ആദ്യമായി അമ്മ വേഷത്തിലെത്തിയത് 19ാമത്തെ വയസ്സില്‍, ഇപ്പോള്‍ കിളവി എന്ന് വിളിച്ച് പരിഹസിക്കുന്നവരോട് യമുന റാണി പറയുന്നത് കേട്ടോ

108

സീരിയല്‍ ആരാധകരായ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് നടി യമുന. നിരവധി സിനിമകലില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ട് ഉണ്ടെങ്കിലും ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലിലെ മധുമിത എന്ന കഥാപാത്രത്തില്‍ കൂടെയാണ് യമുന പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ജനപ്രിയ ആയി മറിയത്.

നേരത്തെ മീശ മാധവന്‍ ഉള്‍പ്പെടെയുള്ള നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും പിന്നീട് സീരിയലുകളില്‍ ആണ് നടിയെ കൂടുതലും കണ്ടത്. നടിയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. വിവാഹ മോചിതയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമായ യമുന കഴിഞ്ഞ വര്‍ഷമാണ് രണ്ടാമതും വിവാഹം കഴിച്ചത്.

Advertisements

പണമില്ലാതായപ്പോള്‍ ആരും ഇല്ലാതായി എന്നായിരുന്നു നടി പറഞ്ഞത്. മുന്‍പ് മറ്റുള്ളവര്‍ പറയുന്നത് കേട്ടായിരുന്നു ജീവിതം. ഇപ്പോള്‍ അങ്ങനെ അല്ലെന്ന് താരം പറയുന്നു. തന്റെ പെണ്‍മക്കള്‍ക്ക് വേണ്ടിയാണ് രണ്ടാമതും വിവാഹം കഴിച്ചതെന്നും അവരുടെ അഷ്ടമായിരുന്നു തന്റെ വിവാഹമെന്നും താരം പറഞ്ഞിരുന്നു.

Also Read: പണം കൊടുത്ത് സിനിമ കാണുന്നവര്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്, മോശം റിവ്യൂ മാത്രം പറയുന്നവരുടെ ഉദ്ദേശ്യം മറ്റൊന്ന്, തുറന്നടിച്ച് ബാബുരാജ്

2020 ല്‍ ആയിരുന്നു യമുന രണ്ടാമതും വിവാഹം കഴിച്ചത്. അമേരിക്കയില്‍ സൈക്കോ തെറാപിസ്റ്റായ ദേവന്‍ ആണ് യമുനയുടെ ഭര്‍ത്താവ്. ഭര്‍ത്താവിന് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം യമുന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ സിനിമകളിലെ അമ്മ വേഷത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സീ കേരളം ചാനലിലെ ഞാനും എന്റാളും എന്ന പരിപാടിയില്‍ മത്സരാര്‍ത്ഥിയായി എത്തിയപ്പോഴായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. തന്റെ പത്തൊമ്പതാമത്തെ വയസ്സിലാണ് താന്‍ ആദ്യമായി അമ്മ വേഷത്തിലെത്തിയതെന്ന് യമുന പറയുന്നു.

Also Read: ആണും പെണ്ണും കെട്ട രീതിയിൽ നട്ടെല്ലില്ലാതെ ജീവിച്ചിട്ട് കാര്യമില്ല, എന്റെ പോളിസി അതാണ്, മകനോട് ആന്റണി പെരുമ്പാവൂരിനെ കണ്ട് പഠിക്കാനാണ് പറഞ്ഞിട്ടുള്ളത്; ശാന്തി വിള ദിനേശ്

ഉസ്താദ് സിനിമയില്‍ മോഹന്‍ലാലിന്റെ അമ്മയായും മറ്റൊരു ചിത്രത്തില്‍ ദിലീപിന്റെ അമ്മയായും അഭിനയിച്ചിട്ടുണ്ട്. പലരും തന്നെ കിളവിയെന്ന് വിളിക്കാറുണ്ടെങ്കിലും താന്‍ കിളവിയാണെന്ന് സമ്മതിച്ച് തരുന്നില്ലെന്ന് പറയാറുണ്ടെന്നും എന്നാല്‍ തന്റെ 45മാത്തെ വയസ്സിലും താന്‍ ഇങ്ങനെ തന്നെ ഇരിക്കുന്നത് വലിയ കാര്യമാണെന്നും യമുന പറയുന്നു.

Advertisement