അമ്പിളിക്ക് മറ്റൊരു യുവാവുമായുള്ള ബന്ധം അറിഞ്ഞതാണ് തന്നെപ്പറ്റി പ്രചാരണങ്ങൾ നടത്തുന്നതിലേക്കു നയിച്ചതെന്ന് കോടതിയിൽ ആദിത്യൻ ; ആരോപണങ്ങൾ ശരി വയ്ക്കുന്ന വിഡിയോ, ഓഡിയോ ക്ലിപ്പുകളും ചിത്രങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് അഭിഭാഷക മാധ്യമങ്ങളോട്

1187

സോഷ്യൽ മീഡിയയിലെ അമ്പിളി- ആദിത്യൻ ജയൻ താര ദമ്പതികളുടെ സംസാര വിഷയം ഒന്ന് കെട്ടടങ്ങിയതായിരുന്നു. ഇപ്പോൾ വീണ്ടും ഈ ചർച്ച സജീവമാകുകയാണ്. അഭിനയത്തിലും ഒരുമിച്ചു ദമ്പതികളായി അഭിനയിച്ച ഇവർ ഒരുമിച്ച് ഒരു ജീവിതം തെരഞ്ഞെടുത്തപ്പോൾ ഇരുകൈയും നീട്ടിയാണ് പ്രേക്ഷർ സ്വീകരിച്ചത്.

2019 ജനുവരിയിൽ ഒരുമിച്ചു ജീവിക്കാൻ ആരംഭിച്ച രണ്ടുപേർ, ദാമ്പത്യത്തിന്റെ രണ്ടു വർഷങ്ങൾ പൂർത്തിയാക്കുന്നതിനിടെ ഇരുവരും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ തങ്ങളുടെ കുടുംബ ബന്ധത്തിന്റെ ദൃഢതയും ആഴവും പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ഒരു ദിവസം അമ്പിളി ദേവി അവർ തമ്മിലുള്ള അസ്വാരസ്യങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയത്. ഇതിനു പിന്നാലെയാണ് പ്രശ്‌നം കുടുംബകോടതി വരെയെത്തിയതും.

Advertisements

ALSO READ

ഭർത്താവിന്റെ അറസ്റ്റിന് ശേഷം ശിൽപ ഷെട്ടി ആദ്യമായി സെറ്റിൽ തിരിച്ചെത്തി ; പതിവു പോലെ വളരെ സുന്ദരി തന്നെ പക്ഷേ എപ്പോഴും നിറഞ്ഞ് നിൽക്കുന്ന ആ ചിരി മിസ്സിങ് ആണ്! വീഡിയോ വൈറൽ

സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനും നടൻ ആദിത്യൻ ജയനെതിരെ അമ്പിളി കേസ് നൽകിയിരുന്നു. എന്നാൽ സ്ത്രീധന പീഡനക്കേസിൽ അമ്പിളി നൽകിയ പരാതിയിൽ ആദിത്യനു നേരത്തേ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. താനുമായുള്ള വിഷയങ്ങൾ അമ്പിളി സമൂഹ മാധ്യമങ്ങൾ തുറന്നുകാട്ടുകയും അതുവഴിതന്നെ അപമാനിച്ചെന്നും ക്രൂരമായി പെരുമാറിയെന്നും ചൂണ്ടികാട്ടികൊണ്ടാണ് ആദിത്യൻ പരാതി നൽകിയത്.

നടന്റെ പരാതി മുഖവിലക്കെടുത്ത കോടതി, ആദിത്യനുമായുള്ള സ്വകാര്യ വിഷയങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അമ്പിളി പ്രതികരിക്കുന്നതിനാണ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയത്. അമ്പിളി നൽകിയ പരാതിയിൽ, സീരിയൽ അഭിനേതാക്കളുടെ സംഘടനയിൽനിന്നു പുറത്താക്കിയതിനാൽ 10 കോടി നഷ്ടപരിഹാരവും ആദിത്യൻ നൽകിയ ഹർജിയിൽ ആവശ്യപെടുന്നുണ്ടെന്ന് ഒരു സ്വകാര്യ മാധ്യമത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആദിത്യനു വേണ്ടി അഭിഭാഷക വിമല ബിനുവാണ് കോടതിയിൽ ഹാജരായത്. തന്റെ 100 പവൻ സ്വർണവും 10 ലക്ഷം രൂപയും ആദിത്യൻ ദുരുപയോഗം ചെയ്തു, സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട് പീഡിപ്പിച്ചു എന്നും അമ്പിളി നൽകിയ ഹർജിയിൽ പറയുന്നുണ്ട്.

എന്നാൽ ഈ വാദം തള്ളണമെന്നാണ് ആദിത്യന്റെ ആവശ്യം. അമ്പിളി പറയുന്ന സ്വർണം ഇവർ തന്നെയാണ് ബാങ്കിൽ പണയം വച്ചതെന്ന് കാണിക്കുന്നതിന്റെ രേഖകളും ആദിത്യൻ കോടതിയിൽ സമർപ്പിച്ചു. കേസ് തീർപ്പാകുന്നതുവരെ സ്വർണം വിട്ടുനൽകരുതെന്നു ബാങ്ക് മാനേജർക്കു കോടതി നിർദേശം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം സ്വർണവും സ്ത്രീധനവും താൻ വിവാഹത്തിന് ആവശ്യപെട്ടിരുന്നില്ലെന്നും സ്ത്രീധനം വേണ്ട, ഒരു പൂമാല മാത്രം മതിയെന്നും നിർദേശിക്കുന്ന വാട്‌സാപ് സന്ദേശവും ആദിത്യൻ കോടതിയിൽ സമർപ്പിച്ചതായി റിപ്പോർട്ടിലുണ്ട്.

അമ്പിളിക്ക് മറ്റൊരു യുവാവുമായുള്ള ബന്ധം അറിഞ്ഞതാണ് തന്നെപ്പറ്റി പ്രചാരണങ്ങൾ നടത്തുന്നതിലേക്കു നയിച്ചതെന്നാണ് കോടതിയിൽ ആദിത്യന്റെ വാദം. ആദിത്യന്റെ ആരോപണങ്ങൾ ശരിയാണ് എന്നുകാണിക്കുന്ന തരത്തിലുള്ള വിഡിയോ, ഓഡിയോ ക്ലിപ്പുകളും ചിത്രങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് അഭിഭാഷക വിമല ബിനു മാധ്യമങ്ങളോട് പറഞ്ഞു. അന്യ സ്ത്രീയുമായി തന്റെ ഭർത്താവിന് അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്നും, അദ്ദേഹത്തിലൂടെ ആ സ്ത്രീ ഗർഭിണി ആയി, പിന്നീട് അബോർഷൻ നടത്തി തുടങ്ങിയ ആരോപണങ്ങൾ മാധ്യമങ്ങളിലൂടെയാണ് അമ്പിളി വെളിപ്പെടുത്തിയത്.

ALSO READ

സീനിയർ താരങ്ങൾ യുവ തലമുറയ്ക്ക് വേണ്ടി വഴി മാറിക്കൊടുക്കണമെന്ന് മുൻപൊരിയ്ക്കൽ പറഞ്ഞിരുന്നു, പിന്നീട് പുള്ളിയ്ക്ക് തന്നെ മനസ്സിലായി അവരില്ലാതെ ഒന്നും നടക്കില്ലെന്ന് ; പൃഥ്വിക്ക് നേരെ സൈബർ ആക്രമണം

വിവാഹത്തിന് മുൻപും ശേഷവും അമ്പിളിക്ക് മറ്റൊരു പുരുഷനുമായുള്ള ബന്ധം ആണ് തങ്ങളുടെ ജീവിതത്തിൽ വിള്ളൽ വീഴ്ത്തിയതെന്നായിരുന്നു ആദിത്യൻ പ്രതികരിച്ചത്. കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ സംസാരവിഷയം അമ്പിളി- ആദിത്യൻ ജയൻ താര ദമ്പതികളാണ്.

വീണ്ടും സോഷ്യൽമീഡിയയിൽ ഇവരുടെ വിഷയങ്ങൾ സജീവമാകുകയാണ്. എന്ത് തന്നെ ആയാലും ആരെ വിശ്വസിയ്ക്കണം എന്ന കൺഫ്യൂഷനിലാണ് പ്രേക്ഷകർ. അവരുടെ കുടുംബ വിഷയമാണെങ്കിലും, പ്രിയപ്പെട്ട താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കെന്നും ആകാംഷ തന്നെയാണ്. അമ്പിളി ദേവിയ്ക്ക് സോഷ്യൽമീഡിയയിലൂടെയുള്ള പ്രതികരണത്തിന് വിലക്കുള്ളതിനാലാവണം ഇതിന് ഒരും പ്രതികരണവുമായി നടി എത്തിയിട്ടില്ല.

Advertisement