ഒന്നാനാം കുന്നില്‍ ഒരാടി കുന്നില്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയ രംഗത്തേക്ക് ബാലതാരം ആയി എത്തി പിന്നീട് നായികയായി മാറിയ നടിയാണ് വിന്ദുജ മേനോന്‍. ടികെ രാജിവ് കുമാര്‍ മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ പവിത്രം എന്ന സിനിമയിലൂടെയാണ് വിന്ദൂജ മേനോന്‍ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറുന്നത്.
1994ല്‍ പുറത്തിറങ്ങിയ പവിത്രം എന്ന സിനിമയിലെ മീനാക്ഷി എന്ന കഥാപാത്രമാണ് വിന്ദുജാ മേനോന്‍ എന്ന നടിയെ ഇന്നും സിനിമാ പ്രേക്ഷകര്‍ നെഞ്ചേറ്റാന്‍ കാരണം. പിന്നീട് ഒരുപിടി സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ മനസ് കവരുകയും ചെയ്തു വിന്ദജ.
കലോത്സവ വേദികളിലെ താരമായിരുന്നു വിന്ദൂജ മേനോന്‍. 1997ല്‍ പുറത്തിറങ്ങിയ സൂപ്പര്‍മാന്‍ എന്ന ചിത്രത്തിന് ശേഷം ഇടവേളയെടുത്ത വിന്ദുജ പിന്നീട് 2016ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് മടങ്ങി വരുന്നത്. ഇതിനിടെ ടെലിവിഷനില്‍ സജീവമായിരുന്നു താരം.
പല ചാനലുകളിലായി നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്. 28 ഓളം സിനിമകളിലും ഒരുപിടി നല്ല ടെലിവിഷന്‍ പരമ്പരകളിലും വിന്ദുജ മേനോന്‍ വേഷമിട്ടിട്ടുണ്ട്. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമായ വിന്ദൂജ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നേരിട്ട ചില മോശം അനുഭവങ്ങളെയും നല്ല അനുഭവങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് വിന്ദൂജ. തന്റെ അമ്മ പ്രശസ്ത നര്‍ത്തകിയായിരുന്നുവെന്നും അതുകൊണ്ട് താന്‍ ഒത്തിരി പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും താരം പറയു്ന്നു.
കലാമണ്ഡലം വിമലയാണ് താരത്തിന്റെ അമ്മ. പലപ്പോഴും നൃത്തം ചെയ്യാന്‍ കഴിയാത്ത പ്രതിസന്ധിയിലേക്ക് എത്തിയിരുന്നുവെന്നും വിന്ദൂജ പറയുന്നു. നൃത്തമാണ് തന്റെ ജീവതം. അതില്ലാത്ത ഒരു ജീവിതത്തെ കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും അങ്ങനെ ഒരു ജീവിതം തനിക്ക് വേണ്ടെന്നും വിന്ദൂജ പറയുന്നു.