ആ സീരിയല്‍ കണ്ട് കുറേ സ്ത്രീകള്‍ എന്നെ അടിക്കാന്‍ വന്നു, കുറേ ശപിക്കുകയും ചെയ്തു, അനുഭവം തുറന്നുപറഞ്ഞ് യമുന റാണി

278

മലയാളം സിനിമാ സീരിയല്‍ രംഗത്ത് വര്‍ഷങ്ങളായി തിളങ്ങി നില്‍ക്കുന്ന നടിയാണ് യമുന റാണി. സിനമകളേക്കാള്‍ മിനിസ്‌ക്രീന്‍ പരമ്പരകളില്‍ ആണ് നടി സജീവമായി നില്‍ക്കുന്നത്. ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലെ പാവം അമ്മയായി എത്തിയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.

Advertisements

വിവാഹ മോചിത ആയിരുന്ന യമുന അടുത്തിടെ ആയിരുന്നു രണ്ടാം വിവാഹം കഴിച്ചത്. അമേരിക്കയില്‍ സൈക്കോതെറാപ്പിസ്റ്റ് ആയ മാവേലിക്കര സ്വദേശി ദേവനെ ആയിരുന്നു യമുന രണ്ടാമത് വിവാഹം കഴിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Also Read: കുക്കിങ് ഇഷ്ടപ്പെട്ടാല്‍ മാത്രമേ നല്ല വീട്ടമ്മയാവൂ എന്ന ആനി, സ്ത്രീകള്‍ക്ക് മാത്രമുള്ള ജോലിയല്ല അടുക്കളപ്പണിയെന്ന് ചുട്ട മറുപടിയുമായി നവ്യയും, വൈറലായി വീഡിയോ, രൂക്ഷവിമര്‍ശനം

ഇപ്പോഴിതാ താന്‍ അബിനയിച്ച ജ്വാലയായി എന്ന സീരിയലിനെ കുറിച്ച് സംസാരിക്കുകയാണ് താരം. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത സീരിയല്‍ മമ്മൂട്ടിയായിരുന്നു നിര്‍മ്മിച്ചത്. ഈ സീരിയലില്‍ ഒരു നെഗറ്റീവ് കഥാപാത്രത്തെയായിരുന്നു യമുന അവതരിപ്പിച്ചത്.

തന്റെ ലിസി എന്ന കഥാപാത്രത്തെ ആളുകള്‍ വെറുത്തിരുന്നുവെന്നും സീരിയലില്‍ അഭിനയിക്കുന്ന സമയത്ത് ഒരിക്കല്‍ പുറത്തുപോയപ്പോള്‍ ആളുകള്‍ തന്നെ ആക്രമിക്കാന്‍ വരെ വന്നിട്ടുണ്ടെന്നും അത് വെറും കഥാപാത്രമാണെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ലെന്നും യമുന പറയുന്നു.

Also Read: ടീച്ചറുടെ മകളായത് കൊണ്ട് എനിക്ക് പ്രണയം പറയാൻ മടിയായിരുന്നു; ഞങ്ങളെ കുറിച്ച് നാട്ടുക്കാർക്ക് വരെ മനസ്സിലായി; പ്രണയത്തെ കുറിച്ച് പറഞ്ഞ് അർജ്ജുനും സൗഭാഗ്യയും

എന്തിനാണ് ഇങ്ങനുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നതെന്നായിരുന്നു തന്നോട് അവര്‍ അന്ന ചോദിച്ചത്. കുടുംബത്തോടൊപ്പം കന്യാകുമാരിയില്‍ പോയപ്പോഴായിരുന്നു സംഭവമെന്നും എന്നാല്‍ താന്‍ ഭയങ്കര ഇഷ്ടപ്പെട്ട് ചെയ്ത കഥാപാത്രമായിരുന്നു ലിസിയെന്നും ഒരു അഭിമുഖത്തില്‍ യമുന പറഞ്ഞു.

Advertisement