നിങ്ങളോട് മോശമായി പെരുമാറിയതിന് ചിലര്‍ പശ്ചാത്തപിക്കുന്ന ഒരു സമയം നിങ്ങളുടെ ജീവിതത്തില്‍ വരും; അഫ്‌സല്‍ പറയുന്നു

175

കാഴ്ചക്കാര്‍ ഏറെയുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. കഴിഞ്ഞദിവസം ഗബ്രിയാണ് ഷോയില്‍ നിന്നും പുറത്ത് പോയത്. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ബിഗ് ബോസ് വീട്ടിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ജാസ്മിനെ ആണ് .

Advertisements

ഗബ്രി പുറത്തേക്ക് പോകുന്നു എന്ന് അറിഞ്ഞപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു ജാസ്മിന്‍. അതേസമയം മറ്റൊരാളും ആയി വിവാഹം ഉറപ്പിച്ച ശേഷമാണ് ജാസ്മിന്‍ ഷോയില്‍ പ്രവേശിച്ചത്.

എന്നാല്‍ ഇവിടെ വന്നശേഷം ഗബ്രിയും ആയി സൗഹൃദത്തില്‍ ആവുകയായിരുന്നു ജാസ്മിന്‍. ഇതിനുപിന്നിലെ സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം നിരവധി വിമര്‍ശനം ഇവര്‍ക്ക് കേട്ടു. ഇതിനിടെ ജാസ്മിനുമായി പുറത്ത് വിവാഹം ഉറപ്പിച്ചിരുന്നു അഫ്‌സല്‍ താന്‍ ഈ വിവാഹത്തില്‍ നിന്നും പിന്മാറുകയാണെന്ന് സോഷ്യല്‍ മീഡിയ വഴി അറിയിച്ചു.

ഇപ്പോഴിതാ ഗബ്രി മത്സരത്തില്‍ നിന്നും പുറത്തായ സാഹചര്യത്തില്‍ അഫ്‌സല്‍ പങ്കിട്ട ഏറ്റവും പുതിയ സോഷ്യല്‍മീഡിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. നിങ്ങളോട് മോശമായി പെരുമാറിയതിന് ചിലര്‍ പശ്ചാത്തപിക്കുന്ന ഒരു സമയം നിങ്ങളുടെ ജീവിതത്തില്‍ വരുമെന്നാണ് അഫ്‌സല്‍ പങ്കിട്ട വാക്കുകള്‍.

Advertisement