ലാലേട്ടന്‍ ഒടിയന് ശേഷം ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടും, ചിത്രത്തില്‍ ഉള്ളത് അദ്ദേഹത്തിന്റെ ഇന്നുവരെ കാണാത്ത അത്ഭുതകരമായ വേഷപ്പകര്‍ച്ച: ശ്രീകുമാര്‍ മേനോന്‍

21

അത്ഭുതകരമായി മലയാള സിനിമയുടെ ബജറ്റിനെയും ക്യാന്‍വാസിനെയും മറികടക്കുന്ന ആദ്യമലയാള ചിത്രമായിരിക്കും ഒടിയനെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. 2.0യ്ക്ക് മുകളില്‍ ഐഎംഡിബി ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിയത് വന്‍വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ചിത്രത്തിനായി വലിയ മാനസികവും ശാരീരികവുമായ വലിയ സംഘര്‍ഷങ്ങളിലൂടെയാണ് മോഹന്‍ലാല്‍ കടന്നു പോയത്. ആന്റണി പെരുമ്പാവൂരും വലിയ മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ചു. ഇനി മോഹന്‍ലാല്‍ മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ എന്നല്ല, ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ എന്നാകും അറിയപ്പെടുക ശ്രീകുമാര്‍ പറഞ്ഞു.

അതേസമയം, റിലീസിന് മുമ്പ് തന്നെ റെക്കോഡുകള്‍ ഭേദിക്കുകയാണ് ചിത്രം. ഉക്രൈനില്‍ ഒടിയന്‍ റിലീസ് ചെയ്യും എന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചതിനു പിന്നാലെ ജര്‍മ്മനിയിലും ഒടിയന്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജര്‍മ്മനിയില്‍ ഫാന്‍സ് ഷോയുമായാണ് ഒടിയന്‍ എത്തുന്നത്. ഇതിനു പുറമെ പോളണ്ട്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, ജപ്പാന്‍, ഗള്‍ഫ് രാജ്യങ്ങള്‍, യു എസ് എ, യു കെ, ഇറ്റലി എന്നിവിടങ്ങളിലും ഒടിയന്‍ എത്തും. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ഒപ്പം ആഫ്രിക്കന്‍ രാജ്യങ്ങളിലും ഒടിയന്‍ എത്തും എന്നാണ് സൂചന.

ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്‌നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്.

ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. ഡിസംബര്‍ 14ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Advertisement