കേരളത്തില്‍ വലിയ ചര്‍ച്ചയായി മാറിയ ചിത്രമാണ് ‘ദ കേരള സ്റ്റോറി’. വിവധ കോണുകളില്‍ നിന്നും നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്ന ചിത്രം പക്ഷെ കോടതി അനുമതിയോടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.
യുപിയിലും മധ്യപ്രദേശിലും ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാളിലും തമിഴ്നാട്ടിലും ചിത്രത്തിന് അനുമതി നല്‍കിയിട്ടില്ല. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ നിര്‍മ്മാതാവ് സുദീപ്‌തോ സെന്നിനും നായിക അദാശര്‍മയ്ക്കും അപകടം സംഭവിച്ചിരുന്നു. കരിംനഗറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് അപകടം സംഭവിച്ചത്.
അതിന് പിന്നാലെ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഇവര്‍ അറിയിച്ചിരുന്നു. അപകടത്തിന് ശേഷം പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദാ ശര്‍മ്മ. താന്‍ സുഖമായിരിക്കുന്നുവെന്നാണ് അദാ ശര്‍മ്മ പറഞ്ഞത്.
Also Read: ചിലപ്പോൾ ആരും എന്നെ അംഗീകരിക്കില്ല; ഒരു കുടുംബവും എന്നെ അംഗീകരിക്കില്ല; തുറന്ന് പറഞ്ഞ് ഉർഫി ജാവേദ്
ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. അപകടത്തെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നത് കാരണം ഒത്തിരി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും തങ്ങള്‍ എല്ലാവരും സുഖമായിരിക്കുന്നുവെന്നും ഇപ്പോള്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സുഖമായിരിക്കുന്നുവെന്നും അദാ ശര്‍മ ട്വീറ്റ് ചെയ്തു.
I'm fine guys . Getting a lot of messages because of the news circulating about our accident. The whole team ,all of us are fine, nothing serious , nothing major but thank you for the concern ❤️❤️
— Adah Sharma (@adah_sharma) May 14, 2023