ഒരു അഡാറ് ലൗവിലെ പുതിയ കിടു ഐറ്റം പുറത്തുവിട്ടു; വീഡിയോ

29

ഹാപ്പി വെഡിംഗ് , ചങ്ക്സ് എന്നീ ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഒരു അഡാറ് ലവ്.

Advertisements

ചിത്രത്തിന്റെ പുതിയ തമിഴ് പ്രൊമോ വീഡിയോ പുറത്തുവിട്ടു. ലൗവേര്‍സ് ഡെ എന്നാണ് ചിത്രത്തിന് തമിഴ് പേര്. ചിത്രം ഫെബ്രുവരി 14ന് പ്രദര്‍ശനത്തിന് എത്തും.

കണ്ണിറുക്കി പ്രശസ്തയായ പ്രിയ പി വാരിയര്‍ നായികയായി എത്തുന്ന ചിത്രം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു .

നൂറിന്‍ ഷെറീഫ് , പ്രിയ പ്രകാശ് വാര്യര്‍ , വൈശാഖ് പവനന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

വിനീത് ശ്രീനിവാസന്‍ , ഷാന്‍ റഹ്മാന്‍ , സത്യജിത്ത് , നീതു നടുവതേറ്റ് എന്നിവരാണ് ഗാനങ്ങള്‍ പാടിയിരിക്കുന്നത്. ചിത്രത്തിന്റെ കഥ ഒമര്‍ ലുലുവും, സംഭാഷണം സാരംഗ് ജയപ്രകാശും , ലിജോ പനാടനും , സംഗീതം ഷാന്‍ റഹ്മാനും ആണ്.

Advertisement