‘സന്തോഷം നല്‍കുന്നതെന്തും ചെയ്യുക’, നാല് മാസം കൊണ്ട് ശരീരഭാരം കുറച്ച് വരലക്ഷ്മി, പുത്തന്‍ ചിത്രങ്ങള്‍ കണ്ട് കണ്ണുതള്ളി ആരാധകര്‍

177

അഭിനയ പ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് വരലക്ഷ്മി ശരത്കുമാര്‍. തമിഴകത്തിന്റെ സൂപ്പര്‍താരം ശരത് കുമാറിന്റെ മകളായ താരം 2012 ല്‍ ആണ് അഭിനയ ലോകത്തേക്ക് കടന്നു വന്നത്.

തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ താരത്തിന് കഴിഞ്ഞു. തുടക്കം മുതല്‍ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. തമിഴ് സിനിമയില്‍ ആണ് താരം സജീവമായിരിക്കുന്നത്.

Advertisements

തമിഴിന് പുറമേ മലയാളം കന്നട തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട് വരലക്ഷ്മി. വിഘ്‌നേഷ് ശിവന്‍ സിനിമയായ പോടാ പോടീയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി 2016 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാ കസബയില്‍ കൂടി താരം മലയാളത്തിലും എത്തിരുന്നു.

Also Read: ലോക് ഡൗണ്‍ സമയത്ത് വിവാഹാലോചനകളിലായിരുന്നു, ഒന്നും ശരിയായില്ലെന്ന് നടി സ്വാസിക

പിന്നീട് കാറ്റ്, മാസ്റ്റര്‍പീസ് തുടങ്ങിയ മലയാള സിനിമകളിലും താരം അഭിനയിച്ചു. സിനിമ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത സൗത്ത് ഇന്ത്യന്‍ സിനിമ താരം ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി ശരത്കുമാര്‍.

സോഷ്യല്‍ മീഡിയയിലും താരം സജീവ സാന്നിധ്യമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകര്‍ക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. ഏതു വേഷത്തില്‍ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളില്‍ കാണപ്പെടുന്നത്.

ഒരു മില്യന്‍ ആരാധകരാണ് താരത്തെ ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ഫോളോ ചെയ്യുന്നത്. ഇപ്പോഴിതാ തന്റെ ശരീരഭാരം കുറച്ച് സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് വരലക്ഷ്മി. ഒരു മിനി ഗൗണ്‍ അണിഞ്ഞാണ് നടി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

Also Read:ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയപ്പോള്‍ മുതല്‍ മെസേജ് അയക്കാറുണ്ട്, ലാലേട്ടനോടുള്ള കടുത്ത ആരാധനയെക്കുറിച്ച് ദുര്‍ഗ കൃഷ്ണ

നിങ്ങള്‍ ആഗ്രഹിക്കുന്നത് നേടുന്നതില്‍ നിന്ന് നിങ്ങളെ തടയാന്‍ യാതൊന്നിനും കഴിയില്ലെന്നും നിങ്ങള്‍ ആരാണെന്നോ, നിങ്ങള്‍ എന്തായിരിക്കണമെന്നോ ആര്‍ക്കും നിങ്ങളോട് പറയാന്‍ കഴിയില്ല.. സ്വയം വെല്ലുവിളിക്കുക.. സ്വയം മത്സരിക്കുക.. നിങ്ങള്‍ നേടിയെടുത്തതു കണ്ട് നിങ്ങള്‍ തന്നെ ആശ്ചര്യപ്പെടും” എന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് വരലക്ഷ്മി കുറിച്ചു.

” 4 മാസത്തെ എന്റെ കഠിനാധ്വാനം ആണ് നിങ്ങളിപ്പോള്‍ കാണുന്നത്. നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നതെന്തും ചെയ്യുക.. മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി കാര്യങ്ങള്‍ ചെയ്യരുത്.. നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും, എന്താണ് ചെയ്യാന്‍ കഴിയാത്തത് എന്ന് ആരും നിങ്ങളോട് പറയരുത്.! ആത്മവിശ്വാസം മാത്രമാണ് നിങ്ങളുടെ ആയുധം.” എന്നും നടി പറയുന്നു.

വരലക്ഷ്മിയുടെ പുത്തന്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിന് താഴെ താരങ്ങളടക്കം കമന്റുമായെത്തിയിട്ടുണ്ട്. വരലക്ഷ്മിയുടെ ഈ മാറ്റം വിശ്വസിക്കാനാകുന്നില്ലെന്നും ശരിക്കും ഞെട്ടിച്ചുവെന്നും പലരും പ്രതികരിച്ചു.

Advertisement