ഇപ്പോഴിതാ താരം താൻ തുടക്ക കാലത്ത് സിനിമകൾ വേണ്ടെന്ന് വെച്ചത് എന്തുകൊണ്ടാണ് എന്ന് വെളിപ്പെടുത്തുകയാണ്. സിനിമയിൽ അവസരം തേടുമ്പോൾ അഡ്ജസ്റ്റ്‌മെന്റ് ആവശ്യപ്പെടുന്നത് തന്നെ സംബന്ധിച്ച് ബുദ്ധിമുട്ടായിരുന്നു എന്നാണ് താരം പറയുന്നത്. താൻ പത്ത് വർഷം മുമ്പാണ് സിനിമയിലേക്ക് വരുന്നത്. അന്ന് മോശം അനുഭവങ്ങൾ തുറന്ന് പറയാൻ ഇന്നത്തെ പോലെ മീഡിയകളില്ലായിരുന്നു എന്നും സാധിക പറഞ്ഞു.
മലയാളത്തിൽ മാത്രമല്ല, തമിഴിലും ഇതേ സാഹചര്യമായിരുന്നു. സിനിമാ ലോകം മൊത്തത്തിൽ ഇങ്ങനെയാണെന്ന് കരുതി. നല്ല കുടുംബത്തിൽ നിന്ന് വന്ന ആളാണ്. ഇത്തരം സാഹചര്യമാണെങ്കിൽ സിനിമയേ വേണ്ട എന്നാണ് അന്ന് കരുതിയതെന്നും താരം പറയുന്നു.
അതേസമയം, ആരും തന്നോട് നേരിട്ട് അഡ്ജസ്റ്റ്‌മെന്റ് ആവശ്യപ്പെട്ടിട്ടില്ല. ഫോൺ കോളിലൂടെയാണ് ചോദ്യങ്ങൾ. ഒരിക്കൽ നോ പറഞ്ഞാൽ ഇവരെ കണക്ട് ചെയ്ത് വരുന്ന ഒരു സിനിമയും ലഭിക്കാതാവും. ആതാണ് പതിവെന്നും സാധിക വെളിപ്പെടുത്തി.
തനിക്ക് വിദ്യാഭ്യാസമുണ്ട്. അത് കൊണ്ട് മറ്റ് ജോലികൾ ചെയ്യാമെന്ന് കരുതി. ഒരുപക്ഷെ സംവിധായകനോ പ്രൊഡ്യൂസറോ ഇതൊന്നും അറിയുന്നുണ്ടാകില്ല. കാസ്റ്റിംഗ് ചെയ്യുന്നവരുടെ ആവശ്യമായിരിക്കും അവർ പറയുന്നത്. ഒരിക്കൽ ഒരു സ്ഥലത്ത് യെസ് പറഞ്ഞാൽ വേറൊരു സ്ഥലത്ത് പോയി നോ പറയാൻ പറ്റില്ല. അന്ന് അവിടെ ചെയ്തല്ലോ ഇവിടെ ചെയ്തല്ലോ എന്ന ചോദ്യം വരും. അതിന്റെ ആവശ്യമില്ലെന്നും സാധിക തുറന്നുപറയുന്നു.
ഇത്തരത്തിൽ സിനിമയിൽ വഴങ്ങുന്നവർ ഉള്ളത് കൊണ്ടാണല്ലോ തനിക്ക് അവസരങ്ങൾ ലഭിക്കാത്തത് എന്ന ദേഷ്യമൊക്കെ ആദ്യം തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയില്ല. പലർക്കും പല സാഹചര്യങ്ങൾ ആയിരിക്കാം. തനിക്ക് സ്വന്തം അഭിമാനം വിട്ട് ഒരു കാര്യവും ചെയ്യാൻ പറ്റില്ല. പത്ത് വർഷമായി സിനിമാ രംഗത്ത് ഉണ്ടായിട്ടും അന്ന് നിൽക്കുന്ന അതേ പൊസിഷനിൽ തന്നെയാണ് ഇന്ന് നിൽക്കുന്നതെന്നും സാധിക പറഞ്ഞു.
കരിയറിൽ തനിക്ക് പ്രത്യേകിച്ച് ഉയർച്ചകൾ ഒന്നും ഉണ്ടായിട്ടില്ല. മോശം സമീപനങ്ങൾ കാരണം പുറത്ത് ഷോകൾ ചെയ്തിട്ടില്ല. നല്ല ടീമിന്റെ കൂടെയാണെങ്കിൽ മാത്രമേ ഇനി സിനിമകൾ ചെയ്യാൻ താൽപര്യമുള്ളൂയെന്നും സാധിക വിശദമാക്കി.
ഇന്നിപ്പോൾ അഡ്ജസ്റ്റ്‌മെന്റ് തയ്യാറാണോ എന്ന ചോദ്യമല്ല, ചോദ്യങ്ങളൊക്കെ നിന്നു. നമുക്ക് രണ്ട് മൂന്ന് ദിവസം നിന്ന് അടിച്ച് പൊളിച്ച് പോകാമെന്ന് പറഞ്ഞു. കാലഘട്ടത്തിന്റെ വ്യത്യാസമുണ്ട്. എങ്ങനെ ചോദിക്കണമെന്ന് പലരും പഠിച്ചെന്നാണ് സാധിക പറയുന്നത്.
എന്റെ വാപ്പി സമ്പാദിച്ച എല്ലാ സ്വത്തുക്കളും യാതൊരു നാണവും ഇല്ലാതെ ബന്ധുക്കൾ കയ്യടക്കി