ദിവ്യപ്രേമമായിരുന്നില്ല, പക്ഷേ അദ്ദേഹത്തെ ഇഷ്ടമായിരുന്നു, കണ്ണേട്ടാ, അളിയാ എന്നൊക്കെയായിരുന്നു വിളിച്ചിരുന്നത്; തന്റെ പ്രണയകഥ വെളിപ്പെടുത്തി വീണ നായര്‍

187

സിനിമകളിലൂടെയും സീരിയലുകളിലൂടേയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി വീണ നായര്‍. മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ എത്തി പിന്നാട് സിനിമയിലും തിളങ്ങുകയായിരുന്നു താരത്തിന് ആരാധകരും ഏറെയാണ്.

അതേ സമയം ഏഷ്യാനെറ്റിലെ പ്രമുഖ റിലായിറ്റി ഷോയായ ബിഗ്‌ബോസ് സീസണ്‍ മലയാളം രണ്ടിലെ മത്സരാര്‍ത്ഥിയായ എത്തിയതോടെ വീണ നായര്‍ക്ക് ആരാധകരും കൂടുകയായിരുന്നു. . സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ നടി കുടുംബത്തിന് ഒപ്പമുള്ള വിശേഷങ്ങളും വിവരങ്ങളും പങ്കുവെക്കാറുമുണ്ട്.

Advertisements

കഴിഞ്ഞ കുറച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയയിലും ചില യൂട്യബ് ചാനലുകളിലും ഒക്കെ വൈറലായി കൊണ്ടിരിയ്ക്കുന്ന വാര്‍ത്തയാണ് നടി വീണ നായര്‍ വിവാഹ മോചിതയായി എന്ന്. എന്നാല്‍ ഇതുവരെ താരം വാര്‍ത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

വീണയുടെ ഭര്‍ത്താവ് ആര്‍ജെ അമന്‍ ആണ്. താന്‍ കണ്ണേട്ടന്‍ എന്നാണ് അദ്ദേഹത്തെ വിളിക്കാറുള്ളതെന്ന് വീണ പറഞ്ഞിരുന്നു. വിവാഹ ജീവിതത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കാറുള്ള വീണ എപ്പോഴും ഭര്‍ത്താവിനും മകനുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ടായിരുന്നു.

Also Read: ആരും പിടിച്ചു കൊണ്ടുപോയി പീഡിപ്പിക്കില്ല, താല്‍പര്യമില്ലെങ്കില്‍ ഒരു നോ പറഞ്ഞാല്‍ അവിടെ തീരും; ഒരാളോടൊപ്പം പോയി അതിനു ശേഷം നടത്തുന്ന മീ ടു ആരോപണങ്ങളോട് യോജിക്കുന്നില്ലെന്ന് തുറന്നടിച്ച് ജാനകി സുധീര്‍

എന്നാല്‍ അടുത്ത കാലങ്ങളായി ഇതൊന്നും കാണാറില്ലാത്തത് ആരാധകരെ ആശങ്കയിലാക്കി. അതേസമയം, വിവാഹ മോചന വാര്‍ത്തകളെ താരം ഒരു അഭിമുഖത്തില്‍ നിഷേധിച്ചു. എല്ലാ കുടുംബത്തിലും ഉള്ളത് പോലെയുളള ചെറിയ പ്രശ്‌നങ്ങള്‍ മാത്രമേ ഞങ്ങള്‍ക്കിടിയിലുള്ളൂ എന്നായിരുന്നു വീണയുടെ മറുപടി.

ഇപ്പോഴിതാ വീണ നായരുടെ പഴയ വീഡിയോയാണ് വൈറലാവുകയാണ്. വീഡിയോയില്‍ വീണ വിവാഹത്തിലേക്ക് എങ്ങനെ എത്തി എന്നതിനെക്കുറിച്ചാണ് പറയുന്നത്. തങ്ങള്‍ ആദ്യം കണ്ടുമുട്ടിയത് കലോത്സവത്തില്‍ വെച്ചാണ് എന്ന് വീണ വീഡിയോയില്‍ പറയുന്നു.

” എന്നെ പെണ്ണേയെന്നും കിച്ചൂയെന്നുമാണ് അദ്ദേഹം വിളിക്കാറുള്ളത്. കണ്ണേട്ടാ എന്നും അളിയാ എന്നുമാണ് ഞാന്‍ വിളിക്കാറുള്ളത്. 2011ല്‍ എഫ്എമ്മിലേക്ക് ഇന്റര്‍വ്യൂന് വേണ്ടി വിളിച്ചപ്പോഴാണ് പരിചയപ്പെടുന്നത്. 5വര്‍ഷം കോട്ടയം ജില്ലയിലെ കലാപ്രതിഭയായിരുന്നു അദ്ദേഹം. അന്നെനിക്കൊരു ചെറിയ സ്പാര്‍ക്കുണ്ടായിരുന്നു.” വീണ തുറന്നുപറഞ്ഞു.

” അദ്ദേഹത്തെ ഇഷ്ടമായിരുന്നു പക്ഷെ പ്രേമം എന്നൊന്നും പറയാനാകില്ല. എനിക്ക് പുള്ളിയെ അറിയാമെന്ന കാര്യം പുള്ളിക്കറിയില്ലായിരുന്നു. ഞങ്ങളൊന്നിച്ചാണ് ഡാന്‍സൊക്കെ പഠിച്ചത്. അതൊന്നും ആള്‍ക്കറിയില്ല. ദിവ്യപ്രേമമായി വെച്ചിരുന്നതല്ല ഇത്’. നടി കൂട്ടിച്ചേര്‍ത്തു.

Also Read: എപ്പോഴും വഴക്കിടും, എന്തിനാണെന്ന് പോലും മനസ്സിലാവാറില്ല, അവസാനദിവസങ്ങളില്‍ പോലും വഴക്കായിരുന്നു,പക്ഷേ മണിച്ചേട്ടനെ ഒത്തിരി ഇഷ്ടം; കലാഭവന്‍ മണിയെക്കുറിച്ച് നിത്യാദാസ് പറയുന്നു

തനിക്ക് വീട്ടില്‍ കല്യാണം ആലോചിച്ച് തുടങ്ങിയിരുന്നു, ആ സമയത്ത് തങ്ങള്‍ ഇരുവരും ചേര്‍ന്നാണ് വിവാഹം എന്ന തീരുമാനത്തിലെത്തിയത്. നമ്മള്‍ തമ്മില്‍ നല്ല ചേര്‍ച്ചയാണല്ലോ, എന്നാ നമുക്ക് കല്യാണം കഴിച്ചാലോ എന്ന് കണ്ണേട്ടനാണ് ആദ്യം ചോദിച്ചത്. താ ാനത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് നടി പറഞ്ഞു.

അങ്ങനെ ഞങ്ങളുടെ വിവാഹം നടന്നു, 2014 ജൂണിലായിരുന്നു വിവാഹംം. വിവാഹ ശേഷം അഭിനയം നിര്‍ത്താമെന്ന് കരുതിയതാണ് പക്ഷേ ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയുള്ളതുകൊണ്ട് വീണ്ടും അഭിനയത്തിലെത്തിയെന്ന് വീണ വീഡിയോയില്‍ പറയുന്നു.

Advertisement