ശിവകാര്ത്തികേയന്‍ നായകനായി എത്തിയ മാവീരന്‍ എന്ന ചിത്രം തിയേറ്ററില്‍ വന്‍ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതിനിടെ നായികയായി തിളങ്ങിയ അദിതിയാണ് പ്രേക്ഷകരുടെയെല്ലാം ശ്രദ്ധ പിടിച്ചുപറ്റുന്നത്.
നായികയായി അഭിനയിച്ചതു മാത്രമല്ല. ചിത്രത്തിലെ ഹിറ്റായി മാറിയ രണ്ട് പാട്ടുകള്‍ പാടിയത് അദിതിയായിരുന്നു. വിരുമന്‍ എന്ന കാര്‍ത്തി ചിത്രത്തിലൂടെയായിരുന്നു അദിതി അഭിനയ ലോകത്തേക്ക് ചേക്കേറിയത്.
Also Read: നീണ്ട ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തിയതായി മൗനി റോയ്; താരത്തിന് എന്തുപറ്റിയെന്ന് ആരാധകർ
ഈ ചിത്രത്തിലും അദിതി ഗാനം ആലപിച്ചിട്ടുണ്ട്. അതും വമ്പന്‍ ഹിറ്റായിരുന്നു. മകള്‍ സിനിമയില്‍ അഭിനയിക്കുന്നത് എന്നാല്‍ മാതാപിതാക്കള്‍ക്ക് താത്പര്യമില്ലായിരുന്നു. അദിതിയെ ഒരു ഡോക്ടറായി കാണാനായിരുന്നു അവര്‍ ആഗ്രഹിച്ചിരുന്നത്.
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സംവിധായകനായ ശങ്കറിന്റെ മകളാണ് അദിതി. എന്നാല്‍ താരം സ്വന്തം കഴിവുകളിലൂടെയാണ് വിജയം കൊയ്തത്. വിരുമന്‍ ചിത്രത്തിന്റെ പ്രദര്‍ശന സമയത്ത് അദിതി പിതാവിന്റെ കഴിവുകൊണ്ട് സിനിമയിലെത്തിയ ആളാണെന്ന് നടി ആത്മിക പ്രചരിപ്പിച്ചിരുന്നു.
ഇതില്‍ പ്രതികരിച്ച് താരം രംഗത്തെത്തിയിരുന്നു. ശങ്കറിന്റെ മകളാണ് താനെന്നത് ഒരു വസ്തുതയാണെന്നും എന്നാല്‍ അച്ഛന്റെ വിലാസത്തില്‍ നിന്നും പുറത്തേക്ക് കടന്നുകൊണ്ട് സിനിമയില്‍ അറിയപ്പെടാനുള്ള കഠിനാധ്വാനത്തിലാണ് താനെന്നും താരം വ്യക്തമാക്കി.