മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രമോഷനായിരുന്നു ഒരു അഡാറ് ലവിനു അണിയറക്കാര്‍ നല്‍കിയത്. പക്ഷേ, ചിത്രത്തിനു തിയേറ്ററുകളില്‍ എത്രകാലം പിടിച്ച് നില്ക്കാന് സാധിക്കുമെന്ന് ഉറപ്പില്ല. 4 തെന്നിന്ത്യന്‍ ഭാഷകളിലായി പുറത്തിറക്കിയ ചിത്രത്തിന് മികച്ച റിലീസാണ് ലഭിച്ചത്.
എന്നാല്‍ ആദ്യ ദിനത്തില്‍ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ നെഗറ്റീവ് അഭിപ്രായമാണ് എല്ലായിടത്ത് നിന്നും ലഭിച്ചത്. പുതുമുഖങ്ങളില്‍ പ്രിയാവാര്യരുടെയും റോഷന്റെയും പ്രകടനം മികച്ച അഭിപ്രായം നേടുന്നില്ല. നൂറിനാണ് താരതമ്യേന നല്ല അഭിപ്രായം നേടുന്നത്.
ആദ്യകണ്ണിറുക്കല് ഗാനം എത്തിയതോടെ എല്ലാവരും പ്രിയയേയും റോഷനെയും വാനോളം ഉയര്‍ത്തി. എന്നാല്‍, പ്രിയയ്ക്ക് ആദ്യം അതികം പ്രാധാന്യം ഉണ്ടായിരുന്നില്ല.
പക്ഷേ, നിര്‍മാതാവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് പ്രിയയുടെ കഥാപാത്രത്തിനു പ്രാധാന്യം നല്കുന്ന രീതിയില്‍ രണ്ടാമത് സിനിമ തന്നെ പൊളിച്ചെഴുതുകയായിരുന്നു. ഇത് ചിത്രത്തിന്റെ കഥയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
ആദ്യ ദിനത്തില്‍ 2.70 കോടി രൂപയാണ് മൂന്ന് ഭാഷകളില്‍ നിന്നുമായി ചിത്രം നേടിയിട്ടുള്ളതെന്നാണ് വിവരം. അടുത്ത ദിവസം അതില്‍ നിന്നും ഏറെ താഴേക്ക് കളക്ഷന്‍ പോയിട്ടുണ്ട്.
വിവിധ വിതരണാവകാശത്തിലൂടെ നിര്‍മാതാക്കള്‍ ലാഭം കണ്ടെയിത്തിയിട്ടുണ്ടാകാമെങ്കിലും വിതരണക്കാര്‍ക്ക് വലിയ നഷ്ടമാണ് ചിത്രം വരുത്തിവെക്കുക.