നിതംബം തള്ളി പിടിച്ച ഹണിറോസിനെ പണം മുടക്കി ഉദ്ഘാടനങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നവര്‍ക്ക് എന്ത് വാണിജ്യലാഭമാണുണ്ടാവുക, അറിയത്തത് കൊണ്ട് ചോദിക്കുകയാണ്: അഡ്വ സംഗീത ലക്ഷ്മണിന്റെ കുറിപ്പ് വൈറല്‍

3740

വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തില്‍ കൂടി എത്തി പിന്നീട് മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഹണി റോസ്. ഇതിനോടകം തന്നെ നിരവധി വ്യത്യസ്ത വേഷങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കാനും ഹണി റോസിന് സാധിച്ചിട്ടുണ്ട്.

Advertisements

ബോയ്ഫ്രണ്ട് എന്ന ചിത്രത്തില്‍ കൂടിയാണ് അഭിനയ ജീവിതം തുടങ്ങുന്നതെങ്കലും ഹണി റോസിനെ എല്ലാവരും ശ്രദ്ധിച്ച് തുടങ്ങിയത് അനൂപ് മേനോന്‍ നായകനായി എത്തിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയില്‍ കൂടിയാണ്. ഈ ചിത്രത്തില്‍ ധ്വനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

Also Read; ഭാവി വധുവിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് ശ്രീനാഥ്, അശ്വതി നല്‍കിയ സര്‍പ്രൈസ് ഗിഫ്റ്റ് കണ്ട് ഞെട്ടി താരം

മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡിയിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. മോഡേന്‍ വേഷങ്ങളിലും നാടന്‍ വേഷങ്ങളിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു.

തമിഴ്, തെലുങ്ക്,കന്നട എന്നീ ചിത്രങ്ങളിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്. ഇന്ന് ഉദ്ഘാടന വേദികളിലെല്ലാം നിറസാന്നിധ്യമാണ് ഹണി റോസ്. ഇപ്പോഴിതാ ഹണി റോസിനെക്കുറിച്ചുള്ള അഡ്വ. സംഗീത ലക്ഷ്മണിന്റെ കുറിപ്പാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

Also Read: എന്റെ സിനിമ തിയ്യറ്ററില്‍ കാണുന്നത് മൂന്ന് വര്‍ഷത്തിന് ശേഷം, സന്തോഷം കൊണ്ട് മതിമറന്ന് ഹണി റോസ്, മോണ്‍സ്റ്റര്‍ ഏറ്റെടുത്തതിന് നന്ദി പറഞ്ഞ് താരം

ഹണി റോസിന്റെ ശരീരപ്രകൃതത്തെക്കുറിച്ചാണ് സംഗീത പറയുന്നത്. ഹണിറോസിന്റെ തള്ളി പിടിച്ച നിതംബം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അവരുടെ പഴയ ഫോട്ടകള്‍ നോക്കിയെന്നും പഴയ ചിത്രങ്ങളില്‍ ഇത്രയും വലിപ്പം ഇല്ലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹണിറോസിന്റെ നിതംബം കണ്ടപ്പോള്‍ ഒരു സ്ത്രീയായ ഞാന്‍ പോലും ഓര്‍മ്മിച്ചത് കഹാനി സിനിമയിലെ വിദ്യാബാലന്റെ ടെക്‌നോളജി ഗര്‍ഭമാണെന്നും ഹണിറോസ് നടത്തിയ ഉദ്ഘാടനം ഏത് സ്ഥാപനത്തിന്റെതാണന്നോ ഏത് പ്രോഡക്ടിന്റെതാണെന്നോ ഏത് സംഭരംഭത്തിന്റെതാണെന്നോ ഒന്നും ആരും ശ്രദ്ധിച്ചു പോലും കാണില്ലെന്നും മനസ്സില്‍ അപ്പോഴും ഇപ്പോഴും ഒന്ന് മാത്രം ഹണിറോസിന്റെ നിതംബമെന്നും സംഗീത പറയുന്നു.

കുറിപ്പില്‍ സംഗീത പറയുന്നത് ഇങ്ങനെ…

സ്ത്രീകളുടെ ചില പ്രത്യേക ശരീരഭാഗങ്ങള്‍ പൊലിപ്പിച്ചും പെരുപ്പിച്ചും കാണിക്കാനായി ഇപ്പറഞ്ഞ ടെക്‌നോളജി പ്രയോജനപ്പെടുത്താറുണ്ട്. തന്റെ ആഗ്രഹം പോലെ ശരീരത്തിലെ ഏതെങ്കിലും ഭാഗത്തിന് പുഷ്ടി പോരാ എന്ന് തോന്നുന്ന സ്ത്രീകള്‍ക്ക് തന്റെ ആ ശരീര ഭാഗം പൊലിപ്പിച്ച് കാണിക്കാന്‍ ഇന്ന് ധാരാളം ടെക്‌നോളജികള്‍ ഉണ്ട് അതില്‍ ഒന്നാണ് Buttock n Hip Enhancer Full Silicone Panty.. ഇപ്പോള്‍ ഞാനിത് പറയാന്‍ കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി ഹണി റോസിന്റെ ചില ഉത്ഘാടനങ്ങളുടെ വിഡിയോകള്‍ കാണാന്‍ ഇടയായി.

അതിലെല്ലാം ഹണിറോസിന്റെ തള്ളി പിടിച്ച നിതംബം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഞാന്‍ പോയി ആ സ്ത്രീയുടെ നിതംബം പ്രകടമാവുന്ന വേറെ ചില വീഡിയോസും ഫോട്ടോസും ഗൂഗിളില്‍ സര്‍ച്ച് ചെയ്ത് നോക്കി. അതില്‍ നിന്നും അവരുടെ ഈ നിതംബംങ്ങള്‍ക്ക് പഴയ ചിത്രങ്ങളില്‍ ഇത്രയും വലിപ്പം ഇല്ല ആ ചിത്രങ്ങള്‍ വളരെ സാധാരണമായി തോന്നുകയും, ഇന്നത്തെ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി തോന്നുകയും ചെയ്തു.

അതായത് ഞാന്‍ പറഞ്ഞു വന്നത് ഇതാണ്.. നടി ഹണിറോസിന് വലിയ തുകകള്‍ പ്രതിഫലമായി കൊടുത്ത്, കെട്ടിയെഴുന്നള്ളിച്ച് ഉദ്ഘാടനകര്‍മ്മത്തിനായി കൊണ്ടുവരുന്ന ഈ ബിസിനസ്സ് സംരംഭകര്‍ അറിയുന്നുണ്ടോ അവള്‍ എത്തുന്ന ഉദ്ഘാടനചടങ്ങുകളില്‍ ജനക്കൂട്ടം ഉണ്ടാവുകയും വീഡിയോസ് വൈറലാകുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്നുള്ളത്. ഹണിറോസിന്റെ നിതംബം ക്ലോസപ്പില്‍ കണ്ട നിര്‍വൃതിയില്‍ അന്നു രാത്രി കിടന്നുറങ്ങും. പിറ്റേന്ന് നേരം വെളുക്കുംമ്പോഴും ഹണിറോസിന്റെ നിതംബം മനസ്സില്‍ തെളിഞ്ഞു തന്നെയുണ്ടാവും.

എന്നാല്‍ ഹണിറോസ് നടത്തിയ ഉദ്ഘാടനം ഏത് സ്ഥാപനത്തിന്റെതാണന്നോ ഏത് പ്രോഡക്ടിന്റെതാണെന്നോ ഏത് സംഭരംഭത്തിന്റെതാണെന്നോ ഒന്നും ആരും ശ്രദ്ധിച്ചു പോലും കാണില്ല. അത് ശ്രദ്ധിക്കാത്തത് കൊണ്ട് തന്നെ അതൊന്നും ആരും ഓര്‍മ്മിക്കുക പോലുമില്ല. മനസ്സില്‍ അപ്പോഴും ഇപ്പോഴും ഒന്ന് മാത്രം ഹണിറോസിന്റെ നിതംബം.. കണ്ടില്ലേ ഒരു സ്ത്രീയായ ഞാന്‍ പോലും ഹണിറോസിന്റെ നിതംബം കണ്ടപ്പോള്‍ ഓര്‍മ്മിച്ചത് കഹാനി സിനിമയിലെ വിദ്യാബാലന്റെ ടെക്‌നോളജി ഗര്‍ഭമാണ്.

എന്ത് വാണിജ്യലാഭമാണ് എന്ത് മാര്‍ക്കറ്റിംഗ് ഗുണമാണ് പണം മുടക്കി ഉദ്ഘാടനത്തിനായി നിതംബം തള്ളി പിടിച്ച ഹണിറോസിനെ എഴുന്നള്ളിക്കുന്നവര്‍ക്ക് ഉണ്ടാവുക.. എനിക്ക് അറിയാത്ത കൊണ്ട് ചോദിക്കുകയാണ് എന്നും ആ കുറിപ്പില്‍ സംഗീത പറയുന്നു.

Advertisement