മലപ്പുറം പൊന്നാനി സ്വദേശിയായ വിന്‍സി ചിക്കന്‍ പോക്സ് പിടിപെട്ടത് കാരണം കോളേജ് ട്രിപ്പില്‍ നിന്ന് മടങ്ങേണ്ടി വന്നതോടെ സിനിമയിലെത്തിയ ആളാണ്. അസുഖം വന്ന് വീട്ടിലിരിക്കുമ്പോള്‍ മഴവില്‍ മനോരമയുടെ നായികാ നായകന് എന്ന റിയാലിറ്റി ഷോയുടെ പ്രൊമോ കണ്ട് അപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ഷോയിലേക്ക് ഓഡീഷന് വഴി തിരഞ്ഞെടുക്കപ്പെട്ടു.
എന്നാല്‍ പരിപാടിയുടെ ആദ്യ ഓഡീഷനില്‍ പരാജയപ്പെട്ടിരുന്നു. പിന്നീട് സംവിധായകന് ലാല്‍ ജോസിന്റെ തെരഞ്ഞെടുപ്പില്‍ ഷോയിലേക്ക് എന്‍ട്രി കിട്ടിയതാരം നായികാ നായകന് ഷോയുടെ മികച്ച പെര്‍ഫോറന്മാരില്‍ ഒരാളായാണ് പടിയിറങ്ങിയത്.
പിന്നീട് കനകം കാമിനി കലഹം, ജന ഗണ മന, ഭീമന്റെ വഴി തുടങ്ങിയ ചിത്രങ്ങളിലെല്ലാം വളരെ ശക്തമായ കഥാപാത്രങ്ങളെയായിരുന്നു വിന്‍സി അവതരിപ്പിച്ചത്. സിനിമയില്‍ നിരവധി അവസരങ്ങളാണ് ഇന്ന താരത്തെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്.
രേഖയായിരുന്നു താരത്തിന്റെ അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് വിന്‍സി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. താന്‍ കരുതിയിരുന്നത് സിനിമയില്‍ പിടിച്ചുനില്ക്കാന് അഭിനയിക്കാനുള്ള കഴിവ് മാത്രം മതിയെന്നായിരുന്നുവെന്നും എന്നാല്‍ അങ്ങനെയല്ലെന്ന് മനസ്സിലായി എന്നും താരം പറയുന്നു.
തന്റെ തടി പ്രശ്നമായിരുന്നു. നായിക മെലിഞ്ഞിരിക്കണമെന്നാണ് പലരും പറയുന്നതെന്നും അത് തനിക്ക് മാറ്റിയെഴുതണമെന്നുണ്ടായിരുന്നുവെന്നും അപ്പോഴാണ് തനിക്ക് ജനഗണമനയിലേക്ക് അവസരം കിട്ടിയതെന്നും അപ്പോള്‍ മാലാഖയായി എത്തിയ സുപ്രിയ ചേച്ചി പറഞ്ഞത് തടിയൊക്കെ പ്രശ്നമല്ല ഈ കുട്ടി നന്നായി അഭിനയിക്കും എന്നാണെന്നും വിന്‍സി പറയുന്നു.
എന്നാല്‍ തനിക്ക് രേഖയാണ് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം. ഇനി താന്‍ ഒരു ബോളിവുഡ് സിനിമയുടെ ഭാഗമാകാന്‍ ഒരുങ്ങുകയാണെന്നും ദ ഫേസ് ഓഫ് ദ ഫേസാണ് ആ ചിത്രമെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു.