വിവാഹം ഇവിടെ വെച്ച് ആയിരിക്കും; ഒടുവില്‍ തുറന്നു പറഞ്ഞ് നടി അദിതി രവി

78

നവരാത്രി ആഘോഷത്തിന്റെ തിരക്കിലാണ് എല്ലാവരും. സിനിമ താരങ്ങള്‍ അടക്കം ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നു. ചോറ്റാനിക്കര ക്ഷേത്രത്തിലും നവരാത്രി ആഘോഷം ഗംഭീരമായി തന്നെ നടക്കുന്നു. ചില പ്രമുഖര്‍ ഇവിടുത്തെ ചടങ്ങില്‍ പങ്കെടുത്തു.

Advertisements

സംവിധായകന്‍ സത്യന്‍ അന്തിക്കാടും , നടന്‍ സുരാജ് വെഞ്ഞാറമൂട് , നടി അതിഥി രവി എന്നിവരും ഇവിടെ എത്തിച്ചേര്‍ന്നിരുന്നു. ചടങ്ങില്‍ വെച്ച് താങ്കളുടെ ആഗ്രഹങ്ങള്‍ ഇവര്‍ തുറന്നു പറഞ്ഞു. ഇതില്‍ അതിഥി പറഞ്ഞ ആഗ്രഹം ആണ് ഇപ്പോള്‍ വൈറലാകുന്നത്.

സത്യേട്ടന്റെ വിവാഹവും അഭിലാഷേട്ടന്റെ വിവാഹവും സുരാജേട്ടന്റെ കുഞ്ഞുങ്ങളുടെ ചോറൂണ് എല്ലാം ഇവിടെ ആയിരുന്നു. അങ്ങനെയെങ്കില്‍ എനിക്കും ആഗ്രഹമുണ്ട്. വിവാഹമുണ്ടെങ്കില്‍ ഇവിടെ വച്ച് നടക്കട്ടെ കുഞ്ഞുങ്ങള്‍ ഉണ്ടായാല്‍ അവരുടെ ചോറൂണ് ഇവിടെ വച്ച് നടക്കട്ടെ എന്ന് അതിഥി പറഞ്ഞു.

അതേസമയം കോളേജ് പഠന കാലത്ത് ആണ് അതിഥി മോഡലിംഗ് ജീവിതം തുടങ്ങിയത്. പിന്നാലെ ദി ടൈംസ് ഓഫ് ഇന്‍ഡ്യ എന്ന പേരില്‍ ഒരു വാണിജ്യ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട് വിവിധ ബ്രാന്‍ഡുകള്‍ക്കായി നിരവധി പരസ്യങ്ങളില്‍ അഭിനയിച്ചു.

also read
ഇങ്ങനെ പോയാല്‍ മഞ്ജുവിനെ വെട്ടിച്ച് ലേഡീ സൂപ്പര്‍സ്റ്റാറാവും കാവ്യ; ജനപ്രീതിയില്‍ മുന്നിലുള്ള നടിമാരുടെ ലിസ്റ്റ് പുറത്ത്
2014, ലാണ് സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന മലയാളം ചിത്രത്തില്‍ ഒരു സഹനടിയായി അഭിനയരംഗത്ത് അരങ്ങേറിയത്. അതേ വര്‍ഷം തന്നെ തേര്‍ഡ് വേള്‍ഡ് ബോയ്‌സ് , ബിവേര്‍ ഓഫ് ഡോഗ്‌സ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

2014,ല്‍, സിദ്ധാര്‍ത്ഥ മേനോനുമൊത്ത് യെലോവ് എന്ന സംഗീത വീഡിയോയില്‍ ശ്രേയ ഘോഷാലിന്റെ ശബ്ദത്തില്‍ അഭിനയിച്ചു. 2017 ല്‍ സണ്ണി വെയ്ന്‍ ചിത്രമായ അലമാര എന്ന ചിത്രത്തില്‍ അഭിനയിച്ചു, ഇതോടെ താരം ശ്രദ്ധിക്കപ്പെട്ടു.

 

Advertisement