സിനിമയില്‍ ഒരു ഡയലോഗ് എങ്കിലും തരുമോ എന്ന് ചോദിച്ച് വന്ന ആളാണ്, ഇന്ന് ആ സിനിമയുടെ ക്രെഡിറ്റും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു, പ്രിയയ്‌ക്കെതിരെ തുറന്നടിച്ച് ഒമര്‍ലുലു

909

ഒമര്‍ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന സിനിമയിലൂടെ എത്തി ലോകം മുഴുവന്‍ ആരാധകരെ നേടിയെടുത്ത നടിയാണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന പ്രിയാ വാര്യര്‍. ഈ സിനമയിലെ മാണിക്യ മലരായി എന്ന ഗാനത്തിന് ഇടെയുള്ള ഒരു കണ്ണടയ്ക്കല്‍ രംഗത്തിലൂടെയാണ് നടി ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്.

Advertisements

പിന്നീട് ബോളിവുഡിലേക്ക് ചേക്കേറിയ നടി ഇപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ്. അടുത്തിടെ പ്രിയക്കെതിരെ സംവിധായകന്‍ ഒമര്‍ലുലു സോഷ്യല്‍മീഡിയയിലിട്ട പോസ്റ്റ് വൈറലായിരുന്നു.

Also Read: ‘ഇവനെ കൊണ്ട് ഒരു നിവർത്തിയുമില്ല’; രസകരമായ വീഡിയോയുമായി ഐശ്വര്യയും നലീഫും; സീരിയലിനും പുറത്തും ഉറ്റസുഹൃത്തുക്കളായി താരങ്ങൾ!

പേര്‍ളിമാണിയുടെ ഒരു ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പ്രിയ അഡാറ് ലവ് സിനിമയിലെ വൈറലായ കണ്ണിറുക്കല്‍ രംഗത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളായിരുന്നു ഒമര്‍ ലുലുവിനെ ചൊടിപ്പിച്ചത്. താന്‍ ആ രംഗം സ്വയം ചെയ്തതാണെന്നും സംവിധായകന്‍ പറഞ്ഞിട്ടല്ല ചെയ്തതെന്നുമായിരുന്നു പ്രിയ പറഞ്ഞത്.

അഞ്ച് വര്‍ഷം ആയില്ലേ, പാവം ആ കുട്ടി മറന്നതാവും എന്നും വല്യചന്ദനാദി ഓര്‍മ്മക്കുറവിന് ബെസ്റ്റാ എന്നും കുറിച്ചുകൊണ്ട് പ്രിയ പണ്ട് ആ വൈറല്‍ രംഗം സംവിധായകന്‍ പറഞ്ഞിട്ട് ചെയ്തതാണെന്ന് പറയുന്ന വീഡിയോ പങ്കുവെച്ചാണ് ഒമര്‍ലുലു രംഗത്തെത്തിയത്.

Also Read: സണ്ണി ലിയോണിയുടെ ആദ്യ നായകനായി നിശാന്ത് സാഗർ; സിനിമയിലെ രംഗങ്ങൾ വീണ്ടും വൈറലാകുമ്പോൾ!

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താന്‍ എന്തുകൊണ്ടാണ് പ്രിയക്കെതിരെ അങ്ങനെയൊരു പോസ്റ്റിട്ടതെന്ന് പറയുകയാണ് ഒമര്‍ലുലു. ഒരു ഫിലിം ചെയ്യുമ്പോള്‍ ഏറ്റവും റീച്ച് കിട്ടുന്നതും ലാഭമുണ്ടാവുന്നതും അതിലെ അഭിനേതാക്കള്‍ക്കാണെന്നും പുതുമുഖങ്ങള്‍ക്ക് ആദ്യത്തെ പടം ഹിറ്റായാല്‍ പിന്നെ പിന്നെ ഒത്തിരി അവസരങ്ങള്‍ കിട്ടുമെന്നും പല വഴിയില്‍ നിന്നും പണം കിട്ടുമെന്നും ഒമര്‍ലുലു പറയുന്നു.

സിനിമയില്‍ ഒരു ഡയലോഗ് തരുമോ എന്ന് ചോദിച്ചാണ് ്പ്രിയ തന്റടുത്തേക്ക് വന്നതെന്നും ഒറ്റ ദിവസം കൊണ്ടാണ് പ്രിയയുടെ ഫോളോവേഴ്‌സൊക്കെ കൂടിയതെന്നും ഇപ്പോള്‍ പണമെല്ലാം ഉണ്ടായപ്പോള്‍ പണം ഉണ്ടായിട്ടെന്തിനാണ് എന്ന ഡയലോഗ് അടിക്കുന്ന പോലെയാണ് പ്രിയയുടെ പെരുമാറ്റമെന്നും ഒമര്‍ലുലു പറയുന്നു.

തങ്ങള്‍ ചെയ്ത ജോലി പ്രിയ തട്ടിയെടുക്കുന്നത് പോലെയാണ് ഇന്ന്. ഒരു പടത്തില്‍ നിന്നും തങ്ങള്‍ക്ക് ആകെ കിട്ടുന്നത് ആ പടം ചെയ്തുവെന്ന ക്രെഡിറ്റ് മാത്രമാണെന്നും അതുകൂടെ നമ്മുടെ കൈയ്യില്‍നിന്നും കൊണ്ടുപോകുമ്പോള്‍ എന്താണ് പറയുക എന്നും ഒമര്‍ലുലു പറയുന്നു.

Advertisement