വൈശാഖിന്റെ സംവിധാനത്തില്‍ മൂന്നു വര്‍ഷം മുന്‍പ് റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന് നേടിയ ഐതിഹാസിക വിജയം നമ്മള് കണ്ടതാണ്.
മലയാളത്തിലെ ആദ്യത്തെ നൂറു കോടി ചിത്രമായി മാറിയ പുലിമുരുകന് 150 കോടി കളക്ഷന്‍ നേടിയാണ് വിശ്രമിച്ചത്. കൊച്ചു കുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെയുള്ളവരുടെ ഇടയില്‍ പുലിമുരുകന് തരംഗമായി മാറി.
ഇപ്പോഴിതാ മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു മോഹന്‍ലാല്‍ ചിത്രം ആ ചരിത്രം ആവര്‍ത്തിക്കുന്നു. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ലുസിഫര്‍ ഇപ്പോള്‍ കേരളത്തില്‍ മാത്രമല്ല ലോകം മുഴുവന്‍ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്.
പുലിമുരുകന് റെക്കോര്‍ഡിന് ഭീഷണിയുയര്‍ത്തി കുതിക്കുന്ന ലുസിഫെര്‍ കുട്ടികളുടെയും കുടുംബങ്ങളുടെയും ഇടയിലും തരംഗമായി കഴിഞ്ഞു.
കൊച്ചു കുട്ടികള്‍ വരെ ലുസിഫെറിലെ മോഹന്‍ലാല്‍ കഥാപാത്രം ആയ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മാസ്സ് ഫൈറ്റ് അനുകരിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു.
അതില്‍ ആണ്‍കുട്ടി എന്നോ പെണ്‍കുട്ടി എന്നോ ഉള്ള വ്യത്യാസം ഇല്ല എന്നതാണ് സത്യം. കുടുംബ പ്രേക്ഷകരും യുവ പ്രേക്ഷകരും ഒരുപോലെ ഇടിച്ചു കയറുകയാണ് ലാലേട്ടന്റെ ഈ പുതിയ അവതാര പിറവി കാണാന്‍.
മലയാള സിനിമയില്‍ മോഹന്‍ലാല്‍ എന്ന നടന് മാത്രം സാധിക്കുന്ന മാജിക് ഒരിക്കല്‍ കൂടി തീയറ്ററുകള്‍ ജനസാഗരങ്ങള്‍ ആക്കി കഴിഞ്ഞു.
ഒരു സ്ഥലത്തും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ ആണ് സംജാതമായിരിക്കുന്നത്. എക്സ്ട്രാ സ്ക്രീനുകളും ഷോകളും കൂട്ടി ചേര്‍ത്തിട്ടും തിരക്ക് നിയന്ത്രിക്കാന്‍ കഴിയുന്നില്ല.
ഏതായാലും മലയാള സിനിമയുടെ ഒരേയൊരു താര ചക്രവര്‍ത്തി വീണ്ടും പ്രേക്ഷകരെ ഒരു സമുദ്രമായി തിയേറ്ററുകളിലേക്കു എത്തിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.