നീണ്ട പതിനഞ്ച് വര്‍ഷത്തെ ബന്ധം, ദുബായിയില്‍ വെച്ച് കണ്ടുമുട്ടി പ്രിയ കൂട്ടുകാരികള്‍, സന്തോഷത്തില്‍ മതിമറന്ന് അശ്വതിയും വീണയും, വൈറലായി വീഡിയോ

69

സിനിമകളിലൂടെയും സീരിയലുകളിലൂടേയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി വീണ നായര്‍. മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ എത്തി പിന്നീട് സിനിമയിലും തിളങ്ങുകയായിരുന്നു താരത്തിന് ആരാധകരും ഏറെയാണ്.

Advertisements

വീണയെ പോലെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി. കുങ്കുമപ്പൂവ് എന്ന എന്ന ഹിറ്റ് സീരിയലിലെ വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ചും അല്‍ഫോന്‍സാമ്മയെ അവതരിപ്പിച്ചും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ് അശ്വതി.

Also Read: പക്കാ ഫ്രോഡ്, ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ ഒരു മലയാളിയും അവനെ തിരിഞ്ഞുനോക്കില്ല, ഗോപി സുന്ദറിനെതിരെ ബാല

യുഎഇയില്‍ ഭര്‍ത്താവിനൊപ്പം സെറ്റില്‍ഡായ അശ്വതി സോഷ്യല്‍മീഡിയയിലും സജീവമാണ്. താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വൈറലാവാറുണ്ട്. ഇപ്പോഴിതാ നടി വീണക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരിക്കുകയാണ് അശ്വതി.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും കണ്ടുമുട്ടുന്നത്. വീണ ദുബായ് വിസിറ്റ് ചെയ്യാനെത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ സുഹൃത്തിനെ സ്വീകരിക്കാനെത്തിയത് അശ്വതിയായിരുന്നു. നീണ്ട പതിനഞ്ച് വര്‍ഷത്തെ ബന്ധമാണ് തങ്ങള്‍ തമ്മിലെന്ന് അശ്വതി പറയുന്നു.

Also Read: ഞാനും പൃഥ്വിരാജും ക്ലാസ്‌മേറ്റ്‌സ്, ആ സൗഹൃദം ഇപ്പോഴുമുണ്ട്, വെളിപ്പെടുത്തലുമായി നടി അഭിരാമി

ദൈവം തന്ന സമ്മാനമാണ് തന്റെ പ്രിയ കൂട്ടുകാരിയെന്നും അശ്വതി വിശേഷപ്പിച്ചു. അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങള്‍ കണ്ടുമുട്ടിയെന്നാണ് വീണ കുറിച്ചത്. ചില സൗഹൃദങ്ങള്‍ ദൈവം സമ്മാനിച്ചതാണെന്നും എപ്പോഴും തനിക്ക് പ്രിയപ്പെട്ട കൂട്ടുകാരിയായിരിക്കും അച്ചുമ്മ എന്നും വീണ കുറിച്ചു.

Advertisement