുക്കാരി, സംവിധായിക, നിർമ്മാതാവ്, നർത്തകി ഇതിനൊക്കെ പുറമേ മികച്ച രാഷ്ട്രീയ പ്രവർത്തകയുമാണ് താരം. സത്തിയം എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 1968 ൽ സപ്‌നോ കാ സൗദാഗർ എന്ന ചിത്രത്തിലൂടെയാണ് നായികയായി പ്രധാന വേഷത്തിൽ താരം എത്തുന്നത്.
ബോളിവുഡിൽ ആ സമയത്ത് തിളങ്ങി നിന്നിരുന്ന സൂപ്പർ സ്റ്റാറുകൾക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ച നടി കൂടിയായിരുന്നു അവർ. ഇപ്പോഴിതാ ലെഹ്‌റൻ റെട്രോയ്ക്ക് നല്കിയ അഭിമുഖത്തിൽ് തന്റെ തുടക്കകാലത്തെ കുറിച്ച് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. തുടക്കകാലത്ത് തന്റെ സിനിമകളടക്കം മാനേജ് ചെയ്തിരുന്നത് അമ്മ ജയ ചക്രവർത്തിയാണെന്നാണ് ഹേമ പറയുന്നത്. അതേസമയം കൗമാരക്കാരിയായ ഹേമ, നാല്പ്പത് വയസ്സുള്ള രാജ് കപൂറിനൊപ്പം അഭിനയിക്കേണ്ടി വന്നത് മാനസിക സംഘർഷത്തിന് ഇടയാക്കി എന്നാണ് താരം പറയുന്നത്.
അന്നത്തെ അഭിനയത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ; രാജ് കപൂറിനൊപ്പം അഭിനയിക്കുമ്പോൾ ഞാൻ വളരെ ചെറുപ്പമായിരുന്നു. എനിക്ക് അഭിനയിക്കാനുള്ള വികാരങ്ങളും, രംഗങ്ങളും അദ്ദേഹം എന്നെ ബോധ്യപ്പെടുത്തിയിരുന്നു. അതേസമയം എനിക്ക് ലഭിച്ചത് വളരെ പ്രധാനപ്പെട്ട അവസരമാണെന്ന് എനിക്ക് അറിയാമായിരുന്നു. അത്‌കൊണ്ട് തന്നെ പ്രായത്തിന്റെ കാര്യം ഞാൻ അവഗണിച്ചു. എന്നാൽ ആ ചിത്രത്തിന് ഏറ്റവും അനുയോജ്യൻ രാജ് കപൂർ തന്നെയാണെന്നാണ് താരം പറയുന്നത്. രാജ് കപൂറുമായുള്ള പ്രണയ രംഗം അഭിനയിക്കുമ്‌ബോൾ തുടക്കത്തിൽ തനിക്ക് ഭയമുണ്ടായിരുന്നുവെന്നും ഹേമ പറയുന്നു.
രാജ് കപൂർ വന്ന് എന്നോട് സത്യം ശിവം സുന്ദരം ചെയ്യാമോ എന്ന് ചോദിച്ചു. പക്ഷെ അദ്ദേഹം പറഞ്ഞത് നീ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല എന്നാണ്. പക്ഷെ നീ ചെയ്യണമെന്നാണ് എന്റെ ആഗ്രഹമെന്നും പറഞ്ഞു. പക്ഷെ നീ ചെയ്യില്ലെന്ന് എനിക്കറിയാം എന്നും കൂട്ടിച്ചേർത്തു. അതിനാൽ എനിക്കൊപ്പം ഉണ്ടായിരുന്ന അമ്മ ഇല്ല, അവൾ ഈ സിനിമ ചെയ്യില്ലെന്ന് പറഞ്ഞു”
Also Read
കഠിനമായ ആറ് മാസങ്ങളാണ് കടന്ന് പോയതെന്ന് നടി സാമന്ത; താരത്തിന്റെ ചികിത്സാ വിവരങ്ങളും പുറത്ത്
ബോളിവുഡിൽ തിളങ്ങി നില്ക്കുന്ന സമയത്താണ് ഹേമമാലിനി വിവാഹിതയാവുന്നത്. കൂടെ അഭിനയിച്ച നടൻ ധർമ്മേന്ദ്രയെയാണ് നടി വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം സിനിമയെ വെല്ലുന്ന സംഭവങ്ങളായിരുന്നു. ഇടക്കാലത്ത് അഭിനയത്തിൽ നിന്നും വിട്ടു നിന്ന ഹേമ രാഷ്ട്രീയത്തിൽ സജീവമായി. എന്നാൽ സിനിമയിലെ വിജയം ഹേമയ്ക്ക് രാഷ്ട്രീയത്തിൽ ആവർത്തിക്കാനായില്ല.