ഒന്നാനാം കുന്നില്‍ ഒരാടി കുന്നില്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയ രംഗത്തേക്ക് ബാലതാരം ആയി എത്തി പിന്നീട് നായികയായി മാറിയ നടിയാണ് വിന്ദുജ മേനോന്. ടികെ രാജിവ് കുമാര്‍ മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ പവിത്രം എന്ന സിനിമയിലൂടെയാണ് വിന്ദൂജ മേനോന് ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറുന്നത്.
1994ല്‍ പുറത്തിറങ്ങിയ പവിത്രം എന്ന സിനിമയിലെ മീനാക്ഷി എന്ന കഥാപാത്രമാണ് വിന്ദുജാ മേനോന് എന്ന നടിയെ ഇന്നും സിനിമാ പ്രേക്ഷകര്‍ നെഞ്ചേറ്റാന്‍ കാരണം. പിന്നീട് ഒരുപിടി സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ മനസ് കവരുകയും ചെയ്തു വിന്ദജ.
കലോത്സവ വേദികളിലെ താരമായിരുന്നു വിന്ദൂജ മേനോന്. 1997ല്‍ പുറത്തിറങ്ങിയ സൂപ്പര്മാന് എന്ന ചിത്രത്തിന് ശേഷം ഇടവേളയെടുത്ത വിന്ദുജ പിന്നീട് 2016ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് മടങ്ങി വരുന്നത്. ഇതിനിടെ ടെലിവിഷനില്‍ സജീവമായിരുന്നു താരം. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമായ വിന്ദൂജ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ പവിത്രം എന്ന ചിത്രത്തിലെ ഒരു സീനിനെ കുറിച്ച് സംസാരിക്കുകയാണ് വിന്ദുജ. ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരി വേഷമായിരുന്നു വിന്ദുജ ചെയ്തത്. വിന്ദുജയുടെ കഥാപാത്രമായ മീനാക്ഷി വേദിയില്‍ ഒരു ഡാന്‍സ് കളിക്കുന്നതിനിടെ കാലില്‍ ആണി കേറുന്ന ഒരു സീനുണ്ട്.
ആ സീനിലെ മോഹന്‍ലാലിന്റെ പ്രകടനം കണ്ട് താന്‍ ശരിക്കും അമ്പരന്നുപോയിട്ടുണ്ട്. മോഹന്‍ലാലിന്റെ മുഖത്ത് ഭാവങ്ങള്‍ മിന്നി മറയുകയായിരുന്നുവെന്നും തനിക്ക് മറ്റൊരു മായാലോകത്ത് എത്തിയത് പോലെയാണ് തോന്നിയതെന്നും രാജീവേട്ടന് വിളിച്ചപ്പോഴാണ് തനിക്ക് ബോധം വന്നതെന്നും വിന്ദുജ പറയുന്നു.