തെലുങ്കിലെ പ്രശസ്തയായ നടിയാണ് ആദാ ശർമ്മ. ഇപ്പോൾ സോഷ്യൽ മീഡിയയിലുള്ളവരെ ഞെട്ടിച്ച് ഒരു ആദാ ശർമ്മ പോസ്റ്റ് ചെയ്ത ചിത്രമാണ് ശ്രദ്ധേയമാകുന്നത്.
ആദയുടെ പുതിയ ചിത്രമാണ് ‘മാൻ ടു മാൻ’. ഈ ചിത്രത്തിനെ കുറിച്ച് അറിയിക്കാൻ തന്റെ നഗ്ന ചിത്രമാണ് ആദാ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
ലിംഗമാറ്റ ശസ്ത്രക്രിയ വഴി സ്ത്രീയായി മാറിയ ആളിന്റെ കഥാപാത്രമാണ് ആദാ അവതരിപ്പിക്കുന്നത്.
ഞാനാണോ നിങ്ങളുടെ സങ്കൽപ്പത്തിലെ പുരുഷൻ? മാൻ ടു മാൻ ആണ് എന്റെ അടുത്ത ഹിന്ദി ചിത്രം. ഒരു അഭിനേത്രിയായി തുടങ്ങുമ്പോൾ ഞാൻ ഒരിക്കലും കരുതിയിരുന്നില്ല ഒരിക്കൽ ഞാനൊരു പുരുഷനായി അഭിനയിക്കുമെന്ന്.
ഇതുവരെ കണ്ടിട്ടില്ലാത്ത പ്രണയ കഥയുമായി ഞാൻ വരികയാണ്. ബാക്കി നിങ്ങളുടെ ഭാവനയ്ക്ക് വിടുന്നു,” ആദാ കുറിക്കുന്നു.
നീളൻ മുടിയിഴകൾ അഴിച്ചിട്ടു സ്‌നീക്കേഴ്‌സ് ധരിച്ചു നിലത്തിരിക്കുന്ന പോസ്സിലാണ് ആദാ. നായകൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാവുകയും ശേഷം അവളെപ്പറ്റിയുള്ള സത്യം അറിയുന്നതുമാണ് പ്രമേയം.
അബീർ സെൻഗുപ്തയാണ് ‘മാൻ ടു മാൻ’ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്.