2012 ൽ 916 എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം നടത്തിയ നടിയാണ് തൃശ്ശൂർക്കാരിയായ മാളവിക മേനോൻ. നിലവിൽ തമിഴിലും തെലുങ്കിലുമായി 20 ഓളം ചിത്രങ്ങൾ പൂർത്തിയാക്കിയ താരം തന്റെ സിനിമാ ജീവിതത്തിന്റെ പത്ത് വർഷം പൂർത്തിയാക്കിയ സന്തോഷത്തിലാണ്. ഇപ്പോഴിതാ വനിതക്ക് താരം നല്കിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തനിക്ക് സ്റ്റേജിൽ കയറാൻ പേടിയാണെന്നാണ് താരം പറയുന്നത്. പക്ഷേ ആ ഞാൻ സിനിമയിൽ എത്തിയെന്നും താരം പറയുന്നുണ്ട്. മാളവികയുടെ വാക്കുകൾ ഇങ്ങനെ; ആദ്യമായി ഞാൻ സിനിമാ ഷൂട്ടിങ്ങ് കാണുന്നത് എനിക്ക് നാലോ, അഞ്ചോ വയസ്സുള്ളപ്പോഴാണ്. മിന്നാമിന്നിക്കൂട്ടം എന്ന സിനിമയുടെ ഷൂട്ടിങ്ങ് ആണ് അന്ന് നടന്നിരുന്നത്.
എനിക്കാണെങ്കിൽ ആ സമയത്ത് സ്റ്റേജിൽ കയറാൻ പേടിയാണ്. മൂന്ന് വയസ് മുതൽ ഭരതനാട്യം പഠിക്കുന്നുണ്ടെങ്കിലും യൂത്ത് ഫെസ്റ്റിവലിൽ ഒന്നും മത്സരിച്ചിട്ടേയില്ല. അതിന് കാരണം എന്റെ സ്റ്റേജിൽ കയറാനുള്ള പേടി തന്നെ ആയിരുന്നു. പക്ഷേ അങ്ങനെ പേടിച്ച് നടന്ന ഞാൻ സിനിമയിലെത്തി.
ആദ്യത്തെ ഷൂട്ടിങ്ങ് കഴിഞ്ഞ് ഒരുപാട് വർഷങ്ങൾക്ക് ശേഷം നിദ്ര എന്ന സിനിമയിലാണ് ഞാൻ അഭിനയിക്കാൻ പോകുന്നത്. സിദ്ധാർത്ഥ് ഭരതനാണ് എന്നെ സിനിമയിലേക്ക് വിളിച്ചത്. കരിയറിൽ പത്ത് വർഷം പൂർത്തിയാക്കിയ എനിക്ക് ഓരോ സിനിമയും ടെക്സ്റ്റ് ബുക്കാണ്. കടുവ, ആറാട്ട്, പാപ്പൻ, സിബിഐ 5, ഇക്കഴിഞ്ഞ വർഷങ്ങളിൽ വലിയ സിനിമകളുടെ ഭാഗമാകാനായി.
പതിമൂന്നാം രാത്രി, ദിലീപേട്ടൻ നായകനായെത്തുന്ന ഡി 148, ഇന്ദിര ഒക്കെ ഇനി റിലീസാകാനുള്ള ചിത്രങ്ങളാണ്. ഒത്തിരി നല്ല വേഷങ്ങളും കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്. അതേസമയം അച്ഛനും, അമ്മയും, അനിയനുമാണ് തന്റെ ലോകമെന്നാണ് താരം പറയുന്നത്. മാളവികയുടെ അച്ഛൻ ബാലചന്ദ്രനു കൺസ്ട്രക്ഷൻ ബിസിനസാണ്. അമ്മ ശ്രീകലയും എഞ്ചിനീയറിങ് പഠിക്കുന്ന അനിയൻ അരവിന്ദുമാണ് താരത്തിനുള്ളത്.