ഞാന്‍ ആഗ്രഹിച്ചതുപോലെയായിരുന്നില്ല, എനിക്ക് എന്റെ ശരീരത്തോട് വെറുപ്പായിരുന്നു, തുറന്നുപറഞ്ഞ് വിദ്യ ബാലന്‍

123

പാതി മലയാളിയായ ബോളിവുഡ് താര സുന്ദരിയാണ് വിദ്യാ ബാലന്‍. ഏറെ നാളത്തെ കഠിന പ്രയ്തനത്തിലൂടെ ആണ് ബോളിവുഡില്‍ തന്റേതായൊരു ഇടം വിദ്യാബാലന്‍ ഉണ്ടാക്കിയെടുത്തത്. ഇപ്പോള്‍ ബോളിവുഡിലെ ലേഡി സൂപ്പര്‍ താരമായി വിലസുകയാണ് നടി.

Advertisements

അതേ സമയം ഈ താര സിംഹാസനത്തിലേയ്ക്ക് ഉളള വിദ്യയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. പൂച്ചെണ്ടുകള്‍ കൊണ്ട് മാത്രമല്ല, കൂര്‍ത്ത കുപ്പിച്ചില്ലുകളും വിരിച്ചായിരുന്നു സിനിമാലോകം വിദ്യയെ സ്വീകരിച്ചത്. ഇന്നും ആ അനുഭവങ്ങള്‍ മായതെ കിടക്കുന്നുണ്ട് വിദ്യയുടെ മനസ്സില്‍.

Also Read: അമ്മ മരിച്ചതോടെ ജീവിതം ദുരിതത്തില്‍, ഭര്‍ത്താവ് പോയതോടെ തനിച്ച് താമസം, ആര്‍ക്കുമുന്നിലും കൈനീട്ടാതെ ജീവിക്കാന്‍ ആഗ്രഹിച്ചു, നടി സുബ്ബലക്ഷ്മിയുടെ യഥാര്‍ത്ഥ ജീവിതം

സിനിമയിലെ ആദ്യ നാളുകള്‍ വിദ്യക്ക് ഏറെ ദുഷ്‌കരമായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ചെയ്യാനിരുന്ന ഒരു സിനിമയില്‍ വിദ്യയായിരുന്നു നായിക. എന്നാല്‍ ആ പദ്ധതി പിന്നീട് ഉപേക്ഷതോടെ വിദ്യയ്ക്ക് കഷ്ടകാലമായിരുന്നു. 12 ചിത്രങ്ങളില്‍ നിന്നാണ് വിദ്യയെ ഇതിന് പിന്നാലെ ഒഴിവാക്കിയത്.

എന്നാല്‍ പിന്നീട് പ്രയത്‌നിച്ച് മുന്‍നിര നായികാപദവിയിലേക്ക് താരം എത്തി. അതേസമയം വിദ്യ ഒത്തിരി ബോഡി ഷേമിങ് നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ശരീരത്തെ കുറിചച്് വിദ്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തനിക്ക് തന്റെ ശരീരത്തോട് വെറുപ്പായിരുന്നുവെന്നും താന്‍ ആഗ്രഹിച്ചപോലെയുള്ള ശരീരമായിരുന്നില്ലെന്നും വിദ്യ പറയുന്നു.

Also Read: നയന്‍താരയുടെ പിറന്നാളിന് മൂന്ന് കോടി വില വരുന്ന കാര്‍ സമ്മാനമായി നല്‍കി വിഘ്‌നേഷ് ശിവന്‍

അതിനാല്‍ താല്‍ എപ്പോഴും രോഗബാധിതയുമായി. ആ രോഗം മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് താന്‍ മനസ്സിലാക്കിയത്, നമ്മളെ ജീവനോടെ നിര്‍ത്തുന്നത് ആ ശരീരമാണെന്നും അതിനെയാണ് താന്‍ ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നും വിദ്യ പറയുന്നു.

അതിന് ശേഷം താന്‍ തന്റെ ശരീരത്തോടും ശ്വാസത്തോടും നന്ദി പറയാന്‍ തുടങ്ങി. അങ്ങനെ ശരീരത്തില്‍ വിശ്വസിക്കാന്‍ തുടങ്ങിയെന്നും ക്യാമറക്ക് മുന്നിലെ തന്റെ വലിപ്പം തനിക്ക് പ്രശ്‌നമല്ലാതായിയെന്നും സ്വയം എങ്ങനെ വിലയിരുത്തുന്നുവെന്നതാണ് പ്രധാനമെന്നും വിദ്യ പറയുന്നു.

Advertisement