മോഹന്‍ലാല്‍ എന്ന മലയാളികളുടെ സ്വന്തം ലാലേട്ടന് മലയാള സിനിമയില്‍ എന്നും ചരിത്രങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള നടന് ആണ്. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന് എന്ന് ഇതിഹാസങ്ങള്‍ പോലും വിശേഷിപ്പിക്കുന്ന ഈ നടന് മലയാള സിനിമയുടെ താര ചക്രവര്‍ത്തിയുമാണ്.
ജനപ്രീതിയിലും അഭിനയ തികവിലും ഇന്നും മോഹന്‍ലാലിനെ വെല്ലാന്‍ മറ്റൊരാളില്ല എന്നതാണ് സത്യം. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിന്റെ നാല്‍പ്പതു വര്‍ഷങ്ങള്‍ ഈ വിസ്മയം പൂര്‍ത്തിയാക്കുമ്പോള്‍ ഒരിക്കല്‍ കൂടി മലയാള സിനിമയുടെ അഭിമാനം ആയി മാറിയിരിക്കുകയാണ് ഈ നടന്.
മുപ്പത്തിയഞ്ചു വര്‍ഷം മുന്‍പാണ് ഒരു മലയാള നടന് രാജ്യത്തിന്റെ പരമോന്നത പുരസ്കാരങ്ങളില് ഒന്നായ പത്മ ഭൂഷണ് ലഭിക്കുന്നത്. 1983 ഇല് മലയാളത്തിന്റെ നിത്യഹരിത നായകന് ആയ പ്രേം നസീര്‍ ആണ് ആ നേട്ടം സ്വന്തമാക്കിയത്.
ഇപ്പോഴിതാ ആ നേട്ടം ആവര്‍ത്തിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലിലൂടെ മലയാള സിനിമയിലേക്ക് ആ പത്മ ഭൂഷണ് വീണ്ടും എത്തിയിരിക്കുകയാണ്. അങ്ങനെ 35 വര്‍ഷത്തിന് ശേഷം പത്മ ഭൂഷണ് നേടുന്ന മലയാള നടനായി റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ലാലേട്ടന്.
അഞ്ചു ദേശീയ അവാര്‍ഡുകളും പത്മ ശ്രീയും ഇന്ത്യന്‍ ടെറിറ്റോറിയല്‍ ആര്‍മിയുടെ ഹോണററി ലെഫ്റ്റനന്റ് കേണല്‍ പദവിയും ഡോക്ടറേറ്റും നേടിയ ഈ ഇതിഹാസ നടന് ഇപ്പോള്‍ പത്മ ഭൂഷണും സ്വന്തമാക്കി ഇന്ത്യന്‍ സിനിമയുടെ തന്നെ നെറുകയില്‍ എത്തിയിരിക്കുകയാണ്.
തന്റെ കരിയറിലെ ഏറ്റവും ഉയരത്തില്‍ നില്ക്കുമ്പോള് ആണ് അദ്ദേഹത്തെ തേടി ഈ പുരസ്കാരം എത്തിയിരിക്കുന്നത്. കേരളത്തിന് പുറത്തും, അന്യ സംസ്ഥാനങ്ങളിലും , ഇന്ത്യക്കു പുറത്തുമെല്ലാം മലയാള സിനിമയുടെ മാര്‍ക്കറ്റ് വളര്‍ത്തിയതില്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ വഹിച്ച പങ്കു വളരെ വലുതാണ്.
ഈ സന്തോഷ വാര്‍ത്ത എത്തുമ്പോള്‍ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്റെ ലൊക്കേഷനില്‍ ആണ് അദ്ദേഹം.