ഫിലോമിനയുടെ ഡയലോഗുമായി വിന്‍സി അലോഷ്യസ്, സ്ത്രീധനത്തിനെതിരെ പ്രതികരിച്ച് നടി

128

ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിന്മാരിൽ ഒരാളാണ് നടി വിൻസി അലോഷ്യസ്. 2018ൽ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത നായികാ നായകൻ എന്ന ടാലന്റ് ഹണ്ട് ഷോയിലെ റണ്ണറപ്പായിരുന്നു വിൻസി. പിന്നാലെ വികൃതി എന്ന സിനിമയിൽ പ്രധാനപ്പെട്ട വേഷം ഈ താരത്തിന് ലഭിച്ചു. ശേഷം കനകം കാമിനി കലഹം എന്ന ചിത്രത്തിലെ റിസപ്ഷനിസ്റ്റായ ശാലിനിയായി വിൻസി അഭിനയിച്ചു.

Advertisements

ഭീമന്റെ വഴി ആയിരുന്നു താരത്തിന്റെ അടുത്ത ചിത്രം. ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത രേഖ എന്ന ചിത്രത്തിലൂടെയാണ് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് വിൻസിക്ക് ലഭിച്ചു. സോഷ്യൽ മീഡിയയിലും സജിവം ആണ് ഈ താരം. ഇപ്പോഴിതാ സ്ത്രീധനത്തിനെതിരെ താരം പങ്കിട്ട വീഡിയോ ആണ് വൈറൽ ആവുന്നത്.

നടൻ സുരാജ് വെഞ്ഞാറമൂടിന്റെയും ദിലീപിന്റേയും ഫിലോമിനയുടെയും സിനിമാ ഡയലോഗോട് കൂടിയുള്ള വീഡിയോ ചെയ്താണ് വിൻസി പ്രതിഷേധിച്ചിരിക്കുന്നത്.

‘ഹായ് പെൺകുട്ടികളെ..ആരെങ്കിലും നിങ്ങളോട് സ്ത്രീധനം ആവശ്യപ്പെടുകയാണെങ്കിൽ ‘ആരാടാ നാറി നീ ‘ എന്ന് ചോദിക്കൂ.. സ്ത്രീധനം ഒരു പ്രധാന പ്രശ്‌നമായിരുന്ന 2021 ജൂൺ 30ന് ഞാൻ ചെയ്ത വീഡിയോ ആണിത്. ഇത് വീണ്ടും ഷെയർ ചെയ്യുന്നു’, എന്നാണ് വീഡിയോയ്ക്ക് ഒപ്പം വിൻസി അലോഷ്യസ് പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് വീഡിയോയ്ക്ക് പ്രശംസയുമായി രംഗത്ത് എത്തിയത്.

also read‘നിങ്ങൾ ക്യാമറ കാണുന്നതിന് മുൻപ് കാണാൻ തുടങ്ങിയതാണ് ഞാൻ, വെച്ചിട്ട് പോടാ’; കാണേണ്ട പോലെ കാണേണ്ടി വരുമെന്ന് പറഞ്ഞ നടനോട് ഗായത്രി വർഷ

Advertisement