മോഡിജിയുടെ അനുഗ്രഹം കിട്ടിയിട്ട് ഭാഗ്യയുടെ ജീവിതത്തില്‍ ഐശ്വര്യക്കേടല്ലാതെ എന്ത് നേട്ടമുണ്ടാവും, ഒരു പെണ്ണിനെ ജീവിതത്തില്‍ കൂടെ കൂട്ടാതിരുന്ന ആളല്ലേ മോഡി, തുറന്നടിച്ച് അഡ്വ സംഗീത ലക്ഷ്മണ്‍

301

രാഷ്ട്രീയ പ്രവര്‍ത്തകനും മലയാള സിനിമയിലെ സൂപ്പര്‍താരവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. കേരളക്കര അടുത്തിടെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടേത്.

Advertisements

കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ വെച്ചായിരുന്നു ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹം നടന്നത്. ഒരാഴ്ച നീണ്ട വിവാഹ പരിപാടികളില്‍ സംഗീത്, മെഹന്ദി, അടക്കമുള്ള എല്ലാ പരിപാടികളും ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുള്‍പ്പെടെ നിരവധി പ്രമുഖര്‍ ഭാഗ്യയുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

Also Read:പ്രധാനമന്ത്രിയുടെ ചിന്താപൂര്‍വമായ സമ്മാനം, അയോധ്യയില്‍ നിന്നുള്ള അക്ഷതം സമ്മാനിച്ചത് ദൈവിക അനുഭൂതിയായി, തുറന്നുപറഞ്ഞ് രചന നാരായണ്‍കുട്ടി

പ്രധാനമന്ത്രി എത്തുന്നതുകൊണ്ടു തന്നെ ഗുരുവായൂരില്‍ കനത്ത സുരക്ഷയായിരുന്നു ഒരുക്കിയത്. വിവാഹത്തിന് ഭാഗ്യയായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. വളരെ ലളിതമായ വെഡ്ഡിങ് ലുക്കായിരുന്നു ഭാഗ്യയുടേത്. ഒരു താരപുത്രി വിവാഹത്തിന് ഇങ്ങനെ അണിഞ്ഞൊരുങ്ങുന്നത് ഇതാദ്യമായിട്ടാവും.

ഇപ്പോഴിതാ ഭാഗ്യയ്ക്കും ശ്രേയസിനും ആശംസകള്‍ അറിയിച്ച് അഡ്വക്കേറ്റ് സംഗീതാ ലക്ഷ്മണ്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. മകളുടെ മംഗല്യഭാഗ്യത്തിനായി കുരുശുപള്ളിയിലേക്ക് സ്വര്‍ണ്ണക്കിരീടം സമ്മാനിച്ച സുരേഷ് ഗോപി തൃശ്ശൂരിലെ ജുമാമസ്ജിദിലേക്കും വല്ലതും സമ്മാനിക്കുമെന്ന് ഒരുമാത്ര വെറുതേ നിനച്ചുപോയി എന്ന് സംഗീത പറയുന്നു.

Also Read:നടനായതുകൊണ്ടല്ല, പ്രണവിനോടുള്ള ഇഷ്ടം തോന്നിയത് സിനിമയില്‍ വരുന്നതിന് മുമ്പേ, മനസ്സുതുറന്ന് ശാലിന്‍ സോയ, വിവാഹാഭ്യര്‍ത്ഥന നടത്തിയോ എന്ന് ആരാധകര്‍, താരത്തിന്റെ മറുപടി ഇങ്ങനെ

മകളുടെ വിവാഹത്തിന് മോഡിജിയെ ക്ഷണിച്ച സുരേഷ് ഗോപിയുടെ ലക്ഷ്യം പൂര്‍ണ്ണമായും രാഷ്ട്രീയമാണ്. ആചാരപ്രകാരം വിവാഹം ചെയ്ത് ഒരു പെണ്‍കുഞ്ഞിനെ ജീവിതത്തില്‍ കൂടെ കൂട്ടാതിരുന്ന മോഡി, വ്യക്തിജീവിതത്തില്‍ ദാമ്പത്യത്തിന് സ്ഥാനമില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ച ആളാണെന്നും സംഗീത പറഞ്ഞു.

ആ മോഡിജിയുടെ അനുഗ്രഹം കിട്ടിയിട്ട് ഭാഗ്യ സുരേഷിന്റെ ദാമ്പത്യ ജീവിതത്തില്‍ എന്ത് നേട്ടമുണ്ടാവാനാണെന്നും ഐശ്വര്യക്കേടല്ലാതെ എന്നും അപ്പന്റെ ചെയ്തികളും കൈയ്യിലിരിപ്പും ബാധ്യതയാവാത്ത ഒരു ജീവിതം ഭാഗ്യക്ക് സാധ്യമാവട്ടെയെന്നും സംഗീത കുറിച്ചു.

Advertisement