അവൻ പ്രൊപ്പോസ് ചെയ്ത കുട്ടി റിജക്റ്റ് ചെയ്തപ്പോഴാണ് എന്നോട് ഇഷ്ടം പറഞ്ഞത്; ആദ്യ പ്രണയത്തെ കുറിച്ചും കോളേജിലെ ഹൈലൈറ്റഡ് കപ്പിൾസായിട്ടും പിരിയേണ്ടി വന്നതിനെ കുറിച്ചും ഡെയ്‌സി ഡേവിഡ്

232

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായ ബിഗ് ബോസ് സംഭവ ബഹുലമായി തന്നെ മുന്നേറുകയാണ്. 17 മത്സരാർത്ഥികളുമായാണ് ബിഗ് ബോസ് സീസൺ 4 തുടങ്ങിയത്. ആദ്യയാഴ്ച ജാനകിയായിരുന്നു പുറത്തേക്ക് പോയത്. രണ്ടാംവാരത്തിൽ ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള ചർച്ചകൾ സജീവമായി നടക്കുകയാണ്.

മോശം പ്രകടനത്തിന്റെ പേരിൽ ഡെയ്സി ഡേവിഡും ഡോക്ടർ റോബിനുമായിരുന്നു ജയിലിലേക്ക് പോയത്. ജീവിതകഥയ്ക്ക് പിന്നാലെയായി താരങ്ങളെല്ലാം പ്രണയത്തെക്കുറിച്ചും സംസാരിച്ചിരുന്നു. ജയിലിൽ കഴിയുകയാണെങ്കിലും ഡെയ്സിയും തന്റെ പ്രണയത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

Advertisements

ALSO READ

നടിയെ ആക്രമിച്ച കേസ് : മഞ്ജു വാര്യരുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച് ; ഓഡിയോ ക്ലിപ്പുകളിലെ ദിലീപിന്റെ ശബ്ദം നടി തിരിച്ചറിഞ്ഞു?

ആദ്യ പ്രണയത്തിന് മുൻപ് അങ്ങനെ ക്രഷ് ഒന്നുമില്ലായിരുന്നു. ഒരു ടോം ബോയ് പോലെയായിരുന്നു ഞാൻ. ചേട്ടൻമാരുടെ കത്ത് കൊണ്ടുപോയി ചേച്ചിമാർക്ക് കൊടുക്കും. അവര് തരുന്നത് ചേട്ടൻമാർക്കും കൊടുക്കും. അതായിരുന്നു എന്റെ ജോലി. പ്ലസ് ടു സമയത്താണ് ഒരു പയ്യനോട് ഇഷ്ടം തോന്നിയത്.

അഖിലിന്റെ മുടി പോലെയുള്ള ഒരു പയ്യനുണ്ടായിരുന്നു. ഞാനും സുഹൃത്തുക്കളും ഇരിക്കുമ്പോൾ ഈ മൂന്ന് പേരിലൊരാളെ ഞാൻ പ്രൊപ്പോസ് ചെയ്യുമെന്നായിരുന്നു അവൻ പറഞ്ഞത്. അത് ഞാനായിരിക്കുമെന്നായിരുന്നു കരുതിയത്. അവൻ മലയാളിയാണ്. ഞാനും മലയാളിയായതിനാൽ എന്നെയായിരിക്കുമെന്നായിരുന്നു വിചാരിച്ചത്. എല്ലാവരും എന്റെ പേര് വെച്ച് പറയുന്നുണ്ടായിരുന്നു. അവൻ പ്രൊപ്പോസ് ചെയ്ത കുട്ടി റിജക്റ്റ് ചെയ്തപ്പോൾ അവൻ എന്നോട് ഇഷ്ടം പറഞ്ഞു.

എന്നോട് ഇഷ്ടം പറഞ്ഞപ്പോൾ ഞാനും ഓക്കെ പറഞ്ഞിരുന്നു. ബി കോമിന് ഞങ്ങളൊന്നിച്ചായിരുന്നു. കോളേജിലെ ഹൈലൈറ്റഡ് കപ്പിൾസായിരുന്നു ഞങ്ങൾ. മമ്മിയും അതേ കോളേജിലാണ് പഠിപ്പിക്കുന്നത്. മമ്മിക്ക് മാത്രം ഈ പ്രണയത്തെക്കുറിച്ച് അറിയില്ല. ഞങ്ങളെപ്പോഴും ഒന്നിച്ചായിരിക്കും. 8 വർഷം ഒന്നിച്ചായിരുന്നു.

അവൻ എന്നെ ചീറ്റ് ചെയ്തിട്ടുണ്ട്. ഒരേ സമയം ഡബിൾ ഡേറ്റിംഗായിരുന്നു. അവൻ ഭയങ്കര പൊസസീവായിരുന്നു. എനിക്ക് ഫ്രണ്ട്സിനെപ്പോലും കാണാൻ പറ്റാത്ത അവസ്ഥയായിരുന്നു. അവൻ ഹിന്ദുവാണ്. ഡാഡിക്ക് ഇതറിയാമായിരുന്നു. മമ്മിക്ക് പ്രശ്നമായിരുന്നു. ഇത് നടക്കില്ല, വീട്ടിൽ മതം പ്രശ്നമാണെന്ന് ഞാനവനോട് പറഞ്ഞിരുന്നു. സുഹൃത്തുക്കളാവാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല.

ALSO READ

ഇയാളെ അങ്ങനെ വിളിക്കാത്ത ആരെയും ഇയാൾ സെറ്റിൽ ജോലി ചെയ്യാൻ അനുവദിക്കില്ല, ഒന്നുകിൽ റേപ് ചെയ്യും അല്ലെങ്കിൽ ജോലി നിഷേധിക്കും: ദിലീപിന് എതിരെ തുറന്നടിച്ച് സംവിധായക

പുള്ളി എനിക്ക് വേണ്ടി കുറേ കാത്തിരുന്നു. ഒരു സമയമായപ്പോൾ ആൾ ഭയങ്കര സീരിയസായിരുന്നു. ഞാൻ തന്നെ വേണ്ടെന്ന് വെക്കുകയായിരുന്നു. മുന്നോട്ടുള്ള ജീവിതം എനിക്ക് പണി തരും. എന്റെ മെന്റൽ ഹെൽത്തിനെ അത് ബാധിക്കുമെന്ന് മനസിലാക്കിയതോടെയാണ് ഞാൻ ആ പ്രണയത്തിൽ നിന്നും മാറിയതെന്നുമായിരുന്നു ഡെയ്‌സി പറഞ്ഞത്.

 

Advertisement