കടുത്ത നിരാശയിലായിരുന്നു, രാത്രികളില്‍ പോലും അമ്പലത്തില്‍ പോയിരുന്ന് പ്രാര്‍ത്ഥിച്ചു, വിശ്വാസം പോലും പരീക്ഷിക്കപ്പെടുന്നത് പോലെ തോന്നി, ജീവിതത്തിലെ മോശം ദിനങ്ങളെ കുറിച്ച് വിദ്യാബാലന്‍ പറയുന്നു

175

പാതി മലയാളിയായ ബോളിവുഡ് താര സുന്ദരിയാണ് വിദ്യാ ബാലന്‍. ഏറെ നാളത്തെ കഠിന പ്രയ്തനത്തിലൂടെ ആണ് ബോളിവുഡില്‍ തന്റേതായൊരു ഇടം വിദ്യാബാലന്‍ ഉണ്ടാക്കിയെടുത്തത്. ഇപ്പോള്‍ ബോളിവുഡിലെ ലേഡി സൂപ്പര്‍ താരമായി വിലസുകയാണ് നടി.

Advertisements

അതേ സമയം ഈ താര സിംഹാസനത്തിലേയ്ക്ക് ഉളള വിദ്യയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. പൂച്ചെണ്ടുകള്‍ കൊണ്ട് മാത്രമല്ല, കൂര്‍ത്ത കുപ്പിച്ചില്ലുകളും വിരിച്ചായിരുന്നു സിനിമാലോകം വിദ്യയെ സ്വീകരിച്ചത്. ഇന്നും ആ അനുഭവങ്ങള്‍ മായതെ കിടക്കുന്നുണ്ട് വിദ്യയുടെ മനസ്സില്‍.

Also Read: സാന്ത്വനത്തിലെ അപ്പുവിന്റെ മമ്മി യഥാര്‍ത്ഥത്തില്‍ ആരാണെന്നറിയുമോ, നിത ഘോഷ് ഒരു ചില്ലറക്കാരിയല്ലെന്ന് ആരാധകര്‍ പറയുന്നു

ഇപ്പോഴിതാ സിനിമയിലെത്തിയപ്പോഴുള്ള തന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് താരം. വിദ്യയുടെ കരിയറില്‍ ആദ്യം ചെയ്ത സിനിമകളിലൊന്നായിരുന്നു മോഹന്‍ലാല്‍ നായകനായ ചക്രം. എന്നാല്‍ ആ സിനിമ പുറത്തിറങ്ങാതെ പോയി. ഇതിന് പിന്നാലെ പല പ്രൊജക്ടുകളില്‍ നിന്നും താരത്തെ ഒഴിവാക്കുക വരെയുണ്ടായി.

ഇതോടെ താന്‍ കടുത്ത നിരാശയിലായിരുന്നു. തന്റെ വിഷമങ്ങളെല്ലാം പറഞ്ഞിരുന്നത് വീടുനടുത്തുള്ള സായിബാബ മന്ദിരത്തില്‍ പോയി ബാബയോടായിരുന്നുവെന്നും രാത്രിയില്‍ ആരുമില്ലാത്ത സമയത്ത്‌പോലും അവിടെ പോയിട്ടുണ്ടെന്നും വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞ സമയമായിരുന്നു അതെന്നും താരം പറയുന്നു.

Also Read: വിമാനയാത്രക്കിടെ രോഗിയുടെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍ നീരജ, ഭാര്യയെ ഓര്‍ത്ത് എന്നും അഭിമാനം കൊള്ളുന്നുവെന്ന് റോണ്‍സണ്‍, വൈറലായി വീഡിയോ

താന്‍ ചെയ്യാത്ത കാര്യത്തിന് ശിക്ഷിക്കപ്പെടുന്നത് പോലൊക്കെ തോന്നിയിരുന്നു. തന്റെ വിശ്വാസം പോലും പരീക്ഷിക്കപ്പെടുന്നത് പോലെ തോന്നിയെന്നും എന്തിന് വേണ്ടിയാണ് തനിക്ക് ഇത്രത്തോളം പ്രതീക്ഷ നല്‍കിയതെന്ന് പലപ്പോഴും ബാബയോട് ചോദിച്ചിരുന്നുവെന്നും വിദ്യ പറയുന്നു.

Advertisement