പ്രേക്ഷകര്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ല; അഡാര്‍ ലൗവിന് പുതിയ ക്ലൈമാക്‌സ്

59

ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു അഡാര്‍ ലൗ തീയെറ്ററില്‍ എത്തിയത്. പ്രണയകഥ കാണാന്‍ തീയെറ്ററില്‍ കയറിയ പ്രേക്ഷകര്‍ കണ്ണീരോടെയാണ് സിനിമ കണ്ടിറങ്ങിയത്. ദുരന്തത്തില്‍ അവസാനിക്കുന്നതായിരുന്നു ചിത്രത്തിലെ ക്ലൈമാക്‌സ്.

Advertisements

എന്നാല്‍ ബുധനാഴ്ച മുതല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക ഹാപ്പി ക്ലൈമാക്‌സ് ആയിരിക്കും. പ്രേക്ഷകര്‍ അതൃപ്തി രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് മാത്രം റീ ഷൂട്ട് ചെയ്തത്.

സിനിമ ഇഷ്ടപ്പെട്ടെന്ന് നിരവധി പേര്‍ അറിയിച്ചെങ്കിലും എല്ലാവര്‍ക്കും ക്ലൈമാക്‌സിനെക്കുറിച്ചാണ് അഭിപ്രായവ്യത്യാസമുണ്ടായിരുന്നത് അതിനാലാണ് ക്ലൈമാക്‌സ് മാറ്റിയത് എന്ന് സംവിധായകന്‍ ഒമര്‍ ലുലു പറയുന്നു. യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയായിരുന്നു ക്ലൈമാക്‌സ് തയാറാക്കിയത്.

അത് പ്രേക്ഷകര്‍ക്ക് താങ്ങാന്‍ പറ്റിയില്ല. ചിത്രത്തിലെ പ്രധാന താരങ്ങളായ നൂറിനും റോഷനും കൊല്ലപ്പെടുന്നതായിരുന്നു ക്ലൈമാക്‌സ്. ഇത് വല്ലാതെ ഹാര്‍ട്ട് ചെയ്‌തെന്ന് നിരവധി പേര്‍ വിളിച്ച്‌ അഭിപ്രായം പറഞ്ഞു. അതുകൊണ്ടാണ് റീ ഷൂട്ട് ചെയ്തത്.

പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ക്ലൈമാക്‌സാണ് റീഷൂട്ട് ചെയ്തത്. ചൊവ്വാഴ്ച സെന്‍സറിങ് കഴിഞ്ഞ് ബുധനഴ്ച നൂണ്‍ ഷോയ്ക്ക് പുതിയ ക്ലൈമാക്‌സ് പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും ഒമര്‍ വ്യക്തമാക്കി.

സിനിമയുടെ ദൈര്‍ഘ്യവും വെട്ടിക്കുറച്ചിട്ടുണ്ട്. പത്ത് മിനിറ്റ് വെട്ടിക്കുറച്ച്‌ 2.15 മണിക്കൂറാണ് ആക്കിയിരിക്കുന്നത്. കൂടാതെ എഡിറ്റ് ചെയ്ത പതിപ്പിന്റെ പശ്ചാത്തല സംഗീതത്തില്‍ ഗോപി സുന്ദറിന്റെ പങ്കാളിത്തവുമുണ്ടാകുമെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement