സീരിയസ് കഥാപാത്രങ്ങള്‍ വലയ്ക്കുന്നു; ജീവിതത്തില്‍ ഞാനൊരു കോമഡി കഥാപാത്രം; അരുവി ചിത്രം നല്‍കിയ തലവേദയെ കുറിച്ച് അദിതി ബാലന്‍

234

അരുവി എന്ന ഒറ്റസിനിമയിലെ പ്രകടനത്തോടെസിനിമാ ലോകത്തെ ആകെ ഞെട്ടിച്ച താരമാണ് അദിതി ബാലന്‍. എയ്ഡ്‌സ് രോഗിയായ പെണ്‍കുട്ടിയുടെഅതിജീവനവും സംഘര്‍ഷവും പറഞ്ഞ സിനിമ ചലച്ചിത്ര ലോകത്തെ തന്നെ മിന്നുന്ന താരമായിരുന്നു.

ഇപ്പോഴിതാ അരുവി ചിത്രം വരുത്തിവെച്ച വിനയെ കുറിച്ച് പറയുകയാണ് നടി അദിതി ബാലന്‍. കോമഡി സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്ന് അദിതി പറയുന്നു. ജീവിതത്തില്‍ കോമഡി കഥാപാത്രമാണ് താനെന്നും അരുവി ചിത്രത്തിന് ശേഷം സിനിമയില്‍ സീരിയസ് റോളുകള്‍ മാത്രം ലഭിക്കുന്നുവെന്നും അദിതി പറഞ്ഞു.

Advertisements

അരുവി പോലുള്ള തിരക്കഥ മാത്രമാണ് തന്നെ തേടിയെത്തുന്നത്. അതില്‍ നിന്ന് ഏറ്റവും നല്ലത് തെരഞ്ഞെടുക്കുക ശ്രമകരമാണെന്നും അദിതി പറഞ്ഞു. ഒരു കോമഡി സിനിമ ചെയ്യാന്‍ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ വരുന്നതെല്ലാം സീരിയസ് വേഷങ്ങളാണ്.

ALSO READ- മലയാളികള്‍ കൈവിട്ടെങ്കിലും തെലുങ്കില്‍ തിളങ്ങി അനു ഇമ്മാനുവല്‍; അല്ലു സിരിഷുമായി ഡേറ്റിങിലോ? തുറന്ന് പറഞ്ഞ് താരം

ഇതിനോട് പൊരുത്തപ്പെടാന്‍ സമയമെടുത്തു. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണെന്നും താന്‍ ജീവിതത്തില്‍ കോമഡി കഥാപാത്രമാണ് എന്നുമാണ് അദിതിയുടെ അഭിപ്രായം. തന്നെ ആരെങ്കിലും ഒരു തിരക്കഥയുമായി സമീപിച്ചാല്‍ മുഴുവന്‍ വായിച്ച് നോക്കും. എന്റെ കഥാപാത്രം മാത്രമായി നോക്കാറില്ല. അത് പത്ത് മിനിറ്റാണോ ഒരു മണിക്കൂറാണോ എന്നത് കാര്യമാക്കാറില്ല. എന്നാല്‍ എന്റെ കഥാപാത്രം സിനിമക്കായി എത്രമാത്രം സംഭാവന ചെയ്യുന്നുണ്ട് എന്ന് നോക്കുമെന്നും താരം പ്രതികരിച്ചു.

2017ലാണ് തമിഴ് ചിത്രം അരുവി പുറത്തിറങ്ങിയത്. താരത്തിന്റെ ആദ്യചിത്രമായിരുന്നു ഇത്. കോള്‍ഡ് കേസ് എന്ന ചിത്രത്തിലൂടെ അദിതി മലയാളത്തിലുമെത്തി. ഇപ്പോഴിതാ നിവിന്‍ പോളി നായകനായി, അദിതി ബാലന്‍ അഭിനയിച്ച ചിത്രം ‘പടവെട്ട്’ റിലീസിന് ഒരുങ്ങുകയാണ്. തമിഴില്‍ രണ്ട് ആന്തോളജി ചിത്രങ്ങള്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു.

Advertisement