ഇനി ഇതുപോലൊരു സിനിമയില്‍ അഭിനയിക്കരുത് എന്ന് അച്ഛന്‍ പറഞ്ഞു; ഇന്റിമേറ്റ് രംഗം കണ്ട് വീട്ടുക്കാര്‍ പറഞ്ഞതിനെ കുറിച്ച് വിന്‍സി

619

നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന് പിന്നീട് നടിയായി മാറിയ താരമാണ് വിന്‍സി അലോഷ്യസ്. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും വിന്‍സി സ്വന്തമാക്കി. ഇപ്പോള്‍ തന്റെ ആ കഥാപാത്രത്തെ കുറിച്ചും അത് കണ്ടപ്പോള്‍ ഉള്ള വീട്ടുകാരുടെ പ്രതികരണത്തെക്കുറിച്ചും ആണ് നടി സംസാരിക്കുന്നത്. ശരിക്കും മറ്റൊരാള്‍ക്ക് വേണ്ടിയായിരുന്നു ആ കഥാപാത്രം തയ്യാറാക്കിയത്.

Advertisements

എന്നാല്‍ സിനിമയിലെ ചില രംഗങ്ങള്‍ വെട്ടി മാറ്റാന്‍ ആ നടി ആവശ്യപ്പെട്ടപ്പോള്‍ ആണ് സംവിധായകന്‍ തന്നെ സമീപിച്ചത് . ചിത്രത്തില്‍ ആദ്യം തന്നെ ഇന്റിമേറ്റ് സീനുകള്‍ ഉണ്ടെന്നു പറഞ്ഞെങ്കിലും, ഷൂട്ടിംഗ് തുടങ്ങിയപ്പോഴാണ് അത് എത്രത്തോളം ഉണ്ടെന്ന് മനസ്സിലായത്. പിന്നീട് ഞാന്‍ അത് ചെയ്തു , പക്ഷേ അത്രയൊന്നും സിനിമയില്‍ കാണിച്ചിട്ടില്ല. പൂര്‍ണ്ണമായും എ സര്‍ട്ടിഫിക്കറ്റ് കിട്ടും എന്നായപ്പോള്‍ കുറെയൊക്കെ എഡിറ്റ് ചെയ്തു.

വീട്ടിലും ഈ രംഗത്തെക്കുറിച്ച് പറഞ്ഞിരുന്നുവെങ്കിലും അവര്‍ അത്രയൊന്നും കരുതിയിരുന്നില്ല. കുടുംബത്തിനൊപ്പം പോയാണ് സിനിമ കണ്ടത് . അതില്‍ ചെറിയൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു . സിനിമ കണ്ടു ഇറങ്ങിയപ്പോള്‍ ഇനി ഇങ്ങനെ അഭിനയിക്കരുത് എന്നാണ് അപ്പ പറഞ്ഞത്. എന്നാല്‍ ഞാന്‍ അഭിനയിക്കും എന്ന് പറഞ്ഞു. കാരണം അത് എന്റെ ജോലിയായിരുന്നു .

ഞാന്‍ തെറ്റൊന്നും ചെയ്തില്ലല്ലോ. നാട്ടുകാര്‍ എന്ത് വിചാരിക്കും എന്ന ടെന്‍ഷന്‍ അപ്പയ്ക്ക് ഉണ്ടായിരുന്നു. ഇപ്പോള്‍ അതൊക്കെ മാറി വരുന്നു എന്ന് നടി പറഞ്ഞു. എന്നെ സംബന്ധിച്ച് സ്വന്തം മനസ്സാക്ഷിയെ ബോധ്യപ്പെടുത്തിയാല്‍ മതി. തെറ്റല്ല ചെയ്യുന്നത് എന്ന വിശ്വാസം മനസ്സില്‍ ഉണ്ടെങ്കില്‍ വേറെ ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല താരം പറഞ്ഞു.

also read ഞാന്‍ ഇതുവരെ ആരോടും ദേഷ്യപ്പെട്ടിട്ടില്ല; തന്റെ സ്വഭാവത്തെക്കുറിച്ച് മഹിമ നമ്പ്യാര്‍

അതേസമയം ഒരുപിടി മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് വിന്‍സി അലോഷ്യസ്. വികൃതി എന്ന 2019ല്‍ പുറത്തിറങ്ങി ചിത്രത്തില്‍ സൗബിന്‍ ഷാഹിറിന്റെ നായികയായിയായണ് താരം അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് ചെറുതും വലുതുമായ വേഷങ്ങളില്‍ നിരവധി സിനിമകളില്‍ തിളങ്ങി താരം കൈയ്യടി നേടി.

Advertisement