സ്വയം സ്‌നേഹമുള്ളിടത്ത് അനന്തമായ സന്തോഷമുണ്ട്, സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി വരദയുടെ പോസ്റ്റ്

92

മിനിസ്‌ക്രീന്‍ സീരിയല്‍ പ്രേക്ഷകരായ മലയാളികള്‍ക്ക് ഏറെ സുപരിചിതരായ താര ദമ്പതികള്‍ ആണ് ജിഷിന്‍ മോഹനും വരദയും. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇവര്‍. ഇരുവരും ഒരുമിച്ച് അഭിനയിച്ച അമല എന്ന പരമ്പരയുടെ സെറ്റില്‍ വച്ചാണ് പ്രണയത്തിലാകുന്നത്.

Advertisements

ഇതിന് പിന്നാലെ വിവാഹം കഴിക്കുകയും ആയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ ദമ്പതികളെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. താരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന വീഡിയോസും ഇവരുടെ വിശേഷങ്ങളുമൊക്കെ ആരാധകര്‍ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും ചെയ്യുന്ന് പതിവാണ്.

Also Read: അത്രയും ബോറാണോ, പേളിയുടെ പ്രസംഗത്തിനിടെ ഉച്ചത്തില്‍ കൂവിവിളിച്ച് നിലു ബേബി, വൈറലായി ക്യൂട്ട് വീഡിയോ

എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് എങ്ങും. ഈ വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി ജിഷിനും വരദയും നേരത്തെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്തിനാണ് ആളുകള്‍ തങ്ങളുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറി കള്ളം പറയുന്നതെന്ന് വരദ ചോദിച്ചിരുന്നു.

ഇപ്പോഴിതാ വരദയുടെ ഒരു സോഷ്യല്‍മീഡിയ പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയാവുന്നത്. സ്വയം സ്‌നേഹമുള്ളിടത്ത് അനന്തമായ സന്തോഷമുണ്ട് എന്ന പോസ്്റ്റാണ് നടി പങ്കുവെച്ചത്. ഇതിനൊപ്പം സെല്‍ഫ് ലവ് നാച്ചുറല്‍ ലവ് എന്നീ ഹാഷ് ടാഗുകളും നടി നല്‍കിയിട്ടുണ്ട്.

also read: ഫാന്‍ ഗേള്‍ ഡാ, ഇഷ്ട താരങ്ങളെ ഒന്നിച്ച് കണ്ട സന്തോഷത്തില്‍ നടി നവ്യ നായര്‍, വൈറലായി ചിത്രങ്ങള്‍

വരദയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. താങ്കളുടെ സന്തോഷത്തിന്റെ രഹസ്യം എന്താണെന്നാണ് പലരും ചോദിക്കുന്നത്. ഈ പോസ്റ്റിന് മികച്ച പ്രതികരണമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Advertisement