മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമാ ലോകത്തും അമ്മ വേഷങ്ങളിലൂടെ ഇടം നേടിയ താരമാണ് സുകുമാരി അമ്മ. പൊങ്ങച്ചമുള്ള സൊസൈറ്റി ലേഡിയായും സ്‌നേഹം നിറയെയുള്ള അമ്മയായാലും കുശുമ്പുള്ള അമ്മായിയമ്മയായും വാല്‍സല്യം നിറഞ്ഞ മുത്തശ്ശിയായുമൊക്കെ 2500ലേറെ ചിത്രങ്ങളില്‍ നിറഞ്ഞാടിയ സുകുമാരിയമ്മയുടെ വേര്‍പാട് 2013 മാര്‍ച്ച് 26നായിരുന്നു. ചെന്നൈയിലെ പെരുമ്പാക്കത്തെ ഗ്ലോബല്‍ ആശുപത്രിയില്‍ വെച്ചാണ് മ ര ണ പ്പെട്ടത്.
ഹൃദയാഘാതമാണ് മരണകാരണം. 2013 ഫെബ്രുവരി 27ന് വീട്ടിലെ പൂജാമുറിയിലെ നിലവിളക്കില്‍ നിന്നും പൊള്ളലേറ്റതിനെ തുടര്‍ന്നാണ് സുകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുപ്പത് ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് സുകുമാരി മ ര ണപ്പെട്ടത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ബംഗാളി, ഹിന്ദി സിനിമകളില്‍ വരെ അവര്‍ വേഷമിട്ടിരുന്നു.
ദശരഥത്തിലെ മാഗി, തലയണമന്ത്രത്തിലെ സുലോചനതങ്കപ്പന്‍, ബോയിങ് ബോയിങ്ങിലെ കുക്ക് ഡിക്ക് അമ്മായി, പഞ്ചവടി പാലത്തിലെ മെമ്പര്‍ റാഹേല്‍, അരപ്പെട്ട കെട്ടിയ ഗ്രാമത്തിലെ ദേവിക, കാര്യം നിസാരത്തിലെ ആനി,അമ്മ അമ്മായിയമ്മയിലെ വിശാലക്ഷി കേരള കഫേയിലെ നാരായണി അങ്ങനെ അജഗജാന്തര വ്യത്യാസമുള്ള വേഷങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്നതിലെ മികവാണ് സുകുമാരിയെ ഏവര്‍ക്കും പ്രിയപ്പെട്ടവരാക്കിയത്. ലളിത, രാഗിണി, പത്മിനിമാരുടെ നൃത്ത ട്രൂപ്പില്‍ തന്റെ എട്ടാമത്തെ വയസ്സില്‍ സുകുമാരി അരങ്ങേറ്റം കുറിച്ചു.
അതുവഴി സിനിമയിലെ ചില നൃത്തരംഗങ്ങളിലും അവസരം ലഭിച്ചു. അങ്ങനെ 10-ാം വയസ്സില്‍ ഇരവ് എന്ന തമിഴ്ചിത്രത്തിലുള്ള ഗാനരംഗത്തിലൂടെ ആദ്യമായി സിനിമയില്‍ മുഖം കാണിച്ചു. കൂടാതെ 4000 ത്തിലധികം സ്റ്റേജുകളില്‍ നാടകങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. തസ്‌ക്കരവീരന്‍ (പഴയത്) ആണ് സുകുമാരി ആദ്യമായി അഭിനയിച്ച മലയാളചിത്രം. ആ സമയത്ത് നിരവധി അമ്മവേഷങ്ങളിലും ഹാസ്യവേഷങ്ങളിലും സുകുമാരി തിളങ്ങി.
അടൂര്‍ ഭാസി പലപ്പോഴും സുകുമാരിയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ പങ്കുവെക്കുകയാണ് ജോണ്‍പോള്‍. സ്വന്തം സഹോദരന്റെ വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം പോലും കഴിക്കാന്‍ ഒരു കാലത്ത് അടൂര്‍ ഭാസി പേടിച്ചിരുന്നുവെന്നും എന്നാല്‍ ആ സമയത്ത് യാതൊരു പേടിയുമില്ലാതെ ഭക്ഷണം കഴിച്ചിരുന്നത് സുകുമാരിയുടെ വീട്ടില്‍ നിന്നായിരുന്നുവെന്നും ജോണ്‍ പോള്‍ പറയുന്നു.
സുകുമാരിയുടെ വീട്ടില്‍ നിന്നായിരുന്നു അദ്ദേഹം ധൈര്യത്തോടെ ഭക്ഷണം കഴിച്ചിരുന്നത്. സുകുമാരിയെ അത്രക്ക്രും ഇഷ്ടമായിരുന്നു അദ്ദേഹത്തിനെന്നും സുകുമാരിയുമായി അടുത്തിടപഴകിയ എല്ലാവര്‍ക്കും സ്‌നേഹത്തിന്റെ കഥ പറയാനുണ്ടാകുമെന്നും ജോണ്‍ പോള്‍ പറയുന്നു.