ഒരുപാട് പേരെ പ്രണയിച്ചിട്ടുണ്ട്, പക്ഷേ അതൊന്നും വർക്കായില്ല; ഭാര്യയുമായി പിരിഞ്ഞ് താമസം, ഒരു മകനുള്ളത് പത്താം ക്ലാസ്സിൽ; ആദ്യമായി തന്റെ കുടുംബത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും തുറന്ന് പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്

246

മലയാളികൾക്ക് സുപരിചിതനാണ് സന്തോഷ് പണ്ഡിറ്റ്. ആദ്യം പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്ത മലയാളികളെ കൊണ്ട് കയ്യടിപ്പിച്ച താരമാണ് സന്തോഷ് പണ്ഡിറ്റ് എന്ന് വേണമെങ്കിലും പറയാം. 2011 ആണ് സന്തോഷ് പണ്ഡിറ്റിന്റെ ഏതാനും ഗാനങ്ങൾ യൂട്യൂബിൽ പുറത്തിറങ്ങുന്നത്.

വളരെ കുറഞ്ഞ ചിലവിൽ ഒരു സിനിമാക്കാരനും ചിന്തിക്കാൻ കഴിയാത്ത അത്ര കുറഞ്ഞ ചിലവിൽ ഒരാൾ സിനിമ എടുക്കാൻ പോകുന്ന ഒരാളെ പരിഹസിക്കാൻ പറ്റുന്ന അത്രയും പരിഹസിച്ചു മലയാളികൾ ചിരിച്ചു. അയാളെ തെറിവിളിച്ചു മലയാളികൾ ആനന്ദം കണ്ടെത്തി.

Advertisements

ALSO READ

വർഷങ്ങൾക്ക് മുമ്പ് മഞ്ജുവിന്റെ സിനിമയിൽ ഒരു ജൂനിയർ ആർടിസ്റ്റെങ്കിലും ആവാൻ വേണ്ടി ഞാൻ നടന്നതാണ്, ഒരു ദിവസം ദൂരെനിന്ന് കാണാൻ ഭാഗ്യം കിട്ടി : ഈ സിനിമ എന്നെ സംബന്ധിച്ച് സ്വപ്നതുല്യം : ജയസൂര്യ

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഫേസ്ബുക്ക് പേജിൽ ലക്ഷകണക്കിന് ആരാധകർ ആണുള്ളത്. തന്റെ വിശേഷങ്ങൾ എല്ലാം സന്തോഷ് പണ്ഡിറ്റ് സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കു വെക്കാറുണ്ട്. തന്റെ പുതിയ സിനിമാ വിശേഷങ്ങളും ജനകീയ വിഷയങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലും ഒക്കെ സന്തോഷ് തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും പങ്കു വെക്കാറുണ്ട്. എന്നാൽ സന്തോഷ് തന്റെ കുടുംബത്തെ കുറിച്ച് എവിടേയും പറഞ്ഞു കേട്ടിട്ടില്ല. ഇപ്പോഴിതാ തന്റെ ഭാര്യയെക്കുറിച്ചും മക്കളെ കുറിച്ചും തുറന്നു പറയുകയാണ് സന്തോഷ് പണ്ഡിറ്റ്.

ഗായകന്എംജി ശ്രീകുമാർ അവതാരകനായ അമൃതാ ടിവിയിലെ പറയാം നേടാം എന്ന പരിപാടിയില പങ്കെടുത്ത് സംസാരിക്കുകവേ ആണ് സന്തോഷ് പണ്ഡിറ്റ് തന്റെ കുടുംബകാര്യങ്ങൾ തുറന്ന് പറയുന്നത്. വിവാഹിതനായ സന്തോഷ് പണ്ഡിറ്റ് പക്ഷേ ഭാര്യയുമായി പിരിഞ്ഞു താമസിക്കുകയാണ്. അവതാരകന്റെ ചില ചോദ്യങ്ങളക്ക് മറുപടി പറയവേയാണ് തനിക്കൊരു മകനുണ്ടെന്നും അവൻ പത്താം ക്ലാസ്സിൽ പഠിക്കുകയാണെന്നും സന്തോഷ് വെളിപ്പെടുത്തുന്നത്. നവജ്യോത് എന്നാണ് സന്തോഷിന്റെ മകന്റെ പേര്.

പ്രണയിച്ചിട്ടുണ്ടോ എന്ന അവതാരകന്റെ അടുത്ത ചോദ്യത്തിന് ഉണ്ടെന്നായിരുന്നു സന്തോഷിന്റെ മറുപടി. ചെറുപ്പത്തിൽ ഒരുപാട് പേരെ പ്രണയിച്ചിട്ടുണ്ടെന്നും പക്ഷേ അതൊന്നും വർക്കായില്ല എന്നുമായിരുന്നു സന്തോഷ് മറുപടി പറഞ്ഞത്. ആരെയും പ്രണയിക്കാൻ കഴിയാത്തതു കൊണ്ട് തന്നെ ആരേയും വഞ്ചിച്ചിട്ടുമില്ലെന്ന് സന്തോഷ് പണ്ഡിറ്റ് വെളിപ്പെടുത്തുന്നു. പ്രണയത്തിന്റെ കാര്യത്തിൽ മാത്രമാണ് തന്റെ ജാതകം ശരിയാണെന്ന് തോന്നിയിട്ടുള്ളതെന്നും സന്തോഷ് പറയുന്നു. തന്റെ അച്ഛൻ ഒരു ജ്യോത്സനാണ്. പന്ത്രണ്ടോളം രാജയോഗം ഉണ്ടാവുമെന്ന് അച്ഛൻ ജാതകം നോക്കി പറഞ്ഞിരുന്നു. ഞാൻ ഫെയ്മസ് ആവുമെന്നും ഹിറ്റാവുമെന്നുമൊക്കെ അച്ഛൻ പറഞ്ഞിട്ടുണ്ട്.

ALSO READ

ഞങ്ങൾ പരസ്പരം കൈകോർത്ത് ഹൃദയം കൈമാറിയിട്ട് ഇന്നേക്ക് ഒന്നര വ്യാഴവട്ടം കഴിയുന്നു ; നടൻ മനേജ് കുമാറിന്റെ പോസ്റ്റും താര ദമ്പതികൾക്ക് മകൻ നൽകിയ സർപ്രൈസും വൈറൽ

മമ്മൂക്കയും ലാലേട്ടനുമൊക്കെ ഇരിക്കുന്ന കസേരയിൽ ഒരിക്കലെങ്കിലും ഇരിക്കണമെന്ന് ചെറുപ്പത്തിൽ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. താൻ ഈ കളിയൊക്കെ കളിച്ചത് അതിന് വേണ്ടിയായിരുന്നു എന്നും സന്തോഷ് പറയുന്നു. ആ ആഗ്രഹം കൊണ്ടുള്ള പ്രയത്‌നത്തിൽ നിന്നാണ് താൻ ഇവിടം വരെ എത്തിയത് എന്നും സന്തോഷ് പറയുന്നുണ്ട്.

മമ്മൂക്കയുമൊത്ത് അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം ആയിരുന്നു എന്നും ആ സിനിമാനുഭവം വളരെ വ്യത്യസ്തം ആയിരുന്നു എന്നും മമ്മൂക്കയെ ഇടക്കൊക്കെ വിളിക്കാറുണ്ട് എന്നും സന്തോഷ് പറയുന്നുണ്ട്.

Advertisement