ഞങ്ങളുടെ കുടുംബം വലുതാവുന്നു, വിവാഹം കഴിഞ്ഞ് മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം ആ സന്തോഷവാര്‍ത്തയുമായി വിദ്യ ഉണ്ണി, ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

562
vidhya unni

ചലച്ചിത്രനടി ദിവ്യ ഉണ്ണിയുടെ സഹോദരി വിദ്യ ഉണ്ണിയും ചേച്ചിയുടെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയിരുന്നു. ഏതാനും സിനിമകളില്‍ വിദ്യ അഭിനയിച്ചിട്ടുണ്ട്. വിദ്യ ഉണ്ണി ജനുവരി മാസം 27-ാം തീയതിയാണ് വിവാഹിതയായത്.

Advertisements

സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനിലെ ഉദ്യോഗസ്ഥനായ ചെന്നൈ സ്വദേശി സഞ്ജയ് വെങ്കിടേശ്വരായിരുന്നു ദിവ്യയെ വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം.

Also Read: ആരോഗ്യപ്രശ്‌നങ്ങള്‍ തളര്‍ത്തി, ചില മരുന്നുകള്‍ കഴിച്ചപ്പോള്‍ വണ്ണം കൂടി, വയര്‍ ചാടി, ജീവിതത്തിലുണ്ടായ ദുരവസ്ഥ വെളിപ്പെടുത്തി അനുശ്രീ

വിവാഹശേഷം സിങ്കപ്പൂരില്‍ സെറ്റിലായിരുന്നു വിദ്യ ഉണ്ണി. ഇതിന് ശേഷം സിനിമയില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ്. ഇപ്പോഴിതാ വിദ്യ പങ്കുവെച്ച ഒരു സന്തോഷ വാര്‍ത്തയാണ് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്.

താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്തയാണ് താരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. തങ്ങളുടെ റൗഡി ബേബി ഉടനെ എത്തുമെന്നായിരുന്നു വിദ്യ കുറിച്ചത്. പോസ്റ്റില്‍ ഭര്‍ത്താവിനെ ടാഗ് ചെയ്തിട്ടുമുണ്ട്.

Also Read; ആരോഗ്യപ്രശ്‌നങ്ങള്‍ തളര്‍ത്തി, ചില മരുന്നുകള്‍ കഴിച്ചപ്പോള്‍ വണ്ണം കൂടി, വയര്‍ ചാടി, ജീവിതത്തിലുണ്ടായ ദുരവസ്ഥ വെളിപ്പെടുത്തി അനുശ്രീ

തങ്ങളുടെ കുടുംബം വലുതാകുന്നു എന്നും താരം പറഞ്ഞു. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് പോസ്റ്റിന് താഴെ കമന്റിട്ടത്. വിവാഹം കഴിഞ്ഞ് മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിദ്യ അമ്മയാവാന്‍ ഒരുങ്ങുന്നത്.

Advertisement