വിവാഹാലോചനയുമായി വരുമ്പോള്‍ ഞാന്‍ ഏഴാംക്ലാസ്സില്‍, അയാള്‍ എനിക്ക് വേണ്ടി പത്ത് വര്‍ഷം കാത്തിരുന്നു, എന്റെ വിവാഹം കഴിഞ്ഞതറിഞ്ഞ് ജീവനൊടുക്കാന്‍ വരെ ശ്രമിച്ചു, നടി യമുന പറയുന്നു

459

സിനിമയിലും സീരിയലിലും തിളങ്ങി നില്‍ക്കുന്ന നടിയാണ് യമുന റാണി. താരത്തിന്റെ രണ്ടാം വിവാഹം ആരാധകര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. പ്രായം ഏറെ പിന്നിടുമ്പോഴാണോ രണ്ടാം വിവാഹമെന്ന തലത്തില്‍ ചോദ്യങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

എന്നാല്‍ അവയെല്ലാം തള്ളി ജീവിതം ആസ്വദിച്ച് രണ്ടാം വിവാഹത്തില്‍ പൂര്‍ണ്ണ സന്തോഷവതിയായി കഴിയുകയാണ്. താരത്തിന്റെ രണ്ട് പെണ്‍മക്കള്‍ ചേര്‍ന്ന് ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു യമുനയുടേത്. വിവാഹശേഷവും അഭിനയവുമായി മുന്നോട്ട് പോവുകയാണ് നടി.

Advertisements

ഇപ്പോഴിതാ ജീവിതത്തിലെ രസകരമായ സംഭവങ്ങളെക്കുറിച്ച് ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ മനസ്സുതുറക്കുകയാണ് യമുന. തനിക്ക് വേണ്ടി 10 വര്‍ഷത്തോളം കാത്തിരുന്ന ഒരു കാമുകന്റെ കഥയാണ് യമുന പറയുന്നത്.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ചില കുട്ടികള്‍ വന്ന് അന്വേഷിക്കാറുണ്ടെന്നും കാര്യം ചോദിച്ചപ്പോള്‍ അവര്‍ വരുന്ന ട്രെയിനിലുള്ള ഒരു ചേട്ടന്‍ തന്നെ കല്യാണം കഴിക്കാന്‍ പോവുകയാണന്നും ഇടയ്ക്കിടെ പോയി നോക്കണമെന്നും പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു.

Also Read: നിഴലുകള്‍ നിനക്ക് പിന്നില്‍ ഒളിക്കട്ടേ, ഏത് പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് നടക്കൂ, ധന്യയെ പിന്തുണച്ച് ഭര്‍ത്താവ് ജോണ്‍, വൈറലായി ചിത്രം

താന്‍ വീട്ടില്‍ പോയി പറഞ്ഞപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞതെന്നും അടുത്ത വീട്ടിലെ കല്യാണത്തിന് വന്നപ്പോഴാണ് അദ്ദേഹം തന്നെ കണ്ടതും ഇഷ്ടപ്പെട്ടതെന്നും നടി കൂട്ടിച്ചേര്‍ത്തു. പിന്നാലെ അദ്ദേഹം വീട്ടില്‍ വന്ന് തന്നെ കല്യാണം ആലോചിച്ചുവെന്നും താന്‍ അന്ന് ഏഴാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നുവെന്നും നടി പറയുന്നു.

തടിയും പൊക്കവുമൊക്കെയുള്ളത് കൊണ്ട് അന്നത്തെ തന്നെ കണ്ടാല്‍ സ്‌കൂളില്‍ പഠിക്കുന്നതാണെന്ന് പറയില്ല. ഹാഫ് സാരിയൊക്കെ ഇട്ടിട്ട് കല്യാണത്തിന് പോയതുകൊണ്ട് ഒരു പതിനെട്ട് വയസ്സൊക്കെ തനിക്കുണ്ടെന്ന് അദ്ദേഹം വിചാരിച്ചുകാണുമെന്നും നടി പറയുന്നു.

Also Read; നാട് ഒപ്പം നിന്നു, ഇത്രയും പ്രതീക്ഷിച്ചില്ല, ഒരു കലാകാരിയായതില്‍ സന്തോഷമെന്ന് അപ്‌സര, സാന്ത്വനത്തിലെ ജയന്തിക്ക് ആരാധകര്‍ നല്‍കിയത് വമ്പന്‍ സ്വീകരണം

വീട്ടില്‍ വന്ന് അദ്ദേഹം കല്യാണം ആലോചിച്ചു, വീട്ടുകാര്‍ പറഞ്ഞത് കെട്ടിക്കാന്‍ പ്രായമായ കുട്ടി ഇവിടെ ഇല്ലെന്നായിരുന്നു. പക്ഷേ അയാള്‍ തന്റെ പുറകെ തന്നെയുണ്ടായിരുന്നു, കോളേജില്‍ പഠിക്കുമ്പോള്‍ ഗെയിറ്റിന്റെ അടുത്ത് അയാള്‍ എന്നും ഉണ്ടാവും.

വീണ്ടും അയാള്‍ വിവാഹാലോചനയുമായി വീട്ടില്‍ വന്നു, വിദേശത്ത് ജോലി കിട്ടി പോവുകയാണെന്നും തിരിച്ച് വരുമ്പോള് എന്നെ കെട്ടിച്ച് കൊടുക്കാമോന്നും അയാള്‍ ഡാഡിയോട് ചോദിച്ചു, ജോലി ചെയ്ത് കാശുണ്ടാക്കി വരാന്‍ ഡാഡി അയാളോടും പറഞ്ഞു, പക്ഷേ പിന്നീട് സിനിമയില്‍ എത്തിയപ്പോള്‍ തന്റെ തലവര മാറിയെന്നും താന്‍ മറ്റൊരു വിവാഹം കഴിച്ചുവെന്ന വാര്‍ത്ത കേട്ട് അയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

Advertisement