അദ്ദേഹത്തിന്റെ മറുപടിക്കായി ഓരോ ഷോട് കഴിയുമ്പോഴും ഞാൻ കാത്തിരിക്കും, ‘യെസ്’ എന്ന് കേട്ടാൽ സന്തോഷം; ഹാൻസിക

322

വിവാഹത്തെ തുടർന്ന് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് നടി ഹൻസിക ഇപ്പോൾ. രാജസ്ഥാനിലെ കൊട്ടാരത്തിൽ വെച്ച് രാജകീയമായി ഒരുക്കിയ വേദിയിലായിരുന്നു നടിയുടെ വിവാഹം. ഹാൻസികയുടെ ബിസിനസ്സ് പാർട്ണറും മുംബൈ സ്വദേശിയുമായ വ്യവസായി സൊഹൈലാണ് വരൻ.

ഡിസംബർ 4ന് ആണ് താരം വിവാഹിതയായത്. ഇതിനിടെ നൽകിയ ഒരു അഭിമുഖത്തിൽ മലയാളത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ച സിനിമയുടെ വിശേഷങ്ങൾ പറയുകയാണ് താരം.

Advertisements

Also Read
സ്വർണവുമിട്ട് പട്ടു സാരിയും ഉടുത്ത് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു; വിമർശനവുമായി സരയൂ

‘വില്ലൻ’ എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ചാണ് താരം മനസ്സ് തുറന്നിരിക്കുന്നത്. അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മോഹൻലാലിനൊപ്പം മോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ താൻ ആവേശത്തിലായിരുന്നു. അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോൾ പരിഭ്രമത്തിൽ ആയിരുന്നു. എന്നാൽ അദ്ദേഹം കംഫർട്ടബിൾ ആക്കി നിർത്തി. മോഹൻലാലിന്റെ സ്‌ക്രീൻ പ്രസൻസ് അമ്പരപ്പിച്ചു.

Courtesy: Public Domain

Also Read
ഞാൻ പോലും അറിയാതെ എന്റെ വിവാഹം നടന്നല്ലോ എന്നുവരെ ഞാൻ ആലോചിച്ചു, നിന്റെ കല്യാണം കഴിഞ്ഞുവോയെന്ന് അമ്മ വരെ ചോദിച്ചിരുന്നു; വൈറലായി അഞ്ജലിയുടെ അഭിമുഖം

ഓരോ സീനും കൈയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്ന നടൻ അവയോരോന്നും അദ്ദേഹത്തിന്റേതാക്കി മാറ്റി. ഓരോ ഷോട്ട് കഴിയുമ്പോഴും താൻ അദ്ദേഹത്തിന്റെ മറുപടിക്കായി കാത്തിരുന്നു, അദ്ദേഹത്തിന്റെ ‘യെസ്’ സന്തോഷിപ്പിക്കും എന്നാണ് ഹൻസിക പറയുന്നത്.

2017 ലാണ് വില്ലൻ പുറത്തിറങ്ങിയത്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണിത്. മോഹൻലാൽ, ഹൻസിക എന്നിവർക്ക് പുറമേ വിശാൽ, മഞ്ജു വാര്യർ, റാഷി ഖന്ന, സിദ്ദിഖ്, രഞ്ജി പണിക്കർ, അജു വർഗീസ് തുടങ്ങി നിരവധി താരങ്ങളും സിനിമയിൽ വേഷമിട്ടിരുന്നു.

Advertisement