ആംഗ്രി ബേബീസ് ഇൻ ലൗ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നടി അതിഥി രവി. സഹനടി വേഷത്തിലാണ് താരം ആദ്യം എത്തിയെങ്കിലും 2017 അലമാര എന്ന ചിത്രത്തിലൂടെ നായികയായി താരം അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ സണ്ണി വെയിനാണ് നായകനായെത്തിയത്. തുടർന്നിങ്ങോട്ട് തമിഴിലും, മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു.
ഇപ്പോഴിതാ ഇന്ത്യാഗ്ലിറ്റ്‌സിന് നല്കിയ അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഖജുരാഹോ ഡ്രീംസ് എന്ന ചിത്രത്തിൽ താൻ നായികയായി എത്തിയതിനെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് താരം സിനിമയിൽ ആരേയും പേടിക്കേണ്ടതില്ല എന്ന് പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;
നോ പറയേണ്ടിടത് നോ പറയണം. ഇനി അവസരങ്ങൾ വരില്ല. വിളിക്കില്ല എന്നൊന്നും വിചാരിക്കേണ്ട കാര്യമില്ല. ഇപ്പോൾ ഒരുപാട് അവസരങ്ങൾ ഉണ്ട്. പണ്ടൊക്കെ അങ്ങനെ ആയിരുന്നില്ല. ഇപ്പോൾ ഈ ടീം അല്ലെങ്കിൽ മറ്റൊരു ടീം. ഒരുപാട് സിനിമകളും ഇറങ്ങുന്നുണ്ട്. ഒന്നുമില്ലാത്തപ്പോൾ ഞാൻ ഷോർട്ട് ഫിലിം വരെ ചെയ്തിട്ടുണ്ട്. അതിനുള്ള ഗട്ട്‌സ് ഉണ്ടായാൽ മതി. പേടിക്കേണ്ട കാര്യമില്ല.
സേതു ചേട്ടൻ എന്നെ മറ്റൊരു സിനിമയിലേക്ക് വിളിച്ചിരുന്നു. അന്ന് ഞാൻ ‘നോ’ പറഞ്ഞിരുന്നു. എനിക്ക് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞായിരുന്നു ഒഴിവായത്. എന്നാൽ ഒരു ഈഗോയുമില്ലാതെ അദ്ദേഹം എന്നെ അടുത്ത സിനിമയിലേക്ക് വിളിച്ചു. സാധാരണ ഒരു നടി നോ പറഞ്ഞാൽ ഇനി അവളെ വിളിക്കണ്ട എന്ന് പറയുന്നതാണ് പലപ്പോഴും കണ്ടിട്ടുള്ളത്. അങ്ങനെ പറഞ്ഞാൽ ശത്രു ആയിട്ട് കാണുന്ന ആളുകളുണ്ട്. അദ്ദേഹം അത് മനസ്സിൽ പോലും വെക്കാതെയാണ് വിളിച്ചത്.
Also Read
വിരാട് മാം എന്ന് കൂടി വിളിക്കൂ; കോലിയുടെ തമാശയിൽ പൊട്ടിച്ചിരിച്ച് അനുഷ്‌ക; വൈറലായി ഡിന്നർ പാർട്ടി
എനിക്കപ്പോൾ നോ പറയരുത് എന്നുണ്ടായിരുന്നു. നോക്കിയപ്പോൾ ഈ സിനിമയിൽ എനിക്ക് പറ്റാതെ ആയിട്ട് ഒന്നുമില്ല. അങ്ങനെയാണ് ഞാൻ ഇതിലേക്ക് വന്നതെന്ന് അതിഥി പറഞ്ഞു. സിനിമയിൽ ആരെയും ഭയക്കാതെ ഇരിക്കുക എന്നതാണ് ഇപ്പോൾ വേണ്ടത്. ഒരാളെയും ഭയപ്പെടേണ്ട കാര്യമില്ല. ബഹുമാനിക്കണം. അത് ഓരോരുത്തരുടെ സീനിയോറിറ്റി അനുസരിച്ച് ആവാം. നമ്മൾ കൊടുക്കുന്ന റെസ്പെക്ട് തിരിച്ചും വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട് എന്നാണ് താരം പറഞ്ഞത്.