അരുവി എന്ന ഒറ്റസിനിമയിലെ പ്രകടനത്തോടെസിനിമാ ലോകത്തെ ആകെ ഞെട്ടിച്ച താരമാണ് അദിതി ബാലന്. എയ്ഡ്സ് രോഗിയായ പെണ്കുട്ടിയുടെഅതിജീവനവും സംഘര്‍ഷവും പറഞ്ഞ സിനിമ ചലച്ചിത്ര ലോകത്തെ തന്നെ മിന്നുന്ന താരമായിരുന്നു.
ഇപ്പോഴിതാ തന്നെ ഇത്രയേറെ പ്രശസ്തയാക്കിയ അരുവി എന്ന ചിത്രം പിന്നീട് തലവേദന ആയെന്ന് പറയാതെ പറയുകയാണ് നടി അദിതി ബാലന്. കോമഡി സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്ന് അദിതി പറയുന്നു. ജീവിതത്തില്‍ കോമഡി കഥാപാത്രമാണ് താനെന്നും അരുവി ചിത്രത്തിന് ശേഷം സിനിമയില്‍ സീരിയസ് റോളുകള്‍ മാത്രം ലഭിക്കുന്നുവെന്നുമാണ് അദിതി പറയുന്നത്.
തനിക്ക് സിനിമയില്‍ സ്ത്രീ കേന്ദ്രീകൃത തിരക്കഥകളിലോ ഒരു പ്രത്യേക വിഭാഗത്തിലോ മാത്രമായി നില്ക്കാന് ആഗ്രഹിക്കുന്നില്ലെന്നും ശക്തമായ റോള്‍ ചെയ്യുന്ന പ്രോജക്റ്റുകള്‍ക്ക് മുന്‍ഗണന നല്‍കാനാണ് ആഗാരഹമെന്നും അദിതി പറയുന്നു.
അരുവി എന്ന സിനിമ ചെയ്തതിനു ശേഷം ഇരയായിത്തീരുന്ന കഥാപാത്രങ്ങളാണ് കൂടുതലായി തേടി വരുന്നത്. അത് തന്റെ മറ്റ് അഭിനയ കഴിവുകളെ പ്രകടമാക്കാന്‍ അനുവദിക്കുന്നില്ല. കഥാപാത്രത്തിനു പ്രധാന്യമുണ്ടെങ്കില്‍ ഫണ്ണി ചിയര്‍ഫുള്‍ കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. കളി ചിരിയോടെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് താന്‍ എന്നാണ് അദിതി പറയുന്നത്.
കൂടുതലും അരുവി പോലുള്ള തിരക്കഥ മാത്രമാണ് തന്നെ തേടിയെത്തുന്നത്. അതില്‍ നിന്ന് ഏറ്റവും നല്ലത് തെരഞ്ഞെടുക്കുക ശ്രമകരമാണെന്നും അദിതി പറഞ്ഞു. ഒരു കോമഡി സിനിമ ചെയ്യാന്‍ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ വരുന്നതെല്ലാം സീരിയസ് വേഷങ്ങളാണ്.
ഇതിനോട് പൊരുത്തപ്പെടാന്‍ സമയമെടുത്തു. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണെന്നും താന്‍ ജീവിതത്തില്‍ കോമഡി കഥാപാത്രമാണ് എന്നുമാണ് അദിതിയുടെ അഭിപ്രായം. തന്നെ ആരെങ്കിലും ഒരു തിരക്കഥയുമായി സമീപിച്ചാല്‍ മുഴുവന്‍ വായിച്ച് നോക്കും. എന്റെ കഥാപാത്രം മാത്രമായി നോക്കാറില്ല.
അത് പത്ത് മിനിറ്റാണോ ഒരു മണിക്കൂറാണോ എന്നത് കാര്യമാക്കാറില്ല. എന്നാല്‍ എന്റെ കഥാപാത്രം സിനിമക്കായി എത്രമാത്രം സംഭാവന ചെയ്യുന്നുണ്ട് എന്ന് നോക്കുമെന്നും താരം പ്രതികരിച്ചു.
2017ലാണ് തമിഴ് ചിത്രം അരുവി പുറത്തിറങ്ങിയത്. താരത്തിന്റെ ആദ്യചിത്രമായിരുന്നു ഇത്. കോള്‍ഡ് കേസ് എന്ന ചിത്രത്തിലൂടെ അദിതി മലയാളത്തിലുമെത്തി. ഇപ്പോഴിതാ നിവിന്‍ പോളി നായകനായി, അദിതി ബാലന് അഭിനയിച്ച ചിത്രം ‘പടവെട്ട്’ റിലീസായിരിക്കുകയാണ്. തമിഴില്‍ രണ്ട് ആന്തോളജി ചിത്രങ്ങള്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു.